ജയ്സ്വാളിന് ഇടമില്ല, ജഡേജക്ക് ലാസ്റ്റ് ചാന്‍സ്, ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Published : Jan 18, 2026, 11:06 AM IST

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് ഇന്‍ഡോറില്‍ നടക്കും. സ്വന്തം നാട്ടില്‍ കിവീസിനോട് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ പരമ്പര നേടാനാണ് ന്യൂസിലൻഡിന്റെ ശ്രമം. 

PREV
110
ജീവന്‍മരണപ്പോരാട്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ഇന്‍ഡോറില്‍ ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക.

210
ചരിത്രം തിരുത്താൻ

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ന്യൂസിലൻ‍ഡിന് മുന്നിലുള്ളത്. 2024ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി കിവീസ് ചരിത്രം തിരുത്തിയിരുന്നു.

310
മധുരപ്പതിനേഴിന് ഇന്ത്യ

ഇതുവരെ സ്വന്തം കാണികൾക്ക് മുന്നിൽ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ഇന്ത്യ. ഇതുവരെ കളിച്ച പതിനാറ് ഏകദിന പരമ്പരയിലും ജയം ഇന്ത്യക്കൊപ്പം.

410
ജയ്സ്വാളിന് ഇടമില്ല

ഓപ്പണര്‍മാരായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ യശസ്വി ജയ്സ്വാള്‍ ഒരിക്കല്‍ കൂടി പുറത്തിരിക്കും.

510
ഇളക്കമില്ലാത്ത മധ്യനിര

വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അടങ്ങുന്ന മധ്യനിരയിലും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ട.

610
ജഡേജക്ക് ലാസ്റ്റ് ചാന്‍സ്

ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ രവീന്ദ്ര ജഡേജക്ക് ഇത് അവസാന അവസരമായിരിക്കും. അടുത്ത ഏകദിന പരമ്പരക്കുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ 37കാരനായ ജഡേജക്ക് മികച്ച പ്രകടനം അനിവാര്യമാണ്.

710
ബദോനിക്ക് അരങ്ങേറ്റം

പേസ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം സ്പിന്‍ ഓള്‍ റൗണ്ടറായ ആയുഷ് ബദോനിക്ക് ഇന്ത്യ ഇന്ന് അരങ്ങേറ്റത്തിന് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് നിതീഷിന്‍റെ ബൗളിംഗ് നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍.

810
കുല്‍ദീപിനും ഫോം തെളിയിക്കണം

ആദ്യ രണ്ട് മത്സരങ്ങളിലും മധ്യ ഓവറുകളില്‍ കളി തിരിക്കാന്‍ കഴിയാതിരുന്ന ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനും ഇന്ന് മികവ് തെളിയിക്കേണ്ടത് അനിവാര്യമാണ്.

910
സിംഗ് ഈസ് ബാക്ക്

പേസ് നിരയിലും ഒരു മാറ്റം പ്രതീക്ഷിക്കുന്നു. പ്രസിദ്ധ് കൃഷ്ണക്ക് പകരം ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് ഇന്ത്യയുടെ പേസ് നിരയിലെത്തും.

1010
ഹര്‍ഷിതും സിറാജും തുടരും

പേസര്‍മാരായി ഹര്‍ഷിത് റാണയും മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനില്‍ തുടരും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories