സമ്പത്തില്‍ സച്ചിനും കോലിക്കും ധോണിക്കും മുന്നിൽ ആ താരം, ഇന്ത്യയിലെ ഏറ്റവും ധനികരായ 10 ക്രിക്കറ്റ് താരങ്ങള്‍

Published : Feb 01, 2026, 07:43 AM IST

ഇന്ത്യയിലെ ഏറ്റവും ധനികരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ വിരാട് കോലി, എംഎസ് ധോണി, സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. ക്രിക്കറ്റ്, പരസ്യങ്ങൾ, ബിസിനസ്സ് സംരംഭങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്സുകൾ.

PREV
112
സമ്പത്തിലും മുന്നില്‍

ഇന്ത്യയില്‍ ക്രിക്കറ്റ് എന്നത് ഒരു ഗെയിം എന്നതിലുപരി ഒരു വികാരമാണ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങളെ അവര്‍ പലപ്പോഴും വീരനായകപരിവേഷത്തോടെയാണ് കാണാറുള്ളത്. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള കായിക സംഘടനകളിലൊന്നായി ബിസിസിഐ മാറിയപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളും ശതകോടീശ്വറന്‍മാരായി. ഇതാ ഇന്ത്യയിലെ ഏറ്റവും ധനികരായ ക്രിക്കറ്റ് താരങ്ങൾ.

212
പരസ്യങ്ങള്‍ മുതല്‍ ബിസിനസ് വരെ

മൈതാനത്തെ തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പല താരങ്ങളും ഇന്ന് കോടികളുടെ ആസ്തിയുള്ള വമ്പൻ ബിസിനസ്സ് സാമ്രാജ്യങ്ങളുടെ ഉടമകളാണ്. ബിസിസിഐ കരാറുകൾക്ക് പുറമെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, പരസ്യങ്ങൾ, ഐപിഎൽ കരാറുകൾ, സ്വന്തം ബിസിനസ്സ് സംരംഭങ്ങൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയിലൂടെയാണ് ഇവർ തങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നത്.

312
രോഹിത് ബഹുദൂരം പിന്നില്‍

ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് സമ്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യൻ താരങ്ങളില്‍ പത്താമത്. ഏകദേശം 214 കോടി രൂപ ആസ്തിയുള്ള രോഹിത് ബിസിസിഐയുടെ എ പ്ലസ് കരാറുള്ള കളിക്കാരനാണ് നിലവില്‍. ഏഴ് കോടി രൂപയാണ് എ പ്ലസ് കരാറുള്ള താരങ്ങള്‍ക്കുള്ള വാര്‍ഷിക പ്രതിഫലം. ഇതിന് പുറമെ മുംബൈ ഇന്ത്യൻസുമായുള്ള ഐപിഎല്‍ കരാര്‍ വിവിധ ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്‍റുകള്‍, പരസ്യകരാറുകള്‍ എന്നിവയും രോഹിത്തിനുണ്ട്.

412
സുരേഷ് റെയ്ന

215 കോടി രൂപയുടെ ആസ്തിയുള്ള മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്നയാണ് സമ്പത്തിന്‍റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്ത്. ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും പരസ്യ കരാറുകള്‍, കമന്‍ററിയില്‍ നിന്നുളള വരുമാനം എന്നിവയാണ് റെയ്നയുടെ പ്രധാന വരുമാന സ്രോതസ്.

512
സുനില്‍ ഗവാസ്കര്‍

ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ദീര്‍ഘകാലമായെങ്കിലും കമന്‍ററിയില്‍ ഇപ്പോഴും സജീവമായി സുനില്‍ ഗവാസ്കറുടെ സമ്പത്ത് 160-260 കോടി രൂപക്കുള്ളിലാണെന്നാണ് വിലയിരുത്തല്‍. കമന്‍റററി, പരസ്യ കരാറുകള്‍ എന്നിവയാണ് ഗവാസ്കറുടെ പ്രധാന വരുമാനം.

612
ഗൗതം ഗംഭീര്‍

ഇന്ത്യൻ ടീം പരിശീലകനും മുന്‍ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറാണ് സമ്പത്തിന്‍റെ കാര്യത്തില്‍ ടോപ് 10ലുള്ള മറ്റൊരു ഇന്ത്യൻ താരം. 265 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് കണക്കാക്കുന്ന ഗംഭീറിന് ഐപിഎല്‍ മെന്‍ററെന്ന നിലയിലും ഐപിഎല്‍ താരമെന്ന നിലയിലും വലിയ പ്രതിഫലം ലഭിച്ചിരുന്നു. ഇന്ത്യൻ പരിശീലകനെന്ന നിലയിലുള്ള പ്രതിഫലവും പരസ്യവരുമാനവുമാണ് മുന്‍ എംപി കൂടിയായി ഗംഭീറിന്‍റെ നിലവിലെ പ്രധാന വരുമാനം.

712
യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളും രണ്ട് ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയുമായ യുവരാജ് സിംഗ് സമ്പത്തിന്‍റെ കാര്യത്തില്‍ ആറാമത്. 291 കോടി രൂപയാണ് യുവിയുടെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്. വിരമിച്ചശേഷം കമന്‍ററിയിലൂടെയും പരസ്യങ്ങളിലൂടെയും ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്‍റുകളിലൂടെയുമാണ് യുവിക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്.

812
വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗാണ് സമ്പത്തില്‍ അഞ്ചാം സ്ഥാനത്ത്. ഏകദേശം 350 കോടി രൂപയാണ് സെവാഗിന്‍റെ ആസ്തിയായി കണക്കാക്കുന്നത്. ഇന്ത്യൻ താരമെന്ന നിലയിലും ഐപിഎല്ലില്‍ നിന്നുമുള്ള വരുമാനത്തിന് പുറമെ കമന്‍റേറ്റര്‍ എന്ന നിലയിലും ക്രിക്കറ്റ് അക്കാദമികളിലൂടെയും പരസ്യങ്ങളിലൂടെയും സെവാഗ് ഇപ്പോഴും സമ്പാദിക്കുന്നു.

912
വിരാട് കോലി നാലാമത്

സമ്പത്തിന്‍റെ കാര്യത്തില്‍ നാലാ സ്ഥാനത്താണ് വിരാട് കോലി. ഏകദേശം 1050 കോടി രൂപയാണ് കോലിയുടെ ആസ്തിയായി കണക്കാക്കുന്നത്. 7 കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള ബിസിസിഐയുടെ എ പ്ലസ് കരാരുള്ള കോലി ഐപിഎല്ലില്‍ നിന്ന് വക്‍ഷം തോറും 18 കോടി രൂപയും പ്രതിഫലമായി നേടുന്നുണ്ട്. ഇതിന് പുറമെ പരസ്യ കരാറുകള്‍, ഹോട്ടല്‍ ബിസിനസ്, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്‍റുകള്‍ എന്നിവ വഴിയും കോലി കോടികള്‍ സ്വന്തമാക്കുന്നു.

1012
ധോണി മൂന്നാമത്

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകരില്‍ ഒരാളായ എം എസ് ധോണിയാണ് സമ്പത്തില്‍ മൂന്നാമത്. 1060 കോടി രൂപയാണ് ധോണിയുടെ നിലവിലെ സമ്പത്തായി കണക്കാക്കുന്നത്. ഇന്ത്യൻ ടീമില്‍ നിന്ന് വിരമിച്ചശേഷവും ഇപ്പോഴും ഐപിഎല്ലില്‍ ചെന്നൈക്കായി കളിക്കുന്ന ധോണി പ്രധാനമായും പരസ്യങ്ങളിലൂടെയാണ് വരുമാനം നേടുന്നത്.

1112
സച്ചിന്‍ രണ്ടാം സ്ഥാനത്ത്

ഏകദേശം 1400 കോടി രൂപയുടെ സമ്പത്തുണ്ടെന്ന് കണക്കാക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യൻ താരങ്ങളില്‍ സമ്പത്തിന്‍റെ കാര്യത്തില്‍ രണ്ടാമത്. ഇന്ത്യൻ ടീമില്‍ നിന്ന് വിരമിച്ചശേഷ പ്രധാനമായും പരസ്യങ്ങളിലൂടെയും ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്‍റുകലിലൂടെയുമാണ് മുന്‍ രാജ്യസഭാംഗം കൂടിയായ സച്ചിൻ വരുമാനം നേടുന്നത്.

1212
ഒന്നാമൻ ജഡേജ

മുന്‍ ഇന്ത്യൻ താരം അജയ് ജഡേജയാണ് സമ്പത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ താരം. 1450 കോടി രൂപയാണ് പാതി മലയാളി കൂടിയായ ജഡേജയുടെ സമ്പത്തായി കണക്കാക്കുന്നത്. ക്രിക്കറ്റിലെന്നതിലുപരി രാജ കുടുംബാംഗം കൂടിയായ ജഡേജക്ക് പാരമ്പര്യമായി കിട്ടിയ സ്വത്താണ് ധനികരായ ക്രിക്കറ്റ് താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. 2024 ഒക്ടോബറിലാണ് ജഡേജയെ ഗുജറാത്തിലെ ജാംനഗർ രാജകുടുംബത്തിന്‍റെ അടുത്ത അവകാശിയായി പ്രഖ്യാപിച്ചത്. ഇതോടെയാണ് ജഡേജയുടെ സമ്പത്ത് കുതിച്ചു കയറിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories