2025 നവംബറിൽ നടക്കേണ്ടിയിരുന്ന സ്മൃതി-പലാഷ് വിവാഹം അവസാന നിമിഷമാണ് റദ്ദാക്കിയത്.
സാംഗ്ലി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മുടങ്ങിയതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മൃതിയുടെ ബാല്യകാല സുഹൃത്ത് വിജ്ഞാൻ മാനെ രംഗത്ത്. വിവാഹ ചടങ്ങുകൾക്കിടെ ബെഡ് റൂമില്‍ വെച്ച് പലാഷ് മറ്റൊരു സ്ത്രീക്കൊപ്പം പിടിയിലായെന്നും തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ ചേർന്ന് ഇയാളെ തല്ലിച്ചതച്ചെന്നുമാണ് വിജ്ഞാൻ മാനെ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
2025 നവംബർ 23ന് നടക്കേണ്ടിയിരുന്ന സ്മൃതി-പലാഷ് വിവാഹം അവസാന നിമിഷമാണ് റദ്ദാക്കിയത്. വിവാഹ ആഘോഷങ്ങൾക്കിടെയാണ് പലാഷിനെ മറ്റൊരു സ്ത്രീക്കൊപ്പം ബെഡ്‌റൂമിൽ വെച്ച് കൈയോടെ പിടിച്ചത്. അതൊരു ഭയാനകമായ രംഗമായിരുന്നു. അവിടെയുണ്ടായിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ ചേർന്ന് അയാളെ മർദ്ദിച്ചു. ആ കുടുംബം മുഴുവൻ വഞ്ചകരാണെന്നും വിജഞാന്‍ മാനെ ആരോപിച്ചു.
പലാഷിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും
വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടാതെ, പലാഷ് മുച്ചൽ തന്നെ 40 ലക്ഷം രൂപയോളം വഞ്ചിച്ചതായും വിജ്ഞാൻ മാനെ ആരോപിക്കുന്നു. പലാഷ് സംവിധാനം ചെയ്യുന്ന സിനിമയിൽ നിക്ഷേപം നടത്താൻ ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നും പണം നൽകിയില്ലെങ്കിൽ തന്നെ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്തതായും മാനെ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാൾ സാംഗ്ലി പോലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു.
വിവാഹം മുടങ്ങിയതോടെ അവർ എന്നെ എല്ലാ ഇടങ്ങളിൽ നിന്നും ബ്ലോക്ക് ചെയ്തു. സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കും അവർ പണം നൽകാനുണ്ട്. ഇത് വെറും മോഷണമാണ്- മാനെ കൂട്ടിച്ചേർത്തു. പലാഷ് മുച്ചലിനും കുടുംബത്തിനും എതിരെ തന്‍റെ പക്കൽ കൃത്യമായ തെളിവുകളുണ്ടെന്ന് വിജ്ഞാൻ മാനെ പറഞ്ഞു. ചാറ്റുകൾ, ഫോൺ സംഭാഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ പോലീസിനും മാധ്യമങ്ങൾക്കും കൈമാറാൻ താൻ തയ്യാറാണെന്നും മുച്ചൽ കുടുംബത്തിന്‍റെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പലാഷ് മുച്ചലോ കുടുംബമോ ഇതുവരെ ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


