ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കാന്‍ സാധ്യതയുളള 5 ബൗളര്‍മാര്‍

First Published Sep 17, 2020, 6:47 PM IST

ദുബായ്: ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി ഇത്തവണ പര്‍പ്പിള്‍ ക്യാപ് ആര് സ്വന്തമാക്കും. കൊവിഡിന് മുമ്പെ നടന്ന ഐപിഎല്‍ താരലേലത്തില്‍ പല ടീമുകളും കോടികള്‍ വാരിയെറിഞ്ഞാണ് ബൗളിംഗ് കരുത്ത് കൂട്ടിയത്. റെക്കോര്‍ഡ് പ്രതിഫലത്തിന് ഓസീസ് താരം പാറ്റ് കമിന്‍സ് കൊല്‍ക്കത്തയിലെത്തിയത്. എന്നാല്‍ ഐപിഎല്‍ വേദി ദുബായിലേക്ക് മാറ്റിയതോടെ ഇത്തവണ ടീമുകളുടെ ബൗളിംഗ് കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. യുഎഇയിലെ പിച്ചുകള്‍ സ്പ്ന്നിനെ തുണക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പല ടീമുകളുടെയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുമുണ്ട്. എന്തായാലും ഇത്തവണ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കൊരുങ്ങാന്‍ തയാറായി ഒരുപിടി പേരുണ്ട്. അവരില്‍ ചിലരിതാ.

ജസ്പ്രീത് ബുമ്ര: ഐപിഎല്ലില്‍ ഇത്തവണ ഏവരും ഉറ്റുനോക്കുന്നത് മുംബൈയുടെ ജസ്പ്രീത് ബുമ്രയെ ആണ്. മലിംഗയുടെ അഭാവത്തില്‍ ബുമ്ര മുംബൈയുടെ ബൗളിംഗ് കുന്തമുനയാവുമെന്നാണ് കരുതുന്നത്. യോര്‍ക്കറുകള്‍ക്കൊപ്പം സ്ലോ ബോളുകളും എറിയാന്‍ കഴിയുന്ന ബുമ്ര കഴിഞ്ഞ സീസണില്‍ 19 വിക്കറ്റാണെടുത്തത്. മുംബൈക്കായി ഇത്തവണയും ബുമ്ര തിളങ്ങിയാല്‍ പര്‍പ്പിള്‍ ക്യാപ്പും ഐപിഎല്‍ കിരീടവും മുംബൈ കൊണ്ടുപോവും.
undefined
പാറ്റ് കമിന്‍സ്: 15.5 കോടി രൂപയുടെ റെക്കോര്‍ഡ് പ്രതിഫലത്തിനാണ് ഓസീസ് താരം പാറ്റ് കമിന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തിയത്. ഐപിഎല്ലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ തിളങ്ങാനായില്ലെങ്കിലും കൊല്‍ക്കത്തയുടെ പേസാക്രമണത്തെ നയിക്കാന്‍ കമിന്‍സിനായാല്‍ പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ കമിന്‍സുമുണ്ടാകും.
undefined
റാഷിദ് ഖാന്‍: സണ്‍റൈസേഴ്സ് താരമായ റാഷിദ് ഖാന് യുഎഇയിലെ പിച്ചുകളില്‍ ടീമിനായി അത്ഭുതങ്ങള്‍ കാട്ടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ലോ പിച്ചുകളില്‍ റാഷിദ് ഏറെ അപകടകാരിയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ പര്‍പ്പിള്‍ ക്യാപ്പ് റാഷിദിന്റെ തലയിലിരുന്നാലും അത്ഭുതപ്പെടാനില്ല.
undefined
കാഗിസോ റബാദ: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിംഗ് പ്രതീക്ഷയാണ് ഇത്തവണയും റബാദ. കഴിഞ്ഞ സീസണില്‍ 25 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പിന് തൊട്ടടുത്തെത്തിയ റബാദ ഇത്തവണ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയാല്‍ ഡല്‍ഹി കന്നി കിരീടത്തില്‍ മുത്തമിടാനുള്ള സാധ്യതയും കൂടുതലാണ്.
undefined
ദീപക് ചാഹര്‍: ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി തിളങ്ങിയ ചാഹര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബൗളിംഗ് പ്രതീക്ഷയാണ്. കഴിഞ്ഞ സീസണില്‍ 22 വിക്കറ്റ് വീഴ്ത്തിയ ചാഹറിന് യുഎഇയിലെ പിച്ചുകളില്‍ തിളങ്ങാനാവുമെന്ന് ചെന്നൈ പ്രതീക്ഷിക്കുന്നു. പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ചാഹര്‍ മുന്‍നിരയിലുണ്ട്.
undefined
click me!