ഇംഗ്ലണ്ടിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ പരമ്പര നേടാന്‍ ഇന്ത്യ;സാധ്യതാ ടീം

First Published Mar 19, 2021, 9:29 PM IST

അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ നാല് മത്സരങ്ങളും കഴിഞ്ഞപ്പോള്‍ ഇരു ടീമിുകളും 2-2 തുല്യത പാലിക്കുകയാണ്. തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്ന സമ്മര്‍ദ്ദത്തിലിറങ്ങിയിട്ടും നാലാം മത്സരം ജയിച്ചതിന്‍റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

പരമ്പരയില്‍ അമ്പേ പരാജയപ്പെട്ട കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ഓപ്പണര്‍ സ്ഥാനത്ത് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നാലാം മത്സരത്തിന്‍റെ അവസാനം ഗ്രൗണ്ട് വിട്ട വിരാട് കോലി നിര്‍ണായക പോരാട്ടത്തില്‍ ഇറങ്ങുമോ എന്നും ആരാധകര്‍ക്ക് ആശങ്കയുണ്ട്. വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

രോഹിത് ശര്‍മപരമ്പരയില്‍ ഇതുവരെ തിളങ്ങിയില്ലെങ്കിലും രോഹിത് തന്നെയാണ് ഇന്ത്യക്കായി ഓപ്പണറായി എത്തുക.
undefined
ഇഷാന്‍ കിഷന്‍പരിക്ക് മൂലം നാലാം മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്ന ഇഷാന്‍ കിഷന്‍ വീണ്ടും ഓപ്പണര്‍ സ്ഥാനത്ത് മടങ്ങിയെത്തും. ഇതോടെ കെ എല്‍ രാഹുല്‍ പുറത്തിരിക്കേണ്ടിവരും.
undefined
സൂര്യകുമാര്‍ യാദവ്നാലാം മത്സരത്തിലെ മിന്നുന്ന പ്രകടനത്തോടെ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
undefined
വിരാട് കോലിക്യാപ്റ്റന്‍ വിരാട് കോലിക്ക് നേരിയ പരിക്കുണ്ടെങ്കിലും നിര്‍ണായക പോരാട്ടത്തില്‍ നാലാം സ്ഥാനത്ത് കോലി ഇറങ്ങും.
undefined
ശ്രേയസ് അയ്യര്‍കഴിഞ്ഞ മത്സരത്തില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയ ശ്രേയസ് അയ്യര്‍ തന്നെ അഞ്ചാം നമ്പറില്‍ ഇറങ്ങും.
undefined
റിഷഭ് പന്ത്വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്ത് തന്നെ ഇറങ്ങും.
undefined
ഹര്‍ദ്ദിക് പാണ്ഡ്യബാറ്റിംഗില്‍ ഫോമിലല്ലെങ്കിലും കഴിഞ്ഞ മത്സരത്തില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യ പേസ് ഓള്‍ റൗണ്ടറായി എത്തും.
undefined
വാഷിംഗ്ടണ്‍ സുന്ദര്‍റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും സ്പിന്‍ ഓള്‍ റൗണ്ടറായി ടീമില്‍ സ്ഥാനം നിലനിര്‍ത്തും.
undefined
രാഹുല്‍ ചാഹര്‍ചാഹലിന് പകരം ഇറങ്ങി കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ രാഹുല്‍ ചാഹര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും.
undefined
ഷര്‍ദ്ദുല്‍ ഠാക്കൂര്‍ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന ഷര്‍ദ്ദുല്‍ ഠാക്കൂര്‍ തന്നെയാവും രണ്ടാം പേസര്‍.
undefined
ഭുവനേശ്വര്‍ കുമാര്‍ഒന്നാം പേസറായി ഭുവനേശ്വര്‍ കുമാര്‍ തന്നെ ടീമില്‍ തുടരും.
undefined
click me!