ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി അഭിഷേക് ശര്‍മ, ചരിത്രനേട്ടവുമായി ഇഷാന്‍ കിഷൻ, സഞ്ജുവിന് തിരിച്ചടി

Published : Jul 01, 2026, 03:56 PM IST

ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരക്കുശേഷമുള്ള പുതിയ ടി20 റാങ്കിംഗ് പുറത്തുവിട്ട് ഐസിസി. ടെസ്റ്റ്, ടി20 റാങ്കിംഗുകളില്‍ ഇന്ത്യൻ താരങ്ങള്‍ നേട്ടം കൊയ്തപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് തിരിച്ചടി നേരിട്ടു.

PREV
19
റാങ്കിംഗില്‍ മാറ്റം

ഐസിസി ടി20 റാങ്കിംഗിലും ടെസ്റ്റ് റാങ്കിംഗിലും വന്‍ മാറ്റം. അഭിഷേക് ശര്‍മക്ക് ഒന്നാം സ്ഥാനം നഷ്ടമായപ്പോള്‍ മലയാളി താരം സഞ്ജു സാംസണും റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

29
അഭിഷേകിന് പടിയിറക്കം

ദീര്‍ഘനാളായി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മക്ക് സ്ഥാനം നഷ്ടമായി. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുശേഷം പുറത്തുവിട്ട പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി അഭിഷേക് രണ്ടാം സ്ഥാനത്തായി.

39
ഇഷാന്‍ കിഷന്‍ നമ്പര്‍ വണ്‍

അഭിഷേകിന് ഒന്നാം സ്ഥാനം നഷ്ടമായപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗോടെ സഹതാരം ഇഷാൻ കിഷനാണ് ലോക ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനായത്. 876 റേറ്റിംഗ് പോയിന്‍റുമായാണ് കിഷന്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള അഭിഷേകിന് 869 റേറ്റിംഗ് പോയിന്‍റാണുള്ളത്. വിരാട് കോലി, സുരേഷ് റെയ്ന, സൂര്യകുമാർ യാദവ്, അഭിഷേക് ശര്‍മ എന്നിവർക്ക് ശേഷം ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാത്തെ ഇന്ത്യൻ താരമാണ് ഇഷാൻ കിഷൻ. ഈ വർഷം നടന്ന ടി20 ലോകകപ്പിൽ 200 സ്ട്രൈക്ക് റേറ്റിൽ 317 റൺസ് അടിച്ചുകൂട്ടിയ പ്രകടനമാണ് കിഷനനെ റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്.

49
റാങ്കിംഗിലും സൂര്യക്ക് സ്ഥാനനഷ്ടം

ടി20 ടീമില്‍ നിന്ന് പുറത്തായ മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ടോപ് 10ല്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാം സ്ഥാനത്തായി.

59
സഞ്ജുവിന് തിരിച്ചടി

ലോകകപ്പിലെ വീരോചിത പ്രകടനങ്ങള്‍ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ് പുതിയ റാങ്കിംഗില്‍ അഞ്ച് സ്ഥാനം നഷ്ടമായി. പുതിയ റാങ്കിംഗില്‍ 26-ാം സ്ഥാനത്താണ് സഞ്ജു.

69
ടെസ്റ്റിൽ തലപ്പത്ത് ട്രാവിസ് ഹെഡ്

ടി20-ക്ക് പുറമെ ഐസിസി ടെസ്റ്റ് റാങ്കിംഗിലും വൻ അഴിച്ചുപണികളാണ് നടന്നിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനെ പിന്തള്ളി ഓസ്‌ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡ് കരിയറിലാദ്യമായി ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനായി. ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ഹാരി ബ്രൂക്കും ജോ റൂട്ടും നിറംമങ്ങിയതാണ് ഹെഡിന് വഴിത്തിരിവായത്.

79
ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ

ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറ ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറി രണ്ടാം സ്ഥാനത്തേക്ക് വീണതോടെയാണ് ബുംറ വീണ്ടും ലോക ടെസ്റ്റ് ബൗളർമാരിൽ ഒന്നാമനായത്.

89
സ്റ്റോക്സിന് വമ്പൻ ഫിനിഷിംഗ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ടെസ്റ്റ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തോടെയാണ് കരിയർ അവസാനിപ്പിച്ചു. രവീന്ദ്ര ജഡേജയാണ് ഒന്നാമത്.

99
കിവികളുടെ കുതിപ്പ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയത്തിന് പിന്നാലെ ന്യൂസിലൻഡിന്‍റെ രചിൻ രവീന്ദ്ര (7), ഡാരിൽ മിച്ചൽ (11), ഡെവൺ കോൺവേ (15) എന്നിവർ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ വലിയ മുന്നേറ്റം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories