Published : Sep 15, 2020, 07:39 PM ISTUpdated : Sep 15, 2020, 08:07 PM IST
മുംബൈ: ഐപിഎല്‍ അടക്കമുള്ള ക്രിക്കറ്റ് വേദികളില്‍ തിളങ്ങിയ നിരവധി വനിത അവതാരകരും കമന്‍റേറ്റര്‍മാരുമുണ്ട്. ടെലിവിഷന്‍ അവതാരകരില്‍ പ്രമുഖ മായന്തി ലാംഗറാണ്. ഇക്കുറി ഐപിഎല്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് അവതാരക കൂടിയുണ്ട്.
നെരോളി മെഡോസ് എന്ന പേര് ഫോക്‌സ് സ്‌പോര്‍ട്‌സിന്‍റെ കാഴ്‌ചക്കാര്‍ക്ക് അത്രയേറെ സുപരിചിതമാണ്. ക്രിക്കറ്റിലും ഫുട്ബോളിലും ബാസ്‌ക്കറ്റ്ബോളിലും ഒരുപോലെ പരിചയസമ്പന്ന.

പ്രതിഫല തര്‍ക്കമാണ് കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു പതിറ്റാണ്ടോളം ഫോക്‌സ് സ്‌പോര്‍ട്‌സിന്‍റെ മുഖമായിരുന്നു ഈ അവതാരകയും കമന്‍റേറ്ററും.

512
ക്രിക്കറ്റ് ലോകകപ്പ് അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് നെരോളി മെഡോസ്. കായിക ജേണ്‍ലിസ്റ്റുകളിലെ ഏറ്റവും മികച്ചവരില്‍ ഒരാള്‍ എന്ന വിശേഷണം പലകുറി ഏറ്റുവാങ്ങിയവള്‍.

612
'10 വര്‍ഷത്തിലേറെയായി നെരോളി മെഡോസിന്‍റെ ഷോകള്‍ കാണുന്നു. ഏറ്റവും മികച്ച കായിക റിപ്പോര്‍ട്ടര്‍/അവതാരകരില്‍ ഒരാള്‍. ക്രിക്കറ്റും ഫുട്ബോളും ഒരുപോലെ അറിയുന്നവര്‍'- വിഖ്യാത കളിയെഴുത്തുകാരന്‍ പീറ്റര്‍ ലാലര്‍ ഒരിക്കല്‍ പറഞ്ഞു.

712
നെരോളി മെഡോസിനെ ഇനി ആരാധകര്‍ക്ക് ഐപിഎല്‍ സ്‌ക്രീനില്‍ കാണാം. സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്‍ 2020മായി അവര്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.

812
നെരോളിയെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. പത്തൊമ്പതാം തീയതി കാണാം എന്ന് ആരാധകന് മറുപടി കൊടുത്തിരിക്കുകയാണ് ഇപ്പോള്‍ നെരോളി.

സെപ്റ്റംബര്‍ 19ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഐപിഎല്‍ 2020ന് യുഎഇയില്‍ തുടക്കമാവുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!