നിറയെ സര്‍പ്രൈസ്,  ഓസീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

First Published Dec 16, 2020, 2:05 PM IST

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ. ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റനായ കെ എല്‍ രാഹുലും യുവതാരം ശുഭ്മാന്‍ ഗില്ലും ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനിലില്ല. അഡ്‌ലെയ്ഡില്‍ നടക്കുന്ന പരമ്പരരയിലെ ആദ്യ ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റാണ്. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണിത്.  ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പിങ്ക് പന്തില്‍ നടന്ന സന്നാഹ മത്സരത്തില്‍ തിളങ്ങിയ റിഷഭ് പന്തും അന്തിമ ഇലവനിലില്ല.

മായങ്ക് അഗര്‍വാള്‍: കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ തിളങ്ങിയ മായങ്ക് അഗര്‍വാളാണ് ടീമിന്റെ ഒന്നാം ഓപ്പണര്‍.
undefined
പൃഥ്വി ഷാ: സന്നാഹ മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കിലും യുവതാരം പൃഥ്വി ഷാ ആണ് മായങ്കിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത്.
undefined
ചേതേശ്വര്‍ പൂജാര: കഴിഞ്ഞ പരമ്പരയിലെ ടോപ് സ്‌കോററായ ചേതേശ്വര്‍ പൂജാരയാണ് വണ്‍ ഡൌണില്‍ എത്തുന്നത്.
undefined
വിരാട് കോലി: ക്യാപ്റ്റന്‍ വിരാട് കോലി നാലാം നമ്പറില്‍ ഇറങ്ങുന്നു.
undefined
അജിങ്ക്യാ രഹാനെ: അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ എത്തുന്നു.
undefined
ഹനുമാ വിഹാരി: സന്നാഹ മത്സരത്തില്‍ഡ സെഞ്ചുറി അടിച്ച ഹനുമാ വിഹാരിയാണ് ആറാം നമ്പറില്‍. പാര്‍ട്ട് ടൈം ബൌളറാണെന്നത് കൂടി വിഹാരിയെ ടീമിലെടുക്കാന്‍ കാരണമായി.
undefined
വൃദ്ധിമാന്‍ സാഹ: സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി അടിച്ചെങ്കിലും യുവതാരം റിഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹ തന്നെയാണ് വിക്കറ്റിന് പിന്നില്‍.
undefined
രവിചന്ദ്ര അശ്വിന്‍: ഏക സ്‌പെഷലിസ്റ്റ് സ്പിന്നറായി ആര്‍ അശ്വിന്‍ അന്തിമ ഇലവനിലെത്തി.
undefined
മുഹമ്മദ് ഷമി: പിങ്ക് പന്തില്‍ തിളങ്ങിയ മുഹമ്മദ് ഷമി രണ്ടാം പേസറായി ടീമിലെത്തി.
undefined
ഉമേഷ് യാദവ്: ഡേ നൈറ്റ് സന്നാഹ മത്സരത്തില്‍ കളിച്ചില്ലെങ്കിലും ഉമേഷ് യാദവ് മൂന്നാം പേസറായി അന്തിമ ടീമിലെത്തി.
undefined
ജസ്പ്രീത് ബുമ്ര: പിങ്ക് പന്തില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ഇന്ത്യയുടെ ബൌളിംഗ് കുന്തമുനയായ ജസ്പ്രീത് ബുമ്രയും അന്തിമ ഇലവനിലെത്തി.
undefined
click me!