പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഉസ്മാന്‍ താരിഖിനെ ഫുൾ സ്ലീവ് ധരിച്ച് പന്തെറിയാൻ അനുവദിക്കരുതെന്നും പത്താൻ ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍റെ 'മിസ്റ്ററി' സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
28
ആക്ഷൻ സംശയാസ്പദം
ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഹൈവോൾട്ടേജ് പോരാട്ടത്തിന് മുന്നോടിയായാണ് താരിഖിന്‍റെ ബൗളിംഗ് ആക്ഷനില്‍ പത്താൻ സംശയം പ്രകടിപ്പിച്ചത്. സംശയകരമായ ആക്ഷനുള്ള ബൗളർമാരെ ഫുൾ സ്ലീവ് ധരിച്ച് പന്തെറിയാൻ അനുവദിക്കരുതെന്ന് പത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട്(ഐസിസി) ആവശ്യപ്പെട്ടു.
38
കൈമുട്ട് വളയുന്നു
ഫുൾ സ്ലീവ് ധരിക്കുമ്പോൾ കൈമുട്ട് എത്രത്തോളം വളയുന്നുണ്ടെന്ന് കണ്ടെത്താൻ പ്രയാസമാണ്. പണ്ട് ആക്ഷനിൽ പ്രശ്നമുണ്ടായിരുന്ന പല ബൗളർമാരും പിടിക്കപ്പെടാതിരിക്കാൻ ഫുൾ സ്ലീവ് ഉപയോഗിച്ചിരുന്നതായി പത്താൻ ചൂണ്ടിക്കാട്ടി.
48
പ്രശ്നം വേഗത കൂടുമ്പോൾ
സാധാരണ പന്തുകൾ എറിയുമ്പോൾ താരിഖിന് പ്രശ്നമില്ല. എന്നാൽ ആക്ഷനിടയിൽ ചെറിയൊരു ഇടവേള (Pause) എടുത്ത് വേഗതയേറിയ പന്തുകൾ എറിയുമ്പോൾ കൈമുട്ട് നിയമവിരുദ്ധമായി വളയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പത്താൻ തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നൽകി.
58
ഹാഫ് സ്ലീവ് നിർബന്ധമാക്കണം
ആക്ഷനിൽ നേരിയ സംശയമുള്ളവരെപ്പോലും ഹാഫ് സ്ലീവ് ധരിപ്പിച്ച് പന്തെറിയിച്ചാൽ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ എന്നും പത്താന്‍ കൂട്ടിച്ചേർത്തു.
68
അമ്പയർമാരുടെ ശ്രദ്ധയ്ക്ക്
ലെജൻഡ്‌സ് ലീഗ് അമ്പയർ അജയ് വർമ്മയുമായുള്ള സംഭാഷണവും പത്താൻ പങ്കുവെച്ചു. ഇത്തരം ബൗളർമാർ അമ്പയറോട് വളരെ ചേർന്നാണ് പന്തെറിയുന്നത്. ഇത് ബാറ്റർമാരുടെ ഏകാഗ്രത തെറ്റിക്കും. ഇത്തരം സാഹചര്യങ്ങളിൽ അമ്പയർമാർ അല്പം കുനിഞ്ഞു നിൽക്കുന്നതും കറുത്ത തൊപ്പി ധരിക്കുന്നതും ബാറ്റർമാർക്ക് സൈറ്റ് സ്ക്രീൻ വ്യക്തമായി കാണാൻ സഹായിക്കുമെന്നും പത്താൻ പറഞ്ഞു.
78
ആരാണ് ഉസ്മാൻ താരിഖ്
ടി20 ലോകകപ്പിൽ പാകിസ്ഥാന്‍റെ തുറുപ്പുചീട്ടാണ് ഉസ്മാൻ താരിഖ്. അമേരിക്കയ്ക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഉസ്മാന്‍ തിളങ്ങിയിരുന്നു. മുമ്പ് പാകിസ്താൻ സൂപ്പർ ലീഗിൽ ഉസ്മാന്‍റെ ആക്ഷൻ രണ്ടുതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഐസിസി ലാബിലെ പരിശോധനയിൽ താരിഖ് ക്ലീൻ ചിറ്റ് നേടിയിരുന്നു.
88
ശാരീരിക പ്രത്യേകതയെന്ന് വാദം
തനിക്ക് ജന്മനായുള്ള ശാരീരിക പ്രത്യേകത കാരണമാണ് കൈമുട്ട് വളഞ്ഞിരിക്കുന്നതെന്നാണ് താരിഖിന്‍റെ വിശദീകരണം. അശ്വിൻ ഉൾപ്പെടെയുള്ള താരങ്ങൾ താരിഖിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും, ഇന്നത്തെ നിർണ്ണായക മത്സരത്തിൽ താരിഖിന്‍റെ ഓരോ നീക്കവും ഇന്ത്യൻ ബാറ്റർമാർക്കും ഒപ്പം അമ്പയർമാർക്കും വലിയ വെല്ലുവിളിയാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!