ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; പിങ്ക് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുറപ്പ്

First Published Feb 23, 2021, 5:05 PM IST

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റിനാണ് മൊട്ടേരയിലെ നവീകരിച്ച സ്റ്റേഡ‍ിയം വേദിയാവുക. നവീകരണത്തിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡ‍ിയമായ മൊട്ടേരയില്‍ നടക്കുന്ന രാജ്യാന്തര മത്സരമാണിത്. ചെന്നൈയിലെ സ്പിന്‍ ട്രാക്കില്‍ നിന്ന് മൊട്ടേരയിലെ പുതിയ പിച്ചില്‍ പകല്‍-രാത്രി മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

രോഹിത് ശര്‍മ: ചെന്നൈ ടെസ്റ്റിലെ ഉജ്ജ്വല സെഞ്ചുറി ഓപ്പണര്‍ സ്ഥാനത്ത് രോഹിത്തിന്‍റെ സ്ഥാനം സുരക്ഷിതമാക്കുന്നു.
undefined
ശുഭ്മാന്‍ ഗില്‍: രണ്ടാം ടെസ്റ്റില്‍ തിളങ്ങിയില്ലെങ്കിലും രോഹിത്തിനൊപ്പം യുവതാരം ശുഭ്മാന്‍ ഗില്‍ തന്നെയാവും ഓപ്പണ്‍ ചെയ്യുക.
undefined
ചേതേശ്വര്‍ പൂജാര: അഹമ്മദാബാദില്‍ മൂന്നാം നമ്പറിലെത്തുന്ന പൂജാരയില്‍ നിന്ന് ഇന്ത്യ വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നുണ്ട്.
undefined
വിരാട് കോലി: ടെസ്റ്റിലെ സെഞ്ചുറി വരള്‍ച്ചക്ക് നാലാം നമ്പറിലെത്തുന്ന ക്യാപ്റ്റന്‍ വിരാട് കോലി പരിഹാരം കാണുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
undefined
അജിങ്ക്യാ രഹാനെ: ചെന്നൈയിലെ രണ്ടാം ടെസ്റ്റിലെ അര്‍ധസെഞ്ചുറി തല്‍ക്കാലം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്.
undefined
റിഷഭ് പന്ത്: വിക്കറ്റ് കീപ്പറെന്ന നിലയിലും ചെന്നൈ ടെസ്റ്റില്‍ തിളങ്ങിയ റിഷഭ് പന്ത് തന്നെയാവും ആറാം നമ്പറിലെത്തുക.
undefined
ഹര്‍ദ്ദിക് പാണ്ഡ്യ: കുല്‍ദീപ് യാദവിന് പകരം പേസ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യക്ക് ഇന്ത്യ അവസരം നല്‍കിയേക്കും.
undefined
ആര്‍ അശ്വിന്‍: ബാറ്റുകൊണ്ടും ബോളു കൊണ്ടും തിളങ്ങുന്ന അശ്വിനിലാണ് അഹമ്മദാബാദിലും ഇന്ത്യന്‍ പ്രതീക്ഷകള്‍.
undefined
അക്സര്‍ പട്ടേല്‍: അഞ്ചു വിക്കറ്റുമായി ചെന്നൈയില്‍ അരങ്ങേറ്റം ഗംഭീരമാക്കിയ അക്സര്‍ പട്ടേല്‍ രണ്ടാം സ്പിന്നറായി തുടരും.
undefined
ഇഷാന്ത് ശര്‍മ: നൂറാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശര്‍മ തന്നെയാവും പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് പടയെ നയിക്കുക.
undefined
ജസ്പ്രീത് ബുമ്ര: ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്ന ജസ്പ്രീത് ബുമ്ര മുഹമ്മദ് സിറാജിന് പകരം അന്തിമ ഇലവനില്‍ കളിക്കും.
undefined
click me!