IND v NZ : മൂന്ന് സ്പിന്നര്‍മാര്‍, ഒരു പുതുമുഖം, കാണ്‍പൂര്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : Nov 24, 2021, 07:49 PM ISTUpdated : Nov 24, 2021, 07:50 PM IST

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്(IND v NZ) നാളെ കാണ്‍പൂരില്‍ തുടക്കമാവുകയാണ്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ഓപ്പണര്‍ കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം പരിശോധിക്കാം.

PREV
111
IND v NZ : മൂന്ന് സ്പിന്നര്‍മാര്‍, ഒരു പുതുമുഖം, കാണ്‍പൂര്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ശുഭ്മാന്‍ ഗില്‍ (Shubman Gill): കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ശുുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങും...

211
Mayank Agarwal

മായങ്ക് അഗര്‍വാള്‍(Mayank Agarwal): രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഗില്ലിനൊപ്പം മായങ്കിന് ഓപ്പണറായി വീണ്ടും അവസരമൊരുങ്ങും.

311
Cheteshwar Pujara

ചേതേശ്വര്‍ പൂജാര(Cheteshwar Pujara): സമീപകാലത്തായി മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാര തന്നെയാകും മൂന്നാം നമ്പറില്‍.

411

ശ്രേയസ് അയ്യര്‍(Shreyas Iyer): നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ഥാനത്ത് ശ്രേയസ് അയ്യര്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും.

511

അജിങ്ക്യാ രഹാനെ(Ajinkya Rahane): ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ തന്‍റെ പതിവ് പൊസിഷനായ അഞ്ചാം നമ്പറിലെത്തും.

611

വൃദ്ധിമാന്‍ സാഹ(Wriddhiman Saha): റിഷഭ് പന്തിന് വിശ്രമം അനുവദിച്ച പശ്ചാത്തലത്തില്‍ വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹ ഇറങ്ങും.

711

രവീന്ദ്ര ജഡേജ (Ravindra Jadeja): സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ ഏഴാം നമ്പറിലെത്തും.കാണ്‍പൂരില്‍ സ്പിന്‍ പിച്ചായിരിക്കും കിവീസിനെ കാത്തിരിക്കുന്നത് എന്നാണ് സൂചന.

811

ആര്‍ അശ്വിന്‍(R Ashwin):പ്രധാന സ്പിന്നറായി അശ്വിന്‍ തന്നെയാകും ഇറങ്ങുക. ടി20 ലോകകപ്പില്‍ തിളങ്ങിയ അശ്വിന്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും തിളങ്ങിയിരുന്നു.

 

911

അക്സര്‍ പട്ടേല്‍(Axar Patel): ടി20 പരമ്പരയില്‍ തിളങ്ങിയ അക്സര്‍ പട്ടേല്‍ മൂന്നാം സ്പിന്നറായി ടീമിലെത്തും.

 

1011

ഉമേഷ് യാദവ്(Umesh Yadav): രണ്ടാം പേസറായി ഉമേഷ് യാദവ് ആകും കളിക്കുക. പന്ത് താഴ്ന്ന് വരുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ഉമേഷ് അപകടകാരിയായേക്കും.

 

1111

ഇഷാന്ത് ശര്‍മ(Ishant Sharma): പരിചയസമ്പത്ത് കണക്കിലെടുത്ത് ഇഷാന്ത് ശര്‍മയാകും പ്രധാന പേസറായി ടീമിലെത്തുക.

click me!

Recommended Stories