സഞ്ജു പുറത്ത്, അഭിഷേക് ടീമില്‍, അപ്രതീക്ഷിത മാറ്റങ്ങളുമായി സൂര്യ, പ്ലേയിംഗ് ഇലവനെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്

Published : Feb 15, 2026, 03:59 PM IST

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിഗ് ഇലവനില്‍ രണ്ട് മാറ്റങ്ങളുണ്ടാകുമെന്നുറപ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്.

PREV
111
സഞ്ജു പുറത്തേക്ക്

ആരോഗ്യം വീണ്ടെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്ന് പാകിസ്ഥാനെതിരെ കളിക്കുമെന്ന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് സൂചിപ്പിച്ചതോടെ നമീബിയക്കെതിരെ കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും.അഭിഷേക് ഇന്നലെ ദീര്‍ഘനേരം നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയിരുന്നു.

211
തകര്‍ത്തടിക്കാന്‍ ഇഷാന്‍

നമീബിയക്കെതിരെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് ഇഷാൻ കിഷന്‍റെ ടീമിലെ ഓപ്പണര്‍ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചിട്ടുണ്ട്. കൊളംബോയിലെ സ്ലോ പിച്ചില്‍ പാകിസ്ഥാനെതിരെ അഭിഷേക് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കം ഇന്ത്യക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.

311
തിലകിന്‍റെ പ്രകടനം നിര്‍ണായകം

പരിക്കിനുശേഷം ടീമില്‍ തിരിച്ചെത്തിയ തിലക് വര്‍മയില്‍ നിന്ന് ഇന്ത്യ വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നു. തകര്‍ച്ചയുണ്ടായാല്‍ നങ്കൂരമിടാനും അതിനുശേഷം തകര്‍ത്തടിക്കാനുമാകും തിലക് ശ്രമിക്കുക. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് തിലക് ആയിരുന്നു.

411
ഫോമിലാവുമോ സൂര്യ

ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അപരാജിത അര്‍ധസെഞ്ചുറി നേടി ടീമിന്‍റെ രക്ഷകനായ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവില്‍ നിന്നും ഇന്ത്യ മറ്റൊരു മികച്ച ഇന്നിംഗ്സ് നാളെ പ്രതീക്ഷിക്കുന്നു. പാകിസ്ഥാനെതിരെയുള്ള മോശം റെക്കോര്‍ഡും സൂര്യക്ക് മായ്ക്കേണ്ടതുണ്ട്. നമീബിയക്കെതിരെ നിരാശപ്പെടുത്തിയ സൂര്യ ഇന്ന് കൊളംബോയില്‍ ഉദിച്ചുയരുമെന്നാണ് കരുതുന്നത്.

511
പാകിസ്ഥാന്‍റെ അന്തകനാകുമോ പാണ്ഡ്യ

പാകിസ്ഥാനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് ബാറ്റുകൊണ്ടു ബോളുകൊണ്ടും മറ്റൊരു മികച്ച പ്രകടനം ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നു.

611
സ്പിന്‍ കെണിയെ തകര്‍ക്കാന്‍ ദുബെ

കൊളംബോയിലെ സ്പിന്‍ പിച്ചില്‍ അഞ്ച് സ്പിന്നര്‍മാരുമായി ഇറങ്ങുമെന്ന് കരുതുന്ന പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യയുടെ പ്രധാന ആയുധം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ശിവം ദുബെ ആയിരിക്കും. മധ്യനിരയില്‍ ദുബെയുടെ ഫിനിഷിംഗിലായിരിക്കും ഇന്ത്യയുടെ പ്രതീക്ഷ

711
റിങ്കു പുറത്താകും

ആദ്യ രണ്ട് കളിയിലും ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന റിങ്കു സിംഗ് ഇന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. റിങ്കുവിന്‍റെ സ്ഥാനത്ത് വാഷിംഗ്ടണ്‍ സുന്ദറാകും പ്ലേയിംഗ് ഇലവനിലെത്തുക. പാക് ടീമിലെ ഇടം കൈയന്‍മാരുടെ സാന്നിധ്യവും സുന്ദറിന്‍റെ സാധ്യത കൂട്ടുന്നു

811
അക്സറിന്‍റെ ബാറ്റിംഗ് ഫോം നിര്‍ണായകം

സമീപകാലത്തായിയ ബാറ്റിംഗില്‍ നിരാശപ്പെടുത്തുന്ന അക്സര്‍ പട്ടേല്‍ വീണ്ടും ഫോമിലാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് കളികളിലും അക്സറിന് ബാറ്റിംഗില്‍ ഫോമിലാവാനായിരുന്നില്ല.

911
ഇന്ത്യയുടെ വരുണാസ്ത്രം

നമീബീയയക്കെതിരെ രണ്ടോവറില്‍ മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാകും ഇന്ന് ഇന്ത്യയുടെ വജ്രായുധം. സ്പിന്‍ പിച്ചില്‍ വരുണിന്‍റെ നാലോവറുകള്‍ നിര്‍ണായകമാകും.

1011
കുല്‍ദീപും കളിക്കുമോ

അഞ്ച് സ്പിന്നര്‍മാരുമായി ഇറങ്ങുമെന്ന് കരുതുന്ന പാകിസ്ഥാനെ കറക്കിയിടാൻ ഇന്ത്യ നാല് സ്പിന്നര്‍മാരെ പരീക്ഷിക്കാൻ തീരുമാനിച്ചാല്‍ അര്‍ഷ്ദീപിന് പകരം കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനിലെത്തും. പാകിസ്ഥാനെതിരെയുള്ള മികച്ച റെക്കോര്‍ഡും കുല്‍ദീപിന് അനുകൂലമാണ്.

1111
ന്യൂബോളെടുക്കാൻ ബുമ്ര

യോര്‍ക്കറുകള്‍ക്കൊപ്പം മികച്ച സ്ലോ ബോളുകളും എറിയുന്ന ജസ്പ്രീത് ബുമ്രയുടെ പ്രകടനം കൊളംബോയിലെ സ്ലോ പിച്ചിൽ നിര്‍ണായകമാകും. നമീബിയക്കെതിരെ പവര്‍ പ്ലേയില്‍ പന്തെറിയാതിരുന്ന ബുമ്ര പാകിസ്ഥാനെതിരെ ന്യൂബോള്‍ എറിയാനെത്തുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories