ടി20യില്‍ നല്ലകാലം, ന്യൂസിലന്‍ഡിനെതിരെ അഭിഷേക്-സഞ്ജു ഓപ്പണിംഗ് സഖ്യം; ആദ്യ ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Published : Jan 19, 2026, 05:31 PM IST

ഏകദിന പരമ്പര കഴിഞ്ഞു. ഇനി ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്ക് ഇറങ്ങുകയാണ് ഇന്ത്യ. ബുധനാഴ്ച്ച നാഗ്പൂരിലാണ് ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്. സാധ്യതാ ഇലവന്‍… 

PREV
111
അഭിഷേക് ശര്‍മ

ഓപ്പണിംഗ് സ്ലോട്ടില്‍ അഭിഷേകിന് സ്ഥാനം ഉറപ്പാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നന്നായി കളിക്കാന്‍ അഭിഷേകിന് സാധിച്ചിരുന്നു. ഫോം നിലനിര്‍ത്താനാവുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. പന്തെറിയാനും അഭിഷേകിനെ ഉപയോഗിക്കാം.

211
സഞ്ജു സാംസണ്‍

ടി20 ടീമില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യില്‍ സഞ്ജു ഓപ്പണറായിരുന്നു. ലോകകപ്പ് ടീമിലും സഞ്ജു ഉണ്ട്. വിക്കറ്റ് കീപ്പറും സഞ്ജു തന്നെ.

311
സൂര്യകുമാര്‍ യാദവ്

മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അടുത്ത കാലത്ത് ടി20 ഫോര്‍മാറ്റില്‍ സ്വതസിദ്ധമായി കളിക്കാന്‍ സൂര്യക്ക് കഴിയുന്നില്ല. ടി20 ലോകകപ്പിന് സൂര്യ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇന്ത്യന്‍ ടീം ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

411
ശ്രേയസ് അയ്യര്‍

തിലക് വര്‍മയ്ക്ക് പരിക്കേറ്റപ്പോഴാണ് ശ്രേയസ് അയ്യരെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചത്. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മാത്രമാണ് ശ്രേയസുണ്ടാവുക. അദ്ദേഹം നാലാമനായി പ്ലേയിംഗ് ഇലവനിലെത്തും.

511
ഹാര്‍ദിക് പാണ്ഡ്യ

പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന ഹാര്‍ദിക്. ദക്ഷിണാഫ്രിക്കയ്‌ക്കെിരായ പരമ്പരയിലാണ് തിരിച്ചെത്തിയത്. അതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റും കളിച്ചും. ബാറ്റിംഗിലും ഇന്ത്യയുടെ പ്രധാന ആശ്രയങ്ങളിലൊന്നാണ് ഹാര്‍ദിക്.

611
റിങ്കു സിംഗ്

തൊട്ടുപിന്നാലെ റിങ്കു സിംഗ് കളിക്കും. ഫിനിഷിംഗ് റോളായിരിക്കും റിങ്കുവിനുണ്ടാവുക. വേണ്ടിവന്നാല്‍ പന്തെറിയാനും റിങ്കുവിന് കഴിയും.

711
അക്‌സര്‍ പട്ടേല്‍

സ്പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അക്‌സര്‍. ബാറ്റിംഗിലും ബൗളിംഗിലും ടീം ഇന്ത്യക്ക് അക്‌സറിന്റെ പ്രകടനം ഉപകാരപ്പെടുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.

811
ശിവം ദുബെ

വാലറ്റത്ത് ദുബെയുടെ കൈകരുത്ത് ടീമിനം ഗുണം ചെയ്യും. എട്ടാമനായിട്ടായിരിക്കും ദുബെ ക്രീസെലുക. ബൗളര്‍മാരെ അ്‌നായാസം ബൗണ്ടറി കടത്താനുള്ള കരുത്താണ് ദുബെയുടെ പ്രത്യേകത. രണ്ടോ മൂന്നോ ഓവറുകളും ദുബെ എറിയും.

911
ഹര്‍ഷിത് റാണ

പേസ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയ്ക്കും ടീമില്‍ സ്ഥാനമുറപ്പാണ്. പന്തെറിയുമ്പോള്‍ അടി മേടിക്കുന്നുണ്ടെങ്കിലും വിക്കറ്റെടുക്കാന്‍ മിടുക്കനാണ് താരം. തനിക്ക് ബാറ്റിംഗും വശമുണ്ടെന്ന് ന്യൂസിലന്‍ഡിനെതിരെ അവസാനം കഴിഞ്ഞ ഏകദിനത്തില്‍ റാണ കാണിച്ചുതന്നു.

1011
ജസ്പ്രിത് ബുമ്ര

ഇന്ത്യന്‍ പേസ് നിരയെ നയിക്കാനുള്ള ചുമതല ജസ്പ്രിത് ബുമ്രയ്ക്കായിരിക്കും. ലോകകപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരിക്കും ബുമ്രയുടെ ലക്ഷ്യം.

1111
വരുണ്‍ ചക്രവര്‍ത്തി

ബുമ്രയെ പോലെ ഇന്ത്യക്ക് വിലപ്പെട്ടതാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നാല് ഓവറുകള്‍. വിക്കറ്റെടുക്കാനും പന്തുകള്‍ ഡോട്ട് ആക്കാനും ഒരുപോലെ മിടുക്കനാണ് വരുണ്‍. വരുണ്‍ വരുമ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories