ഷര്‍ദ്ദുലിന് പകരം ആരെത്തും, ജഡേജ പുറത്താകുമോ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published Aug 11, 2021, 7:44 PM IST

ലോര്‍ഡ്സ്: ആദ്യ ടെസ്റ്റില്‍ കൈയകലത്തില്‍ നഷ്ടമായ വിജയം പിടിച്ചെടുക്കാനാണ് ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്. മഴ വില്ലനായപ്പോള്‍ അവസാന ദിവസം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം നിഷേധിച്ചത്. അതുകൊണ്ടുതന്നെ ലോര്‍ഡ്സില്‍ വിജയവുമായി പരമ്പരയില്‍ മുന്നിലെത്താനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റില്‍ കളിച്ച ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേശിവലിവ് മൂലം രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ഷര്‍ദ്ദുലിന് പകരം ആരെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Rohit Sharma Out

രോഹിത് ശര്‍മ: ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോര്‍ കണ്ടെത്താനായില്ലെങ്കിലും രോഹിത് ശര്‍മ തന്നെയാവും ഓപ്പണര്‍ സ്ഥാനത്ത്.

കെ എല്‍ രാഹുല്‍: നോട്ടിംഗ്ഹാം ടെസ്റ്റില്‍ പകരക്കാരനായി എത്തി ടോപ് സ്കോററായ കെ എല്‍ രാഹുല്‍ രോഹിത്തിനൊപ്പം ഓപ്പണറായി എത്തും.

ചേതേശ്വര്‍ പൂജാര: ആദ്യ ടെസ്റ്റില്‍ മികവ് കാട്ടാനായില്ലെങ്കിലും പൂജാര തന്നെ മൂന്നാം നമ്പറില്‍ എത്തും. മികച്ച പ്രകടനം നടത്തേണ്ടതിന്‍റെ സമ്മര്‍ദ്ദം പൂജാരക്കുമേലുണ്ടാകുമെന്നുറപ്പ്.

Virat Kohli Out

വിരാട് കോലി: മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ വിരാട് കോലി നോട്ടിംഗ്ഹാം ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായിരുന്നു. ലോര്‍ഡ്സില്‍ സെഞ്ചുറിയുമായി കോലി തിരിച്ചുവരുന്നത് കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

അജിങ്ക്യാ രഹാനെ: ആദ്യ ടെസ്റ്റില്‍ ഇല്ലാത്ത റണ്ണിനോട് പുറത്തായ വൈസ് ക്യാപ്റ്റന്‍ രഹാനെക്ക് രണ്ടാം ടെസ്റ്റില്‍ മികവ് കാട്ടിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടും.

Rishabh Pant

റിഷഭ് പന്ത്: വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്ത് അല്ലാതെ മറ്റൊരു താരത്തെ ഇപ്പോള്‍ പരിഗണിക്കാനിടയില്ല.

Ravindra Jadeja

രവീന്ദ്ര ജഡേജ: നോട്ടിംഗ്ഹാമിലെ പേസിനെ തുണച്ച പിച്ചില്‍ പന്ത് കൊണ്ട് തിളങ്ങാനായില്ലെങ്കിലും അര്‍ധസെഞ്ചുറിയുമായി ബാറ്റ് കൊണ്ട് തിളങ്ങിയ ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തും.

ആര്‍ അശ്വിന്‍: ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പരിക്കിനെത്തുടര്‍ന്ന് പുറത്തായതിനാല്‍ ഈ സ്ഥാനത്ത് ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് അശ്വിന് അവസരം ലഭിക്കും.

Mohammed Siraj

മുഹമ്മദ് സിറാജ്: ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സിറാജ് തന്നെ മൂന്നാം പേസറായി സ്ഥാനം നിലനിര്‍ത്തും.

മുഹമ്മദ് ഷമി: ആദ്യ ടെസ്റ്റില്‍ ബുമ്രക്കൊപ്പം പിടിച്ചു നില്‍ക്കാനായില്ലെങ്കിലും ഷമി തന്നെയാകും ഇന്ത്യയുടെ മുഖ്യ പേസര്‍.

Jasprit Bumrah

ജസ്പ്രീത് ബുമ്ര: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിരാശാജനകമായ പ്രകടന്തിനുശേഷം നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ബുമ്രയും ഷമിക്കൊപ്പം ന്യൂബോള്‍ പങ്കിടും.

click me!