ഐപിഎല്ലില്‍ നിന്ന് പ്രതിഫലമായി ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ താരങ്ങള്‍

First Published Dec 11, 2020, 5:18 PM IST

മുംബൈ: ഐപിഎൽ 13 സീസൺ പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം സ്വന്തമാക്കിയത് എം എസ് ധോണി. വിരാട് കോലിയെ പിന്നിലാക്കി രോഹിത്  ശർമ്മ രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ തലയായ മഹേന്ദ്ര സിംഗ് ധോണി വരുമാനക്കണക്കിലും തലപ്പത്തുതന്നെ.

2008ൽ തുടങ്ങിയ ഐ പി എല്ലിൽ നിന്ന് ധോണി ഇതുവരെ നേടിയത് 137 കോടി രൂപ. ഐ പി എൽ ആദ്യ സീസണിൽ ഒന്നരദശലക്ഷം ഡോളറിനാണ് ധോണി സി എസ് കെയിൽ എത്തിയത്.
undefined
അടുത്ത രണ്ടുസീസണിലും ഇതേവരുമാനം ധോണിക്ക് ലഭിച്ചു. 2011 മുതല്‍ 2013 വരെ ധോണക്ക് ലഭിച്ചത് 8.2 കോടി രൂപയാണ്. 2014ല്‍ സി എസ് കെ ധോനിയെ ടീമില്‍ നിലനിര്‍ത്തിയത് 12.5 കോടി രൂപയ്ക്ക്. 2015ലും ഇതേ ലഭിച്ചു. പുണെയിലേക്ക് മാറിയ രണ്ട് വര്‍ഷവും ധോണിയുടെ പ്രതിഫലം 12.5 കോടി രൂപയായിരുന്നു.
undefined
പുണെയിലേക്ക് മാറിയ രണ്ട് വര്‍ഷവും ധോണിയുടെ പ്രതിഫലം 12.5 കോടി രൂപയായിരുന്നു.
undefined
2018 മുതൽ 15 കോടിരൂപയാണ് ധോണിയുടെ വാ‍ർഷിക പ്രതിഫലം. മാന്‍ ഓഫ് ദി മാച്ച് പോലുള്ള അവാര്‍ഡുകളില്‍ നിന്ന് ലഭിച്ച തുകകൂടി പരിഗണിച്ചാണ് ആകെ വരുമാനം കണക്കാക്കിയിരിക്കുന്നത്. 131 കോടി രൂപയുമായാണ് രോഹിത് ശർമ്മ രണ്ടാം സ്ഥാനത്ത് എത്തിയത്.
undefined
2008.2010 കാലയളവില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സില്‍ 3 കോടി രൂപയായിരുന്നു രോഹിത്തിന്‍റെ പ്രതിഫലം. 2011 മുതൽ 2013 വരെ മുംബൈ ഇന്ത്യന്‍സിൽ രോഹിത്തിന്‍റെ പ്രതിഫലം ഓരോ സീസണിലും 9.2 കോടി രൂപയായിരുന്നു. 2018 മുതൽ 15 കോടി രൂപയും.
undefined
മൂന്നാം സ്ഥാനത്തുള്ള വിരാട് കോലിക്ക് ഇതുവരെ കിട്ടിയത് 126 കോടി രൂപയാണ്. ആദ്യ മൂന്ന് സീസണിലെ പ്രതിഫലത്തിലെ കുറവാണ് കോലി മൂന്നാം സ്ഥാനത്താവാന്‍ കാരണം.
undefined
2008ല്‍ 12 ലക്ഷം രൂപയ്ക്കാണ് കോലിയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 2009ലും 2010ലും കോലിക്ക് ലഭിച്ചത് 12 ലക്ഷം രൂപയാണ്.
undefined
2011ൽ പ്രതിഫലം 8.2 കോടി രൂപയായി ഉ‍യ‍ർന്ന കോലി 2018 മുതൽ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ്. 17 കോടിരൂപയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കോലിയുടെ വാർഷിക പ്രതിഫലം.
undefined
click me!