ധോണി മുതല്‍ താഹിര്‍ വരെ; ഈ ഐപിഎല്ലിലെ പ്രായമേറിയ 5 താരങ്ങളും പ്രതിഫലവും

First Published Sep 16, 2020, 6:57 PM IST

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ് ആരവമുയരാന്‍ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. തയറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി പോരാട്ടത്തിനിറങ്ങാനുള്ള മുന്നൊരുക്കത്തിലാണ് ടീമുകള്‍. യുവതാരങ്ങളുടെ ചോരത്തിളപ്പും പരിചയസമ്പന്നരുടെ പക്വതയും സമന്വയിപ്പിച്ചാണ് ടീമുകള്‍ ഇത്തവണ ഇറങ്ങുന്നത്. എങ്കിലും ഈ ഐപിഎല്ലിലും പ്രായം കൊണ്ട് ടീമിലെ കാരണവന്‍മാരായ ചില കളിക്കാരുണ്ട്. അവരില്‍ ചിലര്‍ ഇതാ.

ഇമ്രാന്‍ താഹിര്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിനുശേഷം ഐപിഎല്ലിനെത്തുന്ന ഇമ്രാന്‍ താഹിര്‍ ചെന്നൈക്കായാണ് ഐപിഎല്ലില്‍ പന്തെറിയുക. പതിമൂന്നാം ഐപിഎല്ലിലെ പ്രായം കൂടിയ താരവും 41കാരനായ ഇമ്രാന്‍ താഹിറാണ്. ഒരു കോടി രൂപയാണ് ഈ സീസണില്‍ താഹിറിന്റെ പ്രതിഫലം.
undefined
ക്രിസ് ഗെയ്ല്‍: ഐപിഎല്‍ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ താരമാണ് ക്രിസ് ഗെയ്‌ല്‍. ഇത്തവണ കിംഗ്സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് 40കാരനായ ക്രിസ് ഗെയ്ല്‍ ഇറങ്ങുക. രണ്ട് കോടി രൂപയാണ് ഇത്തവണ ഗെയ്‌ലിന്റെ പ്രതിഫലം. ഐപിഎല്‍ തുടങ്ങി മൂന്നാം ദിനം ഗെയ്ല്‍ 41-ാം പിറന്നാള്‍ ആഘോഷിക്കും.
undefined
ഷെയ്ന്‍ വാട്സണ്‍: 2018ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ വാട്സണ്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി അവരുടെ വിശ്വസ്ത താരമാണ്. നാലു കോടി രൂപയാണ് 39കാനായ വാട്സന്റെ ഈ വര്‍ഷത്തെ പ്രതിഫലം. 2018ലെ ഐപിഎല്‍ ഫൈനലില്‍ സെഞ്ചുറി നേടിയ വാട്സണ് വലിയ മത്സരങ്ങളില്‍ മികവ് കാട്ടാന്‍ പ്രത്യേക മിടുക്കുണ്ട്. ഇതു തന്നെയാണ് വാട്സനെ നിലനിര്‍ത്താന്‍ ചെന്നൈയെ ഇത്തവണയും പ്രേരിപ്പിച്ചത്.
undefined
എം എസ് ധോണി: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ എല്ലാമെല്ലാം ആണ് ധോണി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമക്കില്‍ പ്രഖ്യാപിച്ചശേഷം 39കാരനായ ധോണി ഇറങ്ങുന്ന ആദ്യ ഐപിഎല്ലാണിത്. 15 കോടി രൂപയാണ് ധോണിക്ക് ചെന്നൈ ഈ സീസണില്‍ നല്‍കുന്ന പ്രതിഫലം.
undefined
ഡെയ്ല്‍ സ്റ്റെയ്ന്‍: നഥാന്‍ കോള്‍ട്ടര്‍നൈലിന് പകരമാണ് കഴിഞ്ഞ സീസണില്‍ 37കാരനായ ഡെയ്ല്‍ സ്റ്റെയ്ന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെത്തിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ പരിക്ക് വില്ലനായതോടെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സ്റ്റെയിനിന് കളിക്കാനായത്. രണ്ട് കോടി രൂപയാണ് ഈ സീസണില്‍ സ്റ്റെയിനിന്റെ പ്രതിഫലം.
undefined
click me!