പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ അക്കൗണ്ട് തുറക്കാതെ മടങ്ങിയ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. മത്സരത്തലേന്ന് അഭിഷേക് ഇന്ത്യക്കായി കളിക്കണമെന്ന് പറഞ്ഞ പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഗ തന്നെ അഭിഷേകിനെ ആദ്യ ഓവറില്‍ വീഴ്ത്തി.
29
നാണക്കേടിന്‍റെ റെക്കോർഡിട്ട് അഭിഷേക്
നാല് പന്ത് നേരിട്ട അഭിഷേക് പൂജ്യത്തിന് പുറത്തായതോടെ ടി20 ലോകകപ്പിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന നാണക്കേട് അഭിഷേകിന്‍റെ തലയിലായി. നേരത്തെ അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരുന്നു. നമീബിയക്കെതിരെ അസുഖം മൂലം അഭിഷേക് കളിച്ചിരുന്നില്ല. ബംഗ്ലാദേശ് താരം ഇമ്രുൾ കെയ്സ് മാത്രമാണ് അഭിഷേകിന് പുറമെ ലോകകപ്പിലെ ആദ്യ രണ്ട് കളികളിലും പൂജ്യനായി മടങ്ങിയ ബാറ്റര്‍.
39
ആഗയ്ക്ക് മുമ്പില്‍ അടിതെറ്റി
കൊളംബോയിൽ പാക് നായകൻ സൽമാൻ അലി ആഗ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ മിഡ് ഓണില്‍ ഷഹീൻ ഷാ അഫ്രീദിക്ക് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്.
മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയും ടി20 ലോകകപ്പിലെ തന്‍റെ ആദ്യ രണ്ട് ഇന്നിംഗ്‌സുകളിൽ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. എന്നാൽ അത് നെഹ്റയുടെ കരിയറിലെ ആദ്യ രണ്ട് ലോകകപ്പ് മത്സരങ്ങളായിരുന്നില്ല. 2010 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിൽ ഓസ്‌ട്രേലിയക്കും വെസ്റ്റ് ഇൻഡീസിനുമെതിരെയായിരുന്നു നെഹ്‌റ തുടർച്ചയായി പൂജ്യത്തിന് പുറത്തായത്. ലോകകപ്പിൽ ആകെ മൂന്ന് തവണ പൂജ്യത്തിന് പുറത്തായ ഏക ഇന്ത്യൻ താരം എന്ന റെക്കോർഡും നെഹ്‌റയുടെ പേരിലാണ്.
59
കോലിക്കും ഗംഭീറിനുമൊപ്പം അഭിഷേകും
ടി20 ലോകകപ്പ് ചരിത്രത്തിൽ ഒന്നിലധികം തവണ പൂജ്യത്തിന് പുറത്താകുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. വിരാട് കോലി,ഗൗതം ഗംഭീർ, രവീന്ദ്ര ജഡേജ, ശിവം ദുബെ, ആശിഷ് നെഹ്‌റ എന്നിവരാണ് ലോകകപ്പില്‍ ഒന്നില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ബാറ്റര്‍മാര്‍.
69
അവസാന ആറ് കളിയില്‍ 4 ഡക്ക്
അവസാനം കളിച്ച ആറ് ടി20 മത്സരങ്ങളില്‍ അഭിഷേക് നാലാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. 0, 0, 0, 68, 0, 30 എന്നിങ്ങനെയാണ് അവസാന ആറ് ടി20 മത്സരങ്ങളിലെ അഭിഷേകിന്‍റെ പ്രകടനം. സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അഭിഷേക് 18 പന്തില്‍ 24 റണ്‍സെടുത്തിരുന്നു.
79
സഞ്ജുവിന് പകരം ടീമിലെത്തി സമ്മാനിച്ചത് വന്‍ നിരാശ
അസുഖം മൂലം നമീബിയക്കെതിരെ അഭിഷേക് പുറത്തിരുന്നപ്പോള്‍ മലയാളി താരം സഞ്ജു സാംസണായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. 8 പന്തില്‍ 22 റണ്‍സെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരെ സഞ്ജുവിനെ പുറത്തിരുത്തിയാണ് അഭിഷേക് ടീമില്‍ തിരിച്ചെത്തിയത്.
ഇന്ത്യക്കെതിരെ പവര്‍ പ്ലേയില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് പൂട്ടാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. ഷാഹിന്‍ ഷാ അഫ്രീദി മാത്രമാണ് പാക് നിരയില്‍ പേസറായി ഇടം നേടിയത്. പവര്‍ പ്ലേയില്‍ ഒരോവര്‍ മാത്രമാണ് അഫ്രീദി എറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!