ഓപ്പണര്‍ സ്ഥാനത്തില്‍ തീരുമാനമായി; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published Mar 22, 2021, 6:21 PM IST

പൂനെ: ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ടിനെ തൂത്തുവാരാന്‍ ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തിനാണ് ചൊവ്വാഴ്ച പൂനെയില്‍ തുടക്കമാകുന്നത്. ടി20 പരമ്പരയില്‍ മിന്നിത്തിളങ്ങിയ സൂര്യകുമാര്‍ യാദവിന് ഏകദിന പരമ്പരയില്‍ അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍മാര്‍ ആരൊക്കെയായിരിക്കുമെന്ന് കോലി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

രോഹിത് ശര്‍മടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഫോമിലേക്ക് എത്തിയ രോഹിത് ശര്‍മ തന്നെയാകും ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത്.
undefined
ശിഖര്‍ ധവാന്‍ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും ഏകദിനങ്ങള്‍ ധവാന്‍ തന്നെയാകും രോഹിത്തിനൊപ്പം ഓപ്പണറായി എത്തുകയെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്.
undefined
വിരാട് കോലിടി20 പരമ്പരയിലെ മിന്നുന്ന ഫോം തുടരാനാണ് കോലി ഇറങ്ങുന്നത്. മൂന്ന് അര്‍ധസെഞ്ചുറി അടക്കം 173 റണ്‍സാണ് ടി20 പരമ്പരയില്‍ കോലി അടിച്ചെടുത്തത്.
undefined
ശ്രേയസ് അയ്യര്‍വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ ശ്രേയസ് അയ്യര്‍ ടി20 പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്ത സാഹചര്യത്തില്‍ സൂര്യകുമാറിന് പകരം അയ്യര്‍ക്ക് തന്നെയാകും ആദ്യ ഏകദിനത്തില്‍ അവസരം ഒരുങ്ങുക.
undefined
റിഷഭ് പന്ത്വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി റിഷഭ് പന്ത് തന്നെ എത്തും.
undefined
ഹര്‍ദ്ദിക് പാണ്ഡ്യബൗളിംഗില്‍ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയാവും പേസ് ഓള്‍ റൗണ്ടറായി ഇറങ്ങുക.
undefined
വാഷിംഗ്ട്ണ്‍ സുന്ദര്‍ടി20 പരമ്പരയിലെ അവസാന മത്സരങ്ങളില്‍ റണ്‍സേറെ വഴങ്ങിയെങ്കിലും ഏകദിന പരമ്പരയില്‍ സുന്ദര്‍ സ്പിന്‍ ഓള്‍ റൗണ്ടറായി എത്തും. ക്രുനാല്‍ പാണ്ഡ്യ അന്തിമ ഇലവനിലെത്താന്ഡ കാത്തിരിക്കേണ്ടിവരും.
undefined
ഷര്‍ദ്ദുല്‍ ഠാക്കൂര്‍ടി20 പരമ്പരയിലെ മിന്നുന്ന ഫോം ഠാക്കൂറിന് ഏകദിന പരമ്പരയിലെ പ്ലേയിംഗ് ഇലവനിലും അവസരം ഒരുരുക്കും.
undefined
ഭുവനേശ്വര്‍ കുമാര്‍ടി20 പരമ്പര ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഭുവനേശ്വര്‍ കുമാറിലാണ് ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷകള്‍.
undefined
യുസ്‌വേന്ദ്ര ചാഹല്‍ടി20 പരമ്പരയില്‍ നിറം മങ്ങിയ യുസ്‌വേന്ദ്ര ചാഹലിന് ഫോമിലെത്താന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കും ഏകദിന പരമ്പര. സ്പെഷലിസ്റ്റ് സ്പിന്നറായി ചാഹല്‍ തന്നെയാകും കളിക്കുക.
undefined
ടി നടരാജന്‍ആദ്യ മത്സരത്തിലെങ്കിലും മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും പകരം ടി നടരാജന്‍ അന്തിമ ഇലവനില്‍ അവസരം ലഭിക്കും. മൂന്നാം പേസറായി നടരാജന്‍ തന്നെ എത്താനാണ് സാധ്യത.
undefined
click me!