രോഹിത് ശര്‍മ- ഇന്ത്യ
വിശേഷണങ്ങള്‍ വേണ്ടാത്ത താരം. ഈ തലമുറയിലെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ ക്രിക്കറ്റര്‍. ഏതൊരു ബൗളര്‍മാരും ഇക്കാര്യം സമ്മതിക്കും. ഏകദിനത്തില്‍ 89 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് റണ്‍സ് കണ്ടെത്തുന്നത്. പതിയെ തുടങ്ങുന്ന രോഹിത് പിന്നീട് തകര്‍ത്താടും. ഏകദിനത്തില്‍ മാത്രം മൂന്ന് ഇരട്ട സെഞ്ചുറിയാണ് രോഹിത്തിന്റെ പേരിലുള്ളത്. ടി20 ക്രിക്കറ്റില്‍ 139 -ാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ഫോമിന്റെ പാരമ്യത്തിലെത്തിയാല്‍ അത് 200ന് അപ്പുറം കടക്കും. നാല് സെഞ്ചുറികള്‍ രോഹിത് ടി20യില്‍ സ്വന്തമാക്കിയിട്ടുണ്ട്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ 37 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.

ഡേവിഡ് വാര്‍ണ്‍ - ഓസ്‌ട്രേലിയ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്നതിന് മുമ്പെ ഓസ്‌ട്രേലിയന്‍ ടീമിലെത്തിയ താരമാണ് ഡേവിഡ് വാര്‍ണര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ മത്സത്തില്‍ തന്നെ താരം 43 പന്തില്‍ 89 റണ്‍സ് നേടി. എന്നാല്‍ സ്ഥിരത പ്രശ്‌നമായിരുന്നു. ഫോമിലെത്തിയപ്പോഴെല്ലാം വാര്‍ണറെ മെരുക്കാന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടിയിണ്ട്. ഏകദിനത്തില്‍ 95ഉം ടി20യില്‍ 140മാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ 73 സ്‌ട്രൈക്കറ്റ് റേറ്റുണ്ടെന്നുള്ളതാണ് ആശ്ചര്യമുണ്ടാക്കുന്ന മറ്റൊന്ന്.

ഓയിന്‍ മോര്‍ഗന്‍ - ഇംഗ്ലണ്ട്
2006ല്‍ അയര്‍ലന്‍ഡിന് വേണ്ടിയാണ് ഓയിന്‍ മോര്‍ഗന്‍ ആദ്യ ഏകദിനം കളിച്ചത്. പിന്നീട് മോര്‍ഗന്‍ ഇംഗ്ലീഷ് ടീമിനായി കളിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഇംഗ്ലീഷ് ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനായി മാറി മോര്‍ഗന്‍. 2019ല്‍ മോര്‍ഗന്റെ സ്‌ട്രൈക്ക് റേറ്റ് 113 ആയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏതൊരു താരത്തേക്കാളും ഉയര്‍ന്നതായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോഡ് മോര്‍ഗന്‍ സ്വന്തമാക്കിയിരുന്നു. അഫ്ഗാനെതിരെ 17 സിക്‌സുകളാണ് മോര്‍ഗന്‍ നേടിയത്. ടി20 ക്രിക്കറ്റില്‍ 140 സ്‌ട്രൈക്ക്‌റേറ്റിലാണ് മോര്‍ഗന്‍ റണ്‍സ് കണ്ടെത്തുന്നത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ കൂടിയാണ് മോര്‍ഗന്‍.

ഗ്ലെന്‍ മാക്‌സ്‌വെല്‍- ഓസ്‌ട്രേലിയ
ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രീസിലേക്ക് എത്തുമ്പോള്‍ തന്നെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് ആരാധാകര്‍ പ്രതീക്ഷിക്കും. സ്ഥിരതയില്ലായ്മയുടെ പേരില്‍ താരം പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കുന്നതില്‍ താരം മിടുക്കനാണ്. ഓസീസിനായി 110 ഏകദിനങ്ങള്‍ കളിച്ച താരം 123.37 സ്‌ട്രൈക്ക് റേറ്റിലാണ് റണ്‍സ് കണ്ടെത്തുന്നത്. ടി20 ക്രിക്കറ്റിലേക്കെത്തുമ്പോള്‍ അത് 160 ആവും. മൂന്ന് ടി20 സെഞ്ചുറികള്‍ താരത്തിന്റെ പേരിലുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 145 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ജോസ് ബട്‌ലര്‍ - ഇംഗ്ലണ്ട്
അലക് സ്റ്റുവര്‍ട്ടിന്റെ വിരമിക്കലിന് ശേഷം കരുത്തുറ്റ ഒരു വിക്കറ്റ് കീപ്പറെ തേടികൊണ്ടിരിക്കുകയായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ്. പലരും വന്ന് പോയെങ്കിലും സ്ഥിരത പുലര്‍ത്താന്‍ അവര്‍ക്കൊന്നും സാധിച്ചില്ല. ഇതിനിടെ 2012ല്‍ ഇന്ത്യക്കെതിരെ ബട്‌ലര്‍ ഏകദിന ജേഴ്‌സിയില്‍ അരങ്ങേറി. ഇതുവരെ 142 ഏകദിനങ്ങളാണ് ബട്‌ലര്‍ കളിച്ചത്. 41 റണ്‍സാണ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 120. ഇതുവരെ ഒമ്പത് സെഞുറികളാണ് ബട്‌ലര്‍ നേടിയത്. ഇതില്‍ എട്ട് സെഞ്ചുറികളിലും സ്‌ട്രൈക്ക് റേറ്റ് 120ന് മുകളിലായിരുന്നു. ടി20 ക്രിക്കറ്റില്‍ 140-ാണ് സ്‌ട്രൈക്കറ്റ് റേറ്റ്.