കിവീസ് താരം ഒന്നാമത്, പാക് താരം രണ്ടാമത്, ആദ്യ 15 ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിലും ഇന്ത്യക്ക് നിരാശ

Published : Feb 12, 2026, 02:15 PM IST

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ റണ്‍വേട്ടക്കാരുടെയും വിക്കറ്റ് വേട്ടക്കാരുടെയും ആദ്യ 15ല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടം നേടാനായില്ല. 

PREV
19
മുന്‍നിരയില്‍ ഇന്ത്യക്കാരില്ല

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ ടീമുകളും രണ്ട് മത്സരം വീതം പൂര്‍ത്തയാക്കുമ്പോള്‍ റണ്‍വേട്ടക്കാരിലെ ആദ്യ 15ല്‍ ഒരേയൊരു ഇന്ത്യൻ താരം മാത്രമാണുള്ളത്. വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ 15ല്‍ ഒറ്റ ഇന്ത്യൻ താരം പോലുമില്ലെന്നതും ശ്രദ്ധേയമാണ്.

29
ഒന്നാമന്‍ കീവിസ് ഓപ്പണര്‍

ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സൈഫര്‍ട്ടാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമൻ. രണ്ട് കളികളില്‍ 154 റണ്‍സ് ശരാശരിയില്‍ 154 റണ്‍സാണ് സൈഫര്‍ട്ട് അടിച്ചെടുത്തത്. 183.33 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സൈഫര്‍ട്ടിനുണ്ട്. 19 ഫോറും ആറ് സിക്സും സൈഫര്‍ട്ട് ഇതുവരെ പറത്തിയിട്ടുണ്ട്.

39
രണ്ടാമന്‍ പാക് താരം

ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിൽ അര്‍ധസെഞ്ചുറി നേടിയശേഷം തോക്കു ചൂണ്ടി വെടിവെക്കുന്ന വിവാദ ആക്ഷന്‍ കാണിച്ച പാകിസ്ഥാനി ഓപ്പണര്‍ ഷാഹിബ്സാദ ഫര്‍ഹാനാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമത്. 2 മത്സരങ്ങളില്‍ 120 റണ്‍സാണ് ഫര്‍ഹാന്‍ അടിച്ചെടുത്തത്. 60 റണ്‍സ് ശരാശരിയും 166.67 എന്ന മികച്ച സ്ട്രൈക്ക് റേറ്റും ഫര്‍ഹാനുണ്ട്.

49
മൂന്നാം സ്ഥാനത്ത് ലങ്കന്‍ താരം

രണ്ട് മത്സരങ്ങളില്‍ 117 റണ്‍സടിച്ച ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസാണ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത്. രണ്ട് അര്‍ധസെഞ്ചുറികൾ നേടിയ മെന്‍ഡിസ് ഒരു സിക്സ് പോലും നേടിയിട്ടില്ല.

59
ടോപ് 10ൽ ഇന്ത്യൻ താരങ്ങളാരുമില്ല

റണ്‍വേട്ടക്കാരുടെ ആദ്യ പത്തുപേരില്‍ ഇന്ത്യൻ താരങ്ങളാരുമില്ല. പന്ത്രണ്ടാം സ്ഥാനത്തുള്ള ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവാണ് ആദ്യ 15ലുള്ള ഒരേയൊരു ഇന്ത്യൻ താരം. അമേരിക്കക്കെതിരായ ആദ്യ മത്സരത്തിലെ ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യൻ താരങ്ങള്‍ക്ക് തിരിച്ചടിയായത്.

69
വിക്കറ്റ് വേട്ടക്കാരിലും നിരാശ

വിക്കറ്റ് വേട്ടക്കാരിലും ഇന്ത്യൻ താരങ്ങള്‍ക്ക് നിരാശയാണ്. ആദ്യ 15ല്‍ ഒരു ഇന്ത്യൻ താരത്തിന് പോലും ഇടം നേടാനായില്ല. ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച അമേരിക്കൻ പേസർ ഷാഡ്‌ലി വാൻ ഷാൽക്വിക് രണ്ട് കളികളില്‍ എട്ട് വിക്കറ്റുമായി ഒന്നാം സ്ഥാനത്തുണ്ട്.

79
സിറാജ് പത്തൊമ്പതാം സ്ഥാനത്ത്

അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയ ഇന്ത്യയുടെ മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്താണ്.

89
ഇക്കോണമിയില്‍ അര്‍ഷ്ദീപ് മൂന്നാമത്

അതേസമയം ടൂര്‍ണമെന്‍റിലെ മികച്ച ബൗളിംഗ് ഇക്കോണമിയുള്ള ബൗളര്‍മാരില്‍ 4.50 ഇക്കോണമിയുള്ള ഇന്ത്യയുടെ അര്‍ഷ്ദീപ് സിംഗ് മൂന്നാം സ്ഥാനത്തുണ്ട്.

99
ഓള്‍ റൗണ്ട് മികവില്‍ റൂഥര്‍ഫോര്‍ഡ്

റണ്‍വേട്ടക്കാരില്‍ രണ്ട് കളികളില്‍ 102 റണ്‍സുമായി ആറാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ആറ് വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ഓള്‍ റൗണ്ട് മികവില്‍ മുന്നിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories