രാഹുല്‍ ഉണ്ടാവില്ല, രണ്ട് മാറ്റങ്ങള്‍ ഉറപ്പ്; സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published Jan 5, 2021, 4:37 PM IST

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെ എല്‍ രാഹുല്‍ പരിക്കേറ്റ് മടങ്ങിയതിനാല്‍ ഹനുമാ വിഹാരി സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ഉമേഷ് യാദവ് പരിക്കേറ്റ് മടങ്ങിയതിനാല്‍ പേസ് ബൗളിംഗിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ശുഭ്മാന്‍ ഗില്‍: മെല്‍ബണില്‍ വരവറിയിച്ച ശുഭ്മാന്‍ ഗില്‍ സിഡ്നിയിലും ഓപ്പണറായി എത്തുമെന്ന് ഉറപ്പാണ്.
undefined
രോഹിത് ശര്‍മ: ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയ മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മയാകും സിഡ്നിയില്‍ ഗില്ലിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് തുറക്കാനെത്തുക.
undefined
ചേതേശ്വര്‍ പൂജാര: ആദ്യ രണ്ട് ടെസ്റ്റിലും പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും സിഡ്നിയില്‍ പൂജാര ഫോമിക്കുമയരുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. പൂജാര തന്നെയാകും മൂന്നാം നമ്പറില്‍.
undefined
അജിങ്ക്യാ രഹാനെ: മെല്‍ബണ്‍ ടെസ്റ്റിലെ ഉജ്ജ്വല സെഞ്ചുറിയോടെ വിരാട് കോലിയുടെ അഭാവത്തില്‍ നാലാം നമ്പര്‍ സ്ഥാനം അജിങ്ക്യാ രഹാനെ സുരക്ഷിതമാക്കിയിട്ടുണ്ട്.
undefined
hanuma viahri
undefined
റിഷഭ് പന്ത്: മെല്‍ബണില്‍ വമ്പന്‍ സ്കോര്‍ നേടിയില്ലെങ്കിലും ആക്രമിച്ചു കളിച്ച് കളിയുടെ ഗതി തിരിച്ച റിഷഭ് പന്ത് തന്നെയാകും വിക്കറ്റ് കീപ്പറായി എത്തുക.
undefined
രവീന്ദ്ര ജഡേജ: മെല്‍ബണിലെ അര്‍ധസെഞ്ചുറിയോടെ ബാറ്റ്സ്മാനെന്ന നിലയിലും ഓള്‍ റൗണ്ടറെന്ന നിലയിലും ടീമില്‍ സ്ഥാനം ഉറപ്പിച്ച രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്ത് ഇറങ്ങും.
undefined
രവിചന്ദ്ര അശ്വിന്‍: അഡ്‌ലെയ്ഡിലും മെല്‍ബണിലും സ്റ്റീവ് സ്മിത്തിനെ വീഴ്ത്തിയ ആര്‍ അശ്വിന്‍ തന്നെയാവും പ്രധാന സ്പിന്നറായി ടീമിലുണ്ടാവുക.
undefined
ടി നടരാജന്‍: മെല്‍ബണില്‍ പരിക്കേറ്റ ഉമേഷ് യാദവിന് പകരം ടി നടരാജന്‍ ടീമിലെത്താനുള്ള സാധ്യത കൂടുതലാണ്. ഇടം കൈയന്‍ പേസറാണെന്നത് ഇന്ത്യന്‍ ബൗളിംഗിന് കൂടുതല്‍ വൈവിധ്യം നല്‍കും. ഫസ്റ്റ് ക്ലാസ് മത്സരപരിചയം കുറവാണെങ്കിലും ഏകദിന, ടി20 പരമ്പരകളിലെ മികവ് നടരാജന് ടെസ്റ്റില്‍ ആത്മവിശ്വാസം നല്‍കും.
undefined
മുഹമ്മദ് സിറാജ്: മെല്‍ബണില്‍ അരങ്ങേറ്റത്തില്‍ തിളങ്ങിയ മുഹമ്മദ് സിറാജാവും ടീമിലെ രണ്ടാമത്തെ പേസര്‍.
undefined
ജസ്പ്രീത് ബുമ്ര: സിഡ്നിയിലും ബുമ്രക്ക് തന്നെയാവും ഇന്ത്യന്‍ പേസ് ബൗളിംഗിനെ നയിക്കേണ്ട ചുമതല.
undefined
click me!