അതിവേഗ സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടും സഞ്ജുവിനെ മറികടക്കാനാവാതെ ഇഷാന്‍ കിഷന്‍; രോഹിത്തിനൊപ്പം മറ്റൊരു നാഴികക്കല്ല്

Published : Feb 01, 2026, 09:53 AM IST

ന്യൂസിലന്‍ഡിനെതിരെ അഞ്ചാം ടി20യില്‍ 42 പന്തിലാണ് കിഷന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്ക് വേണ്ടി വേഗത്തില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് കിഷന്‍. ഇക്കാര്യത്തില്‍ സഞ്ജുവിനെ മറികടക്കാന്‍ കിഷന് സാധിച്ചില്ല. പട്ടിക…  

PREV
110
രോഹിത് ശര്‍മ

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് വേഗത്തില്‍ ടി20 സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം. 2017ല്‍ ശ്രീലങ്കയ്ക്കെതിരെ ഇന്‍ഡോറില്‍ നടന്ന മത്സരത്തിലാണ് വെറും 35 പന്തുകളില്‍ നിന്ന് രോഹിത് നൂറ് തികച്ചത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗമേറിയ സെഞ്ച്വറികളില്‍ ഒന്നാണിത്.

210
ഒന്നാമന്‍ സിക്കന്ദര്‍ റാസ

ഐസിസി ഫുള്‍ മെമ്പര്‍ഷിപ്പുള്ള രാജ്യങ്ങളെ എടുത്താല്‍ സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയാണ് ഒന്നാമന്‍. ഗാംബിയക്കെതിരെ 33 പന്തില്‍ താരം സെഞ്ചുറി നേടി. രോഹിത്തിനൊപ്പം ഡേവിഡ് മില്ലര്‍ രണ്ടാമന്‍. ഇരുവരും 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.

310
അഭിഷേക് ശര്‍മ

ഇന്ത്യയുടെ പുത്തന്‍ സെന്‍സേഷന്‍ അഭിഷേക് ശര്‍മയാണ് ഈ പട്ടികയില്‍ രണ്ടാമത്. 2025-ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വെറും 37 പന്തുകളില്‍ നിന്നാണ് അഭിഷേക് സെഞ്ച്വറി അടിച്ചുകൂട്ടിയത്.

410
അടിവരയിടുന്ന പ്രകടനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഓപ്പണര്‍ താനാണെന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു അത്. ഇപ്പോഴും അഭിഷേക് അതേ ഫോം തുടരുന്നു. ഭയമില്ലാത്ത ബാറ്റിംഗാണ് താരത്തിന്റെ ശൈലി. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ് അഭിഷേക്.

510
സഞ്ജു സാംസണ്‍

മലയാളി താരം സഞ്ജു സാംസണ്‍ 2024-ല്‍ ബംഗ്ലാദേശിനെതിരെയാണ് ഈ നേട്ടം കൈവരിച്ചത്. 40 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടിയ സഞ്ജു.

610
കന്നി സെഞ്ചുറി

തന്റെ ബാറ്റിംഗ് കരുത്ത് ലോകത്തിന് കാട്ടികൊടുക്കുകയായിരുന്നു സഞ്ജു. അതിന് ശേഷം രണ്ട് സെഞ്ചുറികള്‍ കൂടി സഞ്ജു നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ഇവ രണ്ടും.

710
തിലക് വര്‍മ

തിലക് വര്‍മ്മ 2024ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് തന്റെ അതിവേഗ സെഞ്ച്വറി കുറിച്ചത്. 41 പന്തുകളില്‍ നിന്നായിരുന്നു തിലകിന്റെ ഈ മാസ്മരിക ഇന്നിംഗ്സ്.

810
ഇഷാന്‍ കിഷന്‍

ഏറ്റവും ഒടുവിലായി ഈ പട്ടികയിലേക്ക് ഇടംപിടിച്ചത് ഇഷാന്‍ കിഷനാണ്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20-യില്‍ വെറും 42 പന്തുകളില്‍ നിന്നാണ് ഇഷാന്‍ സെഞ്ച്വറി തികച്ചത്.

910
ആദ്യ സെഞ്ചുറി

തന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറിയോടെ ഇഷാന്‍ ഈ എലൈറ്റ് ക്ലബ്ബില്‍ ഇടംനേടി. 10 സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റ ഇന്നിംഗ്‌സ്.

1010
മറ്റൊരു നാഴികക്കല്ല് കൂടി

രോഹിത് ശര്‍മയ്ക്ക് ശേഷം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയും ടി20യില്‍ സെഞ്ചുറിയും നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് കിഷന്‍. വരുന്ന ടി20 ലോകകപ്പിലും കിഷന്‍ ഇന്ത്യയുടെ ഓപ്പണറായേക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories