ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ പിച്ചുകള്‍ക്ക് മാര്‍ക്കിട്ട് ഐസിസി. അഞ്ച് മത്സര പരമ്പരയിലെ ഒരു പിച്ചിന് മാത്രമാണ് ഐസിസി വളരെ മികച്ചത് എന്ന റേറ്റിംഗ് നല്‍കിയത്.
29
ഓവലിന് ഇതുവരെ മാര്‍ക്കിട്ടില്ല
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റിന് വേദിയായ ഓവലിലെ പിച്ചിന് ഇതുവരെ ഐസിസി മാര്‍ക്കിട്ടിട്ടില്ല.
39
ഓള്‍ഡ് ട്രാഫോര്‍ഡ് തൃപ്തികരം
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിന് വേദിയായ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ചിന് തൃപ്തികരമെന്നും ഔട്ട് ഫീല്‍ഡിന് വളരെ മികച്ചതെന്നുമാണ് ഐസിസി റേറ്റിംഗ്.
49
ലോര്‍ഡ്സിനും വെരി ഗുഡ് ഇല്ല
മൂന്നാം ടെസ്റ്റിന് വേദിയായ ലോര്‍ഡ്സിലെ പിച്ചിന് തൃപ്തികരമെന്ന് മാര്‍ക്കിട്ട ഐസിസി ഓട്ട് ഫീല്‍ഡിന് വെരി ഗുഡ് റേറ്റിംഗ് നല്‍കിയെന്നതും ശ്രദ്ധേയമായി.
59
ഇന്ത്യ ജയിച്ച പിച്ചും വെരി ഗുഡ് അല്ല
എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ആദ്യമായി വിജയം കൊയ്ത രണ്ടാം ടെസ്റ്റിലെ പിച്ചിന് തൃപ്തികരമെന്നാണ് ഐസിസി റേറ്റ് ചെയ്തത്. എന്നല്‍ എഡ്ജ്ബാസ്റ്റണിലെ ഔട്ട് ഫീല്‍ഡ് വളരെ മികച്ചതെന്ന് ഐസിസി റേറ്റ് ചെയ്തു.
69
ലീഡ്സിന് മാത്രം വെരി ഗുഡ്
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയായ ഹെഡിങ്‌ലിയിലെ ലീഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിനും പിച്ചിനും മാത്രമാണ് ഐസിസി വെരി ഗുഡ് റേറ്റിംഗ് നല്‍കിയത്.
79
സമനില തെറ്റാതെ പരമ്പര
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചു. മൂന്നാം മത്സരം ഇംഗ്ലണ്് ജയിച്ചപ്പോള്‍ നാലാം മത്സരം സമനിലയായി. അഞ്ചാം മത്സരം ജയിച്ച് ഇന്ത്യ പരമ്പര സമനിലയാക്കി.
89
ബാസ്ബോള്‍ പിച്ചുകൾ
ഇംഗ്ലണ്ട് ബാറ്റിംഗിനെ തുണക്കാനായി ബാറ്റിംഗ് അനുകൂല വിക്കറ്റുകളാണ് പരമ്പരയില്‍ തയാറാക്കിയതെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
99
ആവേശം അവസാനം വരെ
പരമ്പരയിലെ അഞ്ച് ടെസ്റ്റും അവസാന ദിനത്തിലേക്ക് നീണ്ടിരുന്നു. ഇതില്‍ അഞ്ചാം ടെസ്റ്റൊഴികെയുള്ള മത്സരങ്ങളെല്ലാം അവസാനദിനത്തിലെ അവസാന സെഷനിലാണ് പൂര്‍ത്തിയായത്.