ഓസീസിനെ വെറുതെ തോല്‍പിച്ചാൽ പോരാ, വനിതാ ടി20 ലോകകപ്പ് സെമിയിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ

Published : Jun 27, 2026, 07:09 PM IST

വനിതാ ടി20 ലോകകപ്പിൽ മൂന്ന് ജയം നേടിയിട്ടും ഇന്ത്യയുടെ സെമി പ്രവേശം ഉറപ്പായിട്ടില്ല. ഗ്രൂപ്പിലെ അവസാന മത്സരങ്ങളായ ഇന്ത്യ-ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പോരാട്ടങ്ങളുടെ ഫലത്തെയും നെറ്റ് റൺറേറ്റിനെയും ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി സാധ്യത.

PREV
19
അവസാന മത്സരങ്ങള്‍ നിര്‍ണായകം

വനിതാ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ചിട്ടും ഇന്ത്യൻ ടീമിന്‍റെ സെമി ഫൈനൽ പ്രവേശം ഇപ്പോഴും തുലാസിലാണ്. ഞായറാഴ്ച ലോർഡ്സിൽ നടക്കുന്ന ഗ്രൂപ്പ് എ-യിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളാവും ഹർമൻപ്രീത് കൗറിന്‍റെയും സംഘത്തിന്‍റെയും വിധി നിശ്ചയിക്കുക.

29
പാകിസ്ഥാനും നെതര്‍ലന്‍ഡ്സും പുറത്ത്

ഗ്രൂപ്പിൽ നിന്ന് പാകിസ്ഥാനും നെതർലൻഡ്സും ഇതിനകം പുറത്തായിക്കഴിഞ്ഞു. ബംഗ്ലാദേശിന് സാങ്കേതികമായി മാത്രമാണ് സാധ്യത നിലനില്‍ക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ മൂന്ന് വമ്പന്മാർ തമ്മിലാണ് ഇപ്പോൾ സെമിയിലെ രണ്ട് സ്ഥാനങ്ങൾക്കായി കടുത്ത പോരാട്ടം നടക്കുന്നത്.

39
ഉറപ്പിച്ച് ഓസ്ട്രേലിയ

നാല് മത്സരങ്ങളും ജയിച്ച് +4.724 നെറ്റ് റൺറേറ്റുള്ള ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചു കഴിഞ്ഞു. നിലവിൽ +2.268 നെറ്റ് റൺറേറ്റുമായി ഇന്ത്യ രണ്ടാമതാണ്. ഞായറാഴ്ച നടക്കുന്ന രണ്ട് നിർണായക മത്സരങ്ങളെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി സാധ്യതകൾ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ശക്തരായ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ, ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും.

49
ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടാൽ

ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റാൽ, സെമിയിലെത്താൻ ഇന്ത്യക്ക് ബംഗ്ലാദേശിന്‍റെ സഹായം വേണ്ടിവരും. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് തൊട്ടുമുമ്പ് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കണം. ബംഗ്ലാദേശ് ജയിച്ചാൽ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും 6 പോയിന്റ് വീതമാകും. അങ്ങനെ വന്നാൽ മികച്ച നെറ്റ് റൺറേറ്റ് ഉള്ള ടീം ഓസ്‌ട്രേലിയയ്ക്കൊപ്പം സെമിയിലെത്തും.

59
ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ

നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ ഇന്ത്യയുടെ സെമി സാധ്യതകള്‍ തീര്‍ത്തും മങ്ങും.

69
ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാൽ

ഇന്ത്യ ഓസീസിനെ തോൽപ്പിക്കുകയും ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ ഇന്ത്യ 8 പോയിന്‍റോടെ നേരിട്ട് സെമിയിലെത്തും. എന്നാൽ, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തങ്ങളുടെ മത്സരങ്ങൾ ജയിച്ചാൽ ഇരുവർക്കും 8 പോയിന്‍റ് വീതമാകും.

79
നെറ്റ് റണ്‍റേറ്റ് നിര്‍ണായകം

ഇന്ത്യക്കും ദക്ഷിണാഫ്രിക്കകും ഒരേ പോയിന്‍റ് വന്നാൽ നെറ്റ് റണ്‍റേറ്റാകും സെമിയിലെത്തുന്ന ടീമിനെ തീരുമാനിക്കുക. നിലവില്‍ ഇന്ത്യക്ക് +2.268 നെറ്റ് റണ്‍റേറ്റുണ്ട്. ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് +0.734 ആണ്. അതുകൊണ്ട് തന്നെ അവസാന മത്സരത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് വെറുതെ ജയിച്ചാല്‍ മാത്രം പോരാ, മികച്ച മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്. ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക നേരിയ ജയമാണ് നേടുന്നതെങ്കില്‍ ഇന്ത്യക്ക് ഓസീസിനെ വീഴ്ത്തിയാലും സെമിയിലെത്താനാവും.

89
മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടാൽ

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം മഴ കാരണം ഉപേക്ഷിച്ചാൽ ഇന്ത്യക്ക് ഒരു പോയിന്‍റ് മാത്രമാണ് ലഭിക്കുക (ആകെ 7 പോയിന്‍റ). ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനോട് തോറ്റാൽ മാത്രമേ ഇന്ത്യക്ക് സാധ്യതയുള്ളൂ. ദക്ഷിണാഫ്രിക്ക ജയിച്ചാൽ അവർ 8 പോയിന്‍റോടെ സെമിയിലെത്തുകയും ഇന്ത്യ പുറത്താകുകയും ചെയ്യും.

99
അത്ഭുതങ്ങള്‍ക്കായി കാതോര്‍ത്ത് ഇന്ത്യ

ചുരുക്കത്തിൽ, ലോർഡ്സിൽ ഇന്ന് നടക്കുന്ന 'സൂപ്പർ സൺഡേ' പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ അദ്ഭുതങ്ങൾ കാണിക്കുകയോ, അല്ലെങ്കിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനോട് തോൽക്കുകയോ ചെയ്താൽ മാത്രമേ ഇന്ത്യക്ക് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാനാകൂ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories