കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയശേഷം ഐപിഎല്ലിനിറങ്ങുന്ന 5 താരങ്ങള്‍

First Published Sep 11, 2020, 7:53 PM IST

ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗിന് ഇന്നലെ തിരശീല വീണപ്പോള്‍ സന്തോഷിക്കുന്നത് ഐപിഎല്ലിലെ ചില ടീമുകളാണ്. കാരണം തങ്ങളുടെ ടീമിലെ നിര്‍ണായക സാന്നിധ്യമാവാന്‍ കെല്‍പ്പുള്ള പലതാരങ്ങളും കരീബിയന്‍ പ്രീമിയര്‍ ലീഗിലും തിളങ്ങിയതിന്റെ സന്തോഷത്തിലാണ് ടീമുകള്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ അഞ്ച് താരങ്ങള്‍ ഐപിഎല്‍ ടീമുകളുടെയും നിര്‍ണായക താരങ്ങളായേക്കും. അവരാരൊക്കെയെന്ന് നോക്കാം.

നിക്കോളാസ് പുരാന്‍: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്സ് താരമായിരുന്ന പുരാന്‍ 245 റണ്‍സുമായി ടൂര്‍ണമെന്റിലെ അഞ്ചാമത്തെ വലിയ റണ്‍വേട്ടക്കാരനായിരുന്നു. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായ പുരാന് മന്‍ദീപ് സിംഗ്, സര്‍ഫ്രാസ് ഖാന്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവര്‍ക്കൊപ്പം മത്സരിച്ചുവേണം കിംഗ്സിന്റെ മധ്യനിരയില്‍ സ്ഥാനമുറപ്പിക്കാന്‍.
undefined
മുജീബ് ഉര്‍ റഹ്മാന്‍: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 16 വിക്കറ്റുമായി ടൂര്‍ണമെന്റിലെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായത് അഫ്ഗാന്‍ സ്പിന്നറായ മുജീബ് ഉര്‍ റഹ്മാനായിരുന്നു. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായ മുജീബിന് പവര്‍ പ്ലേ ഓവറുകളില്‍ പന്തെറിയാന്‍ പ്രത്യേക മിടുക്കുണ്ട്. ഐപിഎല്ലില്‍ കിംഗ്സിന്റെ മുന്നേറ്റത്തില്‍ മുജീബിന് വലിയ പങ്കുവഹിക്കാനുണ്ട്. രവി ബിഷ്ണോയി, മുരുഗന്‍ അശ്വിന്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ക്കൊപ്പമാകും മുജീബും കിംഗ്സിന്റെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക.
undefined
ഷിമ്രോണ്‍ ഹെറ്റ്മെയര്‍:കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്സ് താരമായിരുന്ന ഹെറ്റ്മെയര്‍ 11 കളികളില്‍ 267 റണ്‍സുമായി തിളങ്ങിയിരുന്നു. മൂന്ന് അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ഹെറ്റ്മെയറിന് ഡല്‍ഹിയുടെ ഇന്ത്യന്‍ നിരയില്‍ സ്ഥിരസാന്നിധ്യമാവാനുള്ള കരുത്തുണ്ടെന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം അടിവരയിടുന്നു.
undefined
ഇമ്രാന്‍ താഹിര്‍: വെസ്റ്റ് ഇന്‍ഡീസിലെ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ തിളങ്ങിയ ഇമ്രാന്‍ താഹിര്‍ ഇത്തവണ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നിര്‍ണായക താരമാവുമെന്നാണ് കരുതുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 11 കളികളില്‍ 15 വിക്കറ്റുകളാണ് താഹിര്‍ വീഴ്ത്തിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈക്കായി 26 വിക്കറ്റുകള്‍ വീഴ്ത്തിയ താഹിര്‍ ഇത്തവണയും ചെന്നൈ ടീമിലെ നിര്‍ണായക സാന്നിധ്യമാവും.
undefined
മുഹമ്മദ് നബി: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റണ്ണറപ്പുകളായ സെന്റ് ലൂസിയ സൗക്സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബൗളറാണ് അഫ്ഗാന്റെ മുഹമ്മദ് നബി. 5.1 ഇക്കോണമിയില്‍ 12 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ നബി വീഴ്ത്തിയത്. സണ്‍റൈസേഴ്സ് നിരയില്‍ റാഷിദ് ഖാനൊപ്പം മുഹമ്മദ് നബിയും പന്തെറിയാനെത്തിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
undefined
click me!