ഐപിഎല്ലില്‍ കൊച്ചിയുടെ കൊമ്പന്‍മാരായിരുന്നവര്‍ ഇപ്പോള്‍ എവിടെയാണ് ?

First Published Sep 14, 2020, 6:54 PM IST

കൊച്ചി: ഐപിഎല്‍ ആവേശത്തിന് കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈക്കും കൊല്‍ക്കത്തക്കും മുംബൈക്കുമെല്ലാം കൈയടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ നമ്മുടെ കേരളത്തിനും സ്വന്തമായി ഒരു ഐപിഎല്‍ ടീമുണ്ടായിരുന്നു. കൊച്ചി ടസ്കേഴ്സ്. പേരിലെ കൊമ്പ് അരങ്ങേറ്റ സീസണില്‍ പുറത്തെടുക്കാനിയില്ലെങ്കിലും കൊമ്പന്‍മാരായിരുന്നു കൊച്ചിക്കായും കളത്തിലിറങ്ങിയത്. അവരില്‍ പലരും ഇന്ന് വിവിധ ടീമുകളിലെ നിര്‍ണായക താരങ്ങളാണ്. 2011ലെ ഒറ്റ സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്കേഴ്സിന്റെ അവസാന മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചവര്‍ ആരൊക്കെയെന്നും അവരിപ്പോള്‍ ഏതൊക്കെ ടീമുകളില്‍ കളിക്കുന്നുവെന്നും നോക്കാം.

പാര്‍ഥിവ് പട്ടേല്‍: കൊച്ചി ടസ്കേഴ്സിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്നു പാര്‍ഥിവ് പട്ടേല്‍. കൊച്ചിക്കായി 14 മത്സരങ്ങളില്‍ 202 റണ്‍സ് നേടിയ പാര്‍ഥിവ് എട്ടു ക്യാച്ചുകള്‍ നേടി. ഒരു സ്റ്റംപിംഗും നടത്തി. നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗമാണ് പാര്‍ഥിവ്.
undefined
ബ്രണ്ടന്‍ മക്കല്ലം: ആദ്യ ഐപിഎല്ലിലെ വെടിക്കെട്ട് സെഞ്ചുറിയിലൂടെ താരമായ ബ്രണ്ടന്‍ മക്കല്ലവും കൊച്ചിയുടെ തലയെടുപ്പുള്ള താരമായിരുന്നു. മൂന്ന് സീസണുകള്‍ കൊല്‍ക്കത്തക്കായി കളിച്ചശേഷമാണ് 2.18 കോടി രൂപക്ക് മക്കല്ലം കൊച്ചിയിലെത്തിയത്. കൊച്ചിക്കായി 13 മത്സരങ്ങളില്‍ കളിച്ച മക്കല്ലം 357 റണ്‍സുമായി ടോപ് സ്കോററായി. 2018വരെ ഐപിഎല്ലില്‍ കളിച്ച മക്കല്ലം നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാണ്.
undefined
ബ്രാഡ് ഹോഡ്ജ്: കൊച്ചി ടീമിലെ ഓള്‍ റൗണ്ടറായിരുന്ന ബ്രാഡ് ഹോഡ്ജ് ബാറ്റുകൊണ്ടും പന്തുകൊണ്ടും കൊച്ചിക്കായി തിളങ്ങി. സീസണില്‍ കൊച്ചി നേടിയ ആറ് ജയങ്ങളിലും ഹോഡ്ജ് നിര്‍ണായക പങ്കുവഹിച്ചു. 14 മത്സരങ്ങളില്‍ 285 റണ്‍സും ഏഴ് വിക്കറ്റും നേടിയ ഹോഡ്ജ് 2018ല്‍ വിരമിച്ചു. 2018ല്‍ കിംഗ്സ് ഇലവന്‍ പരിശീലകനായെങ്കിലും നിലവില്‍ ഐപിഎല്‍ ടീമുകളുടെ ഭാഗമല്ല. ഓസ്ട്രേലിയയിലെ വിക്ടോറിയ ടീമിന്റെ പരിശീലകനാണിപ്പോള്‍ ഹോഡ്ജ്.
undefined
ഓവൈസ് ഷാ: കൊച്ചിക്കായി മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച ഷാക്ക് കാര്യമായി തിളങ്ങാനായില്ല. മൂന്ന് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രം ബാറ്റ് ചെയ്ത ഓവൈസ് ഷാ ആകെ നേടിയത് 26 റണ്‍സ് മാത്രമാണ് നേടിയത്. 2013ല്‍ കൊല്‍ക്കത്തക്കായാണ് ഓവൈസ് ഷാ അവസാനമായി ഐപിഎല്‍ കളിച്ചത്. നിലവില്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ല.
undefined
കേദാര്‍ ജാദവ്: ഇന്ത്യയുടെയെ ചെന്നൈയുടെ വിശ്വസ്തനായി മാറിയ കേദാര്‍ ജാദവ് കൊച്ചിക്കായി ആറ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 18 രണ്‍സാണ് ആകെ നേടിയത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം അംഗമാണ് കേദാര്‍ ജാദവ്.
undefined
രവീന്ദ്ര ജഡേജ: ഇപ്പോള്‍ ചെന്നൈയുടെ മിന്നും താരമായ ജഡേജയും കൊച്ചിക്കായി കളിച്ചിരുന്നു. 14 മത്സരങ്ങളില്‍ 283 റണ്‍സും എട്ട് വിക്കറ്റും നേടി ജഡേജ തിളങ്ങുകയും ചെയ്തു. പിന്നീട് ചെന്നൈ ടീമിലെത്തി ജഡേജ ഇപ്പോള്‍ അവരുടെ നിര്‍ണായക താരമാണ്.
undefined
ഗണേശ്വര റാവു: കൊച്ചി ടീമിലൂടെയാണ് ഗണേശ്വര റാവു ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. രണ്ട് മത്സരങ്ങളില്‍ കളിച്ച റാവു ആകെ നേടിയത് 19 റണ്‍സാണ്. സുരേഷ് റെയ്നയും ഇര്‍ഫാന്‍ പത്താനുമൊക്കെ അടങ്ങിയ ഇന്ത്യയുടെ അണ്ടര്‍ 19 ടീം നായകനായിരുന്ന റാവു പിന്നീട് ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ആന്ധ്രാപ്രദേശിനായി 2011ല്‍ തന്നെയാണ് അവസാന ഫസ്റ്റ് ക്ലാസ് മത്സരവും കളിച്ചത്.
undefined
മുത്തയ്യ മുരളീധരന്‍: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസമായിരുന്ന മുത്തയ്യ മുരളീധരനായിരുന്ന കൊച്ചിയുടെ മറ്റൊരു വമ്പന്‍ താരം. ചെന്നൈക്കായി മൂന്ന് സീസണ്‍ കളിച്ചശേഷമാണ് മുരളി കൊച്ചിയിലെത്തിയത്. കൊച്ചിക്കായി അഞ്ച് മത്സരങ്ങളില്‍ മാത്രം കളിച്ച മുരളിക്ക് രണ്ട് വിക്കറ്റേ നേടാനായുള്ളു. പിന്നീട് ബാഗ്ലൂര്‍ ടീമിലേക്ക് പോയ മുരളി നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനാണ്.
undefined
എസ് ശ്രീശാന്ത്: മലയാളി താരം എസ് ശ്രീശാന്ത് കൊച്ചിയുടെ പ്രധാന ആകര്‍ഷണമായിരുന്നു. 1.14 കോടി രൂപക്കാണ് ശ്രീശാന്ത് കൊച്ചി ടീമിലെത്തിയത്. എന്നാല്‍ സിസണില്‍ മ്പത് മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് മാത്രമാണ് ശ്രീശാന്തിന് നേടാനായത്. പിന്നീട് രാജസ്ഥാനിലേക്ക് പോയ ശ്രീശാന്ത് ഒത്തുകളി വിവാദത്തിന്റെ പേരില്‍ 7 വര്‍ഷ വിലക്ക് നേരിട്ടു. ഇന്നാണ് ശ്രീശാന്തിന്റെ വിലക്ക് തീര്‍ന്നത്.
undefined
വിനയ് കുമാര്‍: ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമായിരുന്ന വിനയ് കുമാര്‍ കൊച്ചിക്കായി 13 മത്സരങ്ങളില്‍ കളിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ ഫോം ഐപിഎല്ലില്‍ തുടരാനാവാതിരുന്ന വിനയ്‌കുമാറിന് നാലു വിക്കറ്റുകള്‍ മാത്രമാണ് കൊച്ചിക്കായി നേടിനായത്. 2018ല്‍ കൊല്‍ക്കത്തക്കായി അവസാന മത്സരം കളിച്ച വിനയ് കുമാറിനെ കഴിഞ്ഞ താരലേലത്തില്‍ ആരും സ്വന്തമാക്കിയില്ല.
undefined
ആര്‍ പി സിംഗ്: ഇന്ത്യന്‍ ടിമിലെ നിര്‍ണായക താരമായിരുന്ന ആര്‍ പി സിംഗ് കൊച്ചിക്കായി 14 മത്സരങ്ങള്‍ കളിച്ചു. 13 വിക്കറ്റുകള്‍ സ്വന്തമാക്കി. കൊച്ചിക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും ആര്‍ പി സിംഗായിരുന്നു. പിന്നീട് വിവിധ ടീുമകള്‍ക്കായി കളിച്ച ആര്‍ പി സിംഗ് നിലവില്‍ ഹിന്ദി കമന്റേറ്ററാണ്.
undefined
click me!