അഭിഷേകിനൊപ്പം മറ്റൊരു താരം കൂടി പുറത്ത്, നമീബിയക്കെതിരെ സർപ്രൈസ് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് കൈഫ്

Published : Feb 12, 2026, 02:41 PM IST

ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മുൻ താരം മുഹമ്മദ് കൈഫ്. അസുഖബാധിതനായ അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജു സാംസണെ ഓപ്പണറായി കൈഫ് തെരഞ്ഞെടുത്തു.

PREV
18
പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് കൈഫ്

ടി20 ലോകകപ്പിൽ ഇന്ന് നമീബിയക്കെതിരെ ടീം ഇന്ത്യ ഇറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പ്ലേയിംഗ് ഇലവനിലെ മാറ്റങ്ങളിലേക്കാണ്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് തെരഞ്ഞെടുത്ത പ്ലേയിംഗ് ഇലവനെ നോക്കാം

28
അഭിഷേക് പുറത്ത്, ഓപ്പണര്‍മാരായി ഇഷാനൊപ്പം സഞ്ജു

അസുഖം ബാധിച്ച അഭിഷേക് ശർമ്മ ഇന്ന് കളിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ സഞ്ജു സാംസൺ ഓപ്പണറായി ടീമിലെത്തുമെന്ന് മുഹമ്മദ് കൈഫ് ഉറപ്പിച്ചു പറയുന്നു. സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നാണ് കൈഫിന്‍റെ പക്ഷം. സഞ്ജുവിന് ലഭിക്കുന്ന ഈ അവസരം നിർണ്ണായകമാണെന്നും കൈഫ് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

38
കുൽദീപിന് അവസരം നൽകണം

കൈഫിന്‍റെ ഇലവനിലെ ഏറ്റവും വലിയ സർപ്രൈസ് അർഷ്ദീപ് സിംഗിനെ ഒഴിവാക്കി കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയതാണ്. അമേരിക്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും പാകിസ്ഥാനെതിരായ വമ്പൻ പോരാട്ടത്തിന് മുൻപ് കുൽദീപിന് മാച്ച് പ്രാക്ടീസ് നൽകണമെന്നാണ് കൈഫിന്‍റെ വാദം.

48
എന്തുകൊണ്ട് കുല്‍ദീപ്

ഇന്ത്യക്ക് ലോകകപ്പ് ജയിക്കണമെങ്കിൽ കുൽദീപിനെപ്പോലെയുള്ള ലെഗ് സ്പിന്നർമാർ വിക്കറ്റ് വീഴ്ത്തണം. പാകിസ്ഥാനെതിരെ കൊളംബോയിൽ കളിക്കുമ്പോൾ സ്പിന്നർമാർക്ക് വലിയ റോളുണ്ടാകും. അതിനുമുൻപ് കുൽദീപിന് താളം കണ്ടെത്താൻ ഈ മത്സരം ഉപകരിക്കുമെന്നും കൈഫ് പറഞ്ഞു.

58
ബുമ്രയുടെ തിരിച്ചുവരവ്

അസുഖം മാറി തിരിച്ചെത്തുന്ന ജസ്പ്രീത് ബുമ്രയെ കൈഫ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുമ്ര എത്തുന്നതോടെ മുഹമ്മദ് സിറാജ് ടീമിൽ നിന്ന് പുറത്തുപോകേണ്ടി വരും. വരുൺ ചക്രവർത്തിയും കുൽദീപും ചേരുന്ന സ്പിൻ ജോടിയെയാണ് കൈഫ് പിന്തുണയ്ക്കുന്നത്.

68
മധ്യനിരയില്‍ മാറ്റമില്ല

തിലക് വര്‍മയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ഉള്‍പ്പെടുന്ന മധ്യനിരയില്‍ മാറ്റം വരുത്താന്‍ കൈഫ് തയാറാല്ല.

78
ഫിനിഷര്‍മാരായി റിങ്കുവും ശിവം ദുബെയും

അമേരിക്കക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും ഫിനിഷര്‍മാരായി റിങ്കു സിംഗും ശിവം ദുബെയും അക്സര്‍ പട്ടേലും തുടരണമെന്നും കൈഫ് പറഞ്ഞു.

88
മുഹമ്മദ് കൈഫ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഇലവൻ

സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories