നാണക്കേടിന്‍റെ പടുകുഴിയിലേക്ക് വീണ് ഇന്ത്യ, ഗംഭീർ യുഗത്തിലെ 'അതിഗംഭീര' തോല്‍വികള്‍

Published : Jan 19, 2026, 07:08 AM IST

ചരിത്രത്തിലാദ്യമായി നാട്ടിൽ ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര തോറ്റ ഇന്ത്യ, ടെസ്റ്റിലും ഏകദിനത്തിലുമായി ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവർക്കെതിരെയും കനത്ത പരാജയങ്ങൾ ഏറ്റുവാങ്ങി.

PREV
110
നാണക്കേടിന്‍റെ പടുകുഴിയില്‍

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും തോറ്റതോടെ കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ നാണക്കേടിന്‍റെ മറ്റൊരു റെക്കോര്‍ഡ് കൂടി തലയിലാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.

210
ചരിത്രത്തില്‍ ആദ്യം

ഇന്ത്യയുടെ ഏകദി ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ ന്യൂസിലൻഡിനെതിരെ ഒരു ഏകദിന പരമ്പര തോല്‍ക്കുന്നത്. കഴിഞ്ഞ 16 പരമ്പരകളിലും ഇന്ത്യ ജയിച്ചപ്പോള്‍ ഗംഭീറിനും ഗില്ലിനും കീഴില്‍ ഇന്ത്യ ആദ്യമായി തോല്‍വി അറിഞ്ഞു.

310
തോറ്റ് തുടങ്ങി

2024 ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തോറ്റായിരുന്നു ഗംഭീറിന്‍റെ തുടക്കം. 1997 നും ശേഷം ആദ്യമായാണ് ശ്രീലങ്കയോട് ഏകദിന പരമ്പര തോൽക്കുന്നത്.

410
കിവീസീന് മുന്നില്‍ ആദ്യം ടെസ്റ്റില്‍ തലകുനിച്ചു

2024 നവംബറില്‍ നാട്ടില്‍ ന്യൂസില്‍ഡിനോട് ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി. 1988 ന് ശേഷം ആദ്യമായി ന്യൂസിലൻഡിനോട് സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര തോറ്റതിന് പുറമെ 2000നുശേഷം ആദ്യമായി നാട്ടില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടു.

510
46 റണ്‍സിന് ഓള്‍ ഔട്ട്

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഹോം ടെസ്റ്റിൽ ഇന്ത്യയുടെ എക്കാലത്തെയും കുറഞ്ഞ സ്കോറിന് പുറത്തായതിന്‍റെ നാണക്കേടും തലയിലായി.

610
ദക്ഷിണാഫ്രിക്കയോടും അടപടലം

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങി(0-2). ഇന്ത്യയില്‍ 25 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് പരമ്പര ജയമായിരുന്നു ഇത്. ഒരുവര്‍ഷത്തിനിടെ നാട്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ വൈറ്റ് വാഷും.

710
ഏറ്റവും വലിയ തോല്‍വി

2025 നവംബറില്‍ ഗുവാഹത്തി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന് തോറ്റതോടെ നാട്ടില്‍ റൺസിന്‍റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ടെസ്റ്റ് തോൽവി വഴങ്ങി.

810
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയും കൈവിട്ടു

2024 നവംബറില്‍ ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ 1-3ന് തോറ്റതോടെ 10 വര്‍ഷത്തിനുശേഷം ആദ്യമായി ട്രോഫി കൈവിട്ടു.

910
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമായി

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി കൈവിട്ടതോടെ ആദ്യമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താതെ പുറത്തായി.

1010
ഒടുവില്‍ ഏകദിനത്തിലും

ടെസ്റ്റിലെ സമ്പൂര്‍ണ നിരാശക്ക് പിന്നാലെ ഇന്നലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും കൈവിട്ടതോടെ സ്വന്തം നാട്ടിൽ ന്യൂസിലന്‍ഡിനോട് ആദ്യമായി ഏകദിന പരമ്പര തോറ്റതിന്‍റെ റെക്കോര്‍ഡും ഇന്ത്യയുടെ തലയിലായി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories