കോലിക്കും സ്മിത്തിനും മുകളില്‍; റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് വില്ല്യംസണിന്റെ ഇരട്ടസെഞ്ചുറി

First Published Jan 5, 2021, 11:43 AM IST

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്ഥാനെതിരെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ നിരവധി റെക്കെഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. 238 റണ്‍സാണ് താരം നേടിയത്.

 

ടെസ്റ്റില്‍ 7000 റണ്‍സ്ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായി. ന്യൂസിലന്‍ഡിന് വേണ്ടി വേഗത്തില്‍ 7000 റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് വില്ല്യംസണ്‍. 83 ടെസ്റ്റില്‍ (144 ഇന്നിങ്‌സ്) നിന്നാണ് താരം നേട്ടത്തിലെത്തിയത്.
undefined
മുന്നിലുള്ളത് റോസ് ടെയ്ലറും ഫ്ളമിംഗുംന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് വില്ല്യംസണിപ്പോള്‍. 7115 റണ്‍സാണ് ലോക ഒന്നാം നമ്പര്‍ താരത്തിന്റെ അക്കൗണ്ടില്‍. 105 ടെസ്റ്റില്‍ 7379 നേടിയിട്ടുള്ള റോസ് ടെയ്‌ലറാണ് ഒന്നാമത്. 111 മത്സങ്ങളഇല്‍ 7115 റണ്‍സ് നേടിയ മുന്‍താരം സ്റ്റീഫന്‍ ഫ്‌ളമിംഗാണ് രണ്ടാമത്.
undefined
ടെസ്റ്റില്‍ തുടര്‍ച്ചായി മൂന്ന് സെഞ്ചുറികള്‍ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ മാത്രം ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാനാണ് വില്ല്യംസണ്‍. മാര്‍ക്് ബര്‍ഗസ്, റോസ് ടെയ്‌ലര്‍, ടോം ലാഥം എന്നിവരാണ് മറ്റുതാരങ്ങള്‍. 2016ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ 10 സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റന്‍കൂടിയാണ് വില്ല്യംസണ്‍. 11 സെഞ്ചുറികള്‍ കിവീസ് ക്യാപ്റ്റന്‍ സ്വ്ന്തമാക്കി. 16 സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഒന്നാമന്‍.
undefined
റെക്കോഡ് കൂട്ടുകെട്ട്വില്ല്യംസണ്‍- നിക്കോള്‍സ് സഖ്യം 369 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ കിവീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. റോസ് ടെയ്‌ലര്‍- ജെസ്സെ റയ്ഡര്‍ എന്നിവരുടെ 271 റണ്‍സാണ് ഇരുവരും മറികടന്നത്.
undefined
സ്മിത്തും കോലിയും പിറകില്‍കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള താരമായിരിക്കുയാണ് വില്ല്യംസണ്‍. 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയെടുത്താല്‍ 65.74 ആണ് വില്ല്യംസണിന്റെ ശരാശരി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (52.56) ആറാം സ്ഥാനത്താണ്. ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത് (52.62) അഞ്ചാമതും. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (62.80) രണ്ടാം സ്ഥാനത്തുണ്ട്. ഓസീസ് താരം മര്‍നസ് ലബുഷാനെ (58.81), ന്യൂസിലന്‍ഡിന്റെ തന്നെ ഹെന്റി നിക്കോള്‍സ് (53.53) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
undefined
click me!