ടി20 ലോകകപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ബംഗ്ലാദേശിന് പൂർണ്ണ പിന്തുണയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്ത്. ആവശ്യമെങ്കിൽ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും പിസിബി
അടുത്തമാസം നടക്കുന്ന ടി20 ലോകകപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ബംഗ്ലാദേശിന് പൂർണ്ണ പിന്തുണയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി)ചെയർമാൻ മൊഹ്സിൻ നഖ്‌വി. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ബംഗ്ലാദേശിനെ അനുകൂലിച്ചും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നിലപാടുകളെ വിമർശിച്ചുമാണ് നഖ്‌വി സംസാരിച്ചത്.
27
ബംഗ്ലാദേശിനോട് കാണിക്കുന്നത് അനീതി
ലോകകപ്പിൽ ബംഗ്ലാദേശിനെ മാറ്റിനിർത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് നഖ്‌വി വ്യക്തമാക്കി. "ബംഗ്ലാദേശിനോട് അനീതിയാണ് കാണിക്കുന്നത് എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അവർ ലോകകപ്പിന്‍റെ തുടക്കം മുതൽ കളിക്കണം. ക്രിക്കറ്റിലെ വലിയൊരു ശക്തിയായ അവരോട് ഇത്തരം വിവേചനം കാണിക്കരുത്-നഖവി പറഞ്ഞു.
37
സഹതാപമല്ല അവകാശം
കേവലം സഹതാപത്തിന്റെ പുറത്തല്ല, മറിച്ച് ക്രിക്കറ്റ് ലോകത്തെ സുപ്രധാന കക്ഷിയെന്ന നിലയിലുള്ള ബംഗ്ലാദേശിന്‍റെ അവകാശത്തെയാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും പാകിസ്ഥാനിലെ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വി കൂട്ടിച്ചേർത്തു.
ലോകകപ്പ് ബഹിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തന്ത്രപരമായ മറുപടിയാണ് നഖ്‌വി നൽകിയത്. പാകിസ്ഥാൻ പിന്മാറാൻ തീരുമാനിച്ചാൽ മറ്റൊരു ടീമിനെ ഉൾപ്പെടുത്തി ഐസിസിക്ക് ടൂർണമെന്‍റ് നടത്താമെന്ന് നഖ്‌വി പരിഹസിച്ചു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാകിസ്ഥാൻ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
57
22-മത്തെ ടീമിനെ കൊണ്ടുവരാം
പാകിസ്ഥാൻ സർക്കാർ കളിക്കേണ്ട എന്ന് തീരുമാനിക്കുകയാണെങ്കിൽ ഐസിസിക്ക് 22-ാമത് ഒരു ടീമിനെ കൊണ്ടുവരാം. എന്നാൽ ഈ തീരുമാനം ബോർഡല്ല, പാകിസ്ഥാൻ സർക്കാരാണ് എടുക്കേണ്ടത്-മൊഹ്സിൻ നഖ്‌വി പറഞ്ഞു.
67
ദുരൂഹത നിലനിർത്തി നഖ്‌വി
മറ്റ് ക്രിക്കറ്റ് ബോർഡുകൾ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്തുണ നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് നഖ്‌വി കൃത്യമായ ഉത്തരം നൽകാൻ തയ്യാറായില്ല. വിഷയത്തിൽ കൂടുതൽ സങ്കീർണ്ണമായ പല കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്നും, ശരിയായ സമയത്ത് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. "ഇതൊരു ബംഗ്ലാദേശ് നിലപാടായിരുന്നു. ഇതിൽ ഒരുപാട് ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അതിലേക്ക് കടക്കാതിരിക്കുന്നതാണ് നല്ലത്. വിശദാംശങ്ങൾ പറയേണ്ടി വരുമ്പോൾ ഈ തീരുമാനങ്ങൾ എങ്ങനെയാണ് ഉണ്ടായതെന്ന് ഞാൻ വെളിപ്പെടുത്തും," നഖ്‌വി വ്യക്തമാക്കി.
77
ഐസിസി വടിയെടുക്കുമോ
ഐസിസിക്കെതിരെ പരസ്യമായി രംഗത്ത് വന്ന നഖ്‌വിയുടെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ബംഗ്ലാദേശിനെ ഒഴിവാക്കാനുള്ള ഐസിസിയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് പാകിസ്ഥാന്‍റെ തീരുമാനം. എന്നാല്‍ ഐസിസി തീരുമാനത്തിനെതിരെ മറ്റ് ബോര്‍ഡുകളൊന്നും ഇതുവരെ എതിര്‍പ്പോ വിയോജിപ്പോ അറിയിച്ചിട്ടില്ലെന്നത് പാകിസ്ഥാന് തിരിച്ചടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!