റെയ്നയുടെ വാച്ചിന് 92 ലക്ഷം, പാണ്ഡ്യയുടേതിന് 81 ലക്ഷം; വിലകൂടിയ വാച്ച് ധരിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍

Published : Sep 12, 2020, 07:26 PM ISTUpdated : Sep 12, 2020, 07:29 PM IST

മുംബൈ: ക്രിക്കറ്റില്‍  മാത്രമല്ല പരസ്യവരുമാനത്തിലും ലോകത്തിലെ മറ്റേത് ക്രിക്കറ്റ് താരങ്ങളേക്കാളും മുന്നിലാണ് ഇന്ത്യന്‍ താരങ്ങള്‍. ക്യാപ്റ്റന്‍ വിരാട് കോലിയാണ് പരസ്യവരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരം. അതുകൊണ്ടുതന്നെ താരങ്ങള്‍ ധരിക്കുന്ന വാച്ചും സണ്‍ഗ്ലാസുമെല്ലാം അവരുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റ് കൂടിയാവാറുണ്ട്. ക്രിക്കറ്റ് താരങ്ങളില്‍ വിലകൂടി വാച്ച് ധരിക്കുന്ന ചില ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

PREV
18
റെയ്നയുടെ വാച്ചിന് 92 ലക്ഷം, പാണ്ഡ്യയുടേതിന് 81 ലക്ഷം; വിലകൂടിയ വാച്ച് ധരിക്കുന്ന  ക്രിക്കറ്റ് താരങ്ങള്‍

ഹര്‍ദ്ദിക് പാണ്ഡ്യ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റൈല്‍ മന്നനായ ഹര്‍ദ്ദിക് പാണ്ഡ്യ കഴിഞ്ഞവര്‍ഷം ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായശേഷം ആശുപത്രി കിടക്കയില്‍ നിന്ന് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ആരാധകരുടെ കണ്ണിലുടക്കിയത് അദ്ദേഹത്തിന്റെ കൈയിലെ വാച്ചായിരുന്നു. സൊമാറ്റോ വൈസ് പ്രസിഡന്റായ രാഹുല്‍ ഗഞ്ജു പാണ്ഡ്യ ധരിച്ചിരിക്കുന്ന വാച്ച് ഏതാണെന്ന് കണ്ടെത്തി. 81 ലക്ഷം രൂപ വിലമതിക്കുന്ന Patek Philippe Nautilus  വാച്ചാണ് പാണ്ഡ്യ ധരിച്ചിരിക്കുന്നതെന്ന് ഗഞ്ജു പറയുന്നു. ബുക്ക് ചെയ്താല്‍ ഈ വാച്ച് കിട്ടാന്‍ എട്ടുവര്‍ഷം വരെ പലപ്പോഴും കാത്തിരിക്കേണ്ടിവരുമെന്നും ഗഞ്ജു പറഞ്ഞിരുന്നു.

Photo Source: The Indian Horology

28

സുരേഷ് റെയ്ന: ധോണിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്ന ഇത്തവണ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരുന്നു. വാച്ചുകളോട് കമ്പമുള്ള റെയ്നയുടെ കൈയിലെ Richard Mile RM11-03 വാച്ചിന്റെ വില 93,92,000 രൂപയാണ്.

38

വീരേന്ദര്‍ സെവാഗ്: ന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്ററിയിലും സജീവമാണ്. സെവാഗ് ധരിച്ചിരിക്കുന്ന Audemars Piguet Royal Oak Offshore Perpetual Calender Titanium വാച്ചിന്റെ വില കേട്ടാല്‍ ഞെട്ടരുത്-46,50,000 രൂപയാണ് സെവാഗിന്റെ കൈയിലെ വാച്ചിന്റെ വില.

48

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍: 2013ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്നും വിവിധ ബ്രാന്‍ഡുകളുടെ അംബാസഡറാണ്. സച്ചിന്‍ ധരിക്കുന്ന  Royal Oak Perpetual Calendar വാച്ചിന്റെ വില 42,31,000 രൂപയാണ്.

58

ഹര്‍ഭജന്‍ സിംഗ്: ഇത്തവണ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയെങ്കിലും ഹര്‍ഭജന്‍ സിംഗ് ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടില്ല. ഇനിയും ഇന്ത്യന്‍ ടീമിനായി പന്തെറിയാനാവുമെന്ന് കരുതുന്ന ഹര്‍ഭജന്‍ ഫാഷന്റെ കാര്യത്തിലും അതീവശ്രദ്ധാലുവാണ്. ഹര്‍ഭജന്‍ ധരിച്ചിരിക്കുന്ന Hublot King Power F1 India Gold Limited ന്റെ വില  32,87,000 രൂപയാണ്.

68

രോഹിത് ശര്‍മ: ഐപിഎല്ലില്‍ അഞ്ചാം കിരീടം തേടിയിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കുമുണ്ട് വാച്ചുകളോട് കമ്പം. രോഹിത് ധരിക്കുന്ന Royal Oak Offshore Masato Black Leather വാച്ചിന്റെ വില 24,89,000 രൂപയാണ്.

78

വിരാട് കോലി: പരസ്യവരുമാനത്തില്‍ മുന്‍നിരയിലാണെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി വാച്ചിനറെ കാര്യത്തില്‍ പാണ്ഡ്യയോടും റെയ്നയോടും ഒന്നും കിടപടിക്കില്ലെങ്കിലും കോലി ധരിക്കുന്ന Patek Philippe Nautilus 5726/1A 001 വാച്ചും അത്രമോശമല്ല. വില 31,94,000 രൂപ.

88

ജസ്പ്രീത് ബൂമ്ര: അസാധാരണ ബൗളിംഗ് ആക്ഷനുമായെത്തി ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുമ്രയും വാച്ചിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല. ബുമ്ര ധരിക്കുന്ന Rolex Daytona വാച്ചിന്റെ വില 24,64,000 രൂപയാണ്.

click me!

Recommended Stories