ടി20 ലോകകപ്പ് 2021: സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ?

Published : Oct 18, 2021, 03:12 PM ISTUpdated : Oct 18, 2021, 03:17 PM IST

ദുബായ്: ടി20 ലോകകപ്പിന്(ICC T20 World Cup 2021) മുമ്പുള്ള സന്നാഹ മത്സരമാണെങ്കിലും ഇംഗ്ലണ്ടിനെതിരായ പോരാട്ടം ഇന്ന് ടീം ഇന്ത്യക്ക്(Team India) കടുപ്പമേറിയതാവും. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടില്‍(ICC Academy Ground, Dubai) ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുക. ലോകകപ്പിന് മുമ്പ് കരുത്തുറ്റ പ്ലേയിംഗ് ഇലവനെ കണ്ടെത്താന്‍ വിരാട് കോലി(Virat Kohli) മൂന്ന് താരങ്ങളെ പരീക്ഷിക്കാന്‍ തയ്യാറായേക്കും. ഐപിഎല്‍ പതിനാലാം സീസണ്‍(IPL 2021) പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ താരങ്ങളെല്ലാം വരുന്നതെങ്കിലും രാജ്യാന്തര ടി20(T20I) കളിച്ചിട്ട് നാളേറെയായി. മാര്‍ച്ച് മാസത്തിലാണ് ടി20 കുപ്പായത്തില്‍ ഇന്ത്യ അവസാനം കളിച്ചത്. ഇതും പരീക്ഷണങ്ങള്‍ക്ക് കോലിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായേക്കും. 

PREV
17
ടി20 ലോകകപ്പ് 2021: സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ?
1. ഓപ്പണിംഗില്‍ ഇഷാന്‍ കിഷന്‍

ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയുടെ സ്ഥാനം ഉറപ്പാണെങ്കിലും കെ എല്‍ രാഹുലിനും ഇഷാന്‍ കിഷനും അവസരം നല്‍കുമോ എന്നതാണ് ആകാംക്ഷ സൃഷ്‌ടിക്കുന്ന ഒരു ഘടകം. 

27

രാഹുല്‍ ഐപിഎല്ലിലെ ഉയര്‍ന്ന മൂന്നാമത്തെ റണ്‍വേട്ടക്കാരനായിരുന്നു എങ്കില്‍ മുംബൈ ഇന്ത്യന്‍സിനായി ഓപ്പണറായി എത്തിയപ്പോള്‍ വെടിക്കെട്ട് ഫോമിലായിരുന്നു കിഷന്‍. രണ്ട് മത്സരങ്ങളില്‍ നിന്ന് 25 പന്തില്‍ 50* ഉം 32 പന്തില്‍ 84 റണ്‍സും അടിച്ചു. 

37
2. ഹര്‍ദിക്കിന് പകരം ഠാക്കൂര്‍

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പന്തെറിയുമോ എന്നതിന് ഇതുവരെ ഉത്തരമായിട്ടില്ല. ബാറ്റിംഗില്‍ ഫിനിഷറുടെ റോള്‍ വഹിക്കുമ്പോഴും ബൗള്‍ ചെയ്യാത്തൊരു ഓള്‍റൗണ്ടറെ ടീമിന് ആവശ്യമില്ല എന്നാണ് മുന്‍ താരങ്ങളുള്‍പ്പടെ പറയുന്നത്. 

47

ഈ സാഹചര്യത്തില്‍ പാണ്ഡ്യക്ക് പകരക്കാരനായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എത്തുമോ? ടി20യില്‍ അഞ്ച് ഇന്നിംഗ്‌സില്‍ 197.14 സ്‌ട്രൈക്ക് റേറ്റില്‍ 69 റണ്‍സാണ് ഠാക്കൂറിനുള്ളത്. 

57

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് ലോകകപ്പില്‍ ഠാക്കൂറിന്‍റെ ഭാവി തീരുമാനിക്കും. ഐപിഎല്‍ 2021ല്‍ ഒരു പന്ത് പോലും പാണ്ഡ്യ എറിഞ്ഞിരുന്നില്ല. 

67
3. അശ്വിന്‍ ഇലവനിലേക്ക്?

സ്‌പിന്നര്‍ രാഹുല്‍ ചഹാറിനെ മറികടന്ന് വെറ്ററന്‍ താരം ആര്‍ അശ്വിനെ പരീക്ഷിച്ചേക്കും. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അശ്വിനെ മടക്കിവിളിച്ചിരിക്കുന്നത് ഇതിനാണ് എന്ന് കരുതുന്നവരേറെ. 

77

ഐപിഎല്ലില്‍ ഫോമില്ലായ്‌മ രാഹുല്‍ ചഹാറിനെ അലട്ടിയിരുന്നു. ഇതോടെ ബഞ്ചിലായി താരത്തിന്‍റെ സ്ഥാനം. സന്നാഹ മത്സരങ്ങളില്‍ വരുണ്‍ ചക്രവര്‍ത്തി-അശ്വിന്‍ സഖ്യം സ്‌പിന്‍ ആക്രമണം നയിക്കാനാണ് സാധ്യത. 

click me!

Recommended Stories