ഗില്ലും ജഡേജയുമില്ല! ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തെരഞ്ഞെടുത്ത് സ്റ്റുവര്‍ട്ട് ബ്രോഡ്

Published : Aug 06, 2025, 05:42 PM IST

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പയ്ക്ക് ശേഷം സംയുക്ത ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരില്ലാത്ത ടീമിനെയാണ് ബ്രോഡ് തെരഞ്ഞെടുത്തത്. ബ്രോഡിന്റെ ഇലവന്‍..

PREV
111
യശസ്വി ജയ്‌സ്വാള്‍

ഇന്ത്യന്‍ ഓപ്പണര്‍ 411 റണ്‍സാണ് പരമ്പരയില്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.

211
കെ എല്‍ രാഹുല്‍

റണ്‍വേട്ടക്കാരില്‍ മൂന്നാമന്‍. പരമ്പരില്‍ 532 റണ്‍സ് നേടാന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് സാധിച്ചു. രണ്ട് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

311
ഒല്ലി പോപ്പ്

മൂന്നാമനായി പോപ്പ്. അഞ്ച് മത്സങ്ങളില്‍ നിന്ന് 306 റണ്‍സാ താരം അടിച്ചെടുത്തത്.

411
ജോ റൂട്ട്

ഗില്ലിന് പകരം നാലാം നമ്പറില്‍ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും റണ്‍സ് നേടിയ രണ്ടാമത്തെ താരമമെന്ന പരിഗണനയാണ് റൂട്ടിന് ലഭിച്ചത്.

511
ഹാരി ബ്രൂക്ക്

പിന്നാലെ ഹാരി ബ്രൂക്ക് ക്രീസിലെത്തും. പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടി ബ്രൂക്ക് ഒന്നാകെ 481 റണ്‍സ് അടിച്ചെടുത്തു.

611
ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സാണ് ടീമിന്റെ ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനായി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കാന്‍ സ്റ്റോക്‌സിന് സാധിച്ചിരുന്നു.

711
റിഷഭ് പന്ത്

വിക്കറ്റിന് പിന്നില്‍ ഇന്ത്യന്‍ താരം റിഷഭ് പന്ത്. റണ്‍വേട്ടക്കാരില്‍ ആറാമാനാണ് പന്ത്. അടിച്ചെടുത്തത് 479 റണ്‍സ്.

811
വാഷിംഗ്ടണ്‍ സുന്ദര്‍

ടീമിലെ ഏക് സിപന്നറായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുന്ദര്‍. ഏഴ് വിക്കറ്റ് നേടിയ താരം 284 റണ്‍സും അടിച്ചെടുത്തിരുന്നു.

911
ജോഫ്ര ആര്‍ച്ചര്‍

ഒരേയൊരു ഇംഗ്ലീഷ് പേസറെ മാത്രമാണ് ബ്രോഡ് ടീമില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് ടെസ്റ്റില്‍ നിന്ന് ആര്‍ച്ചര്‍ വീഴ്ത്തിയത് 9 വിക്കറ്റുകള്‍.

1011
മുഹമ്മദ് സിറാജ്

വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ മുഹമ്മദ് സിറാജും ടീമില്‍ സ്ഥാനമുറപ്പിച്ചു. 23 വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്.

1111
ജസ്പ്രീത് ബുമ്ര

മൂന്ന് ടെസ്റ്റ് മാത്രമെ കളിച്ചിട്ടൊള്ളുവെങ്കിലും ബുമ്രയും ടീമിലെത്തി. 14 വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നു.

Read more Photos on
click me!

Recommended Stories