കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെ പഞ്ചാബ് കിംഗ്സ് ഐപിഎൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ഇതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രണ്ടാം സ്ഥാനത്തേക്ക് വീണു.
ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിംഗ്സ് മത്സരം മഴ കൊണ്ടുപോയതോടെ പഞ്ചാബ് കിംഗ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
29
രണ്ടാം സ്ഥാനത്തേക്ക് വീണ് ആര്‍സിബി
പഞ്ചാബ് കിംഗ്സ് ഒന്നാം സ്ഥാനത്തേക്ക് കയറിയതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു രണ്ടാം സ്ഥാനത്തേക്ക് വീണു. വെള്ളിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് ആര്‍സിബിയുടെ അടുത്ത മത്സരം.
39
പോയന്‍റ് പട്ടികയില്‍ കയറി കൊല്‍ക്കത്ത
ഇതുവരെ ജയമൊന്നും നേടിയില്ലെങ്കിലും പഞ്ചാബിനെതിരായ മത്സരം മഴ കൊണ്ടുപോയതോടെ ഒരു പോയിന്‍റ് സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു പോയിന്‍റുമായി എട്ടാം സ്ഥാനത്തേക്ക് കയറി.
ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാനിറങ്ങുന്ന രാജസ്ഥാന്‍ റോയൽസിന് ജയിച്ചാല്‍ പഞ്ചാബ് കിംഗ്സിനെ മറികടന്ന് ആറ് പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്താം. ആദ്യ രണ്ട് കളികളിലും ജയിച്ച രാജസ്ഥാന്‍ നിലവില്‍ നാലു പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.
59
ജയിച്ചാല്‍ മുംബൈയ്ക്കും മുന്നേറാം
ഇന്ന് ഗുവാഹത്തിയില്‍ രാജസ്ഥാനെ വീഴ്ത്തിയാല്‍ ആറാം സ്ഥാനത്തു നിന്ന് മുംബൈക്കും മുന്നേറാം. വമ്പൻ വിജയമാണ് നേടുന്നതെങ്കില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതോ മൂന്നാമതോ എത്താനും മുംബൈക്ക് അവസരമുണ്ട്.
69
ഹൈദരാബാദ് അഞ്ചാമത്
മൂന്ന് കളികളില്‍ ഒരു ജയം നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ശനിയാഴ്ച പഞ്ചാബ് കിംഗ്സിനെതിരെ മുള്ളൻപൂരിലാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരം.
79
ലക്നൗവും ജയിച്ചു
അവസാന മത്സരത്തില്‍ ഹൈദരാബാദിനെ തകര്‍ത്ത റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് രണ്ട് പോയിന്‍റുമായി പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് ലക്നൗവിന്‍റെ അടുത്ത മത്സരം.
89
പോയിന്‍റില്ലാതെ ഗില്ലിന്‍റെ ഗുജറാത്ത്
ഐപിഎല്ലില്‍ രണ്ട് മത്സരം കളിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസിന് ഇതുവരെ പോയിന്‍റൊന്നും നേടാനായിട്ടില്ല. ഒമ്പതാം സ്ഥാനത്താണ് നിലവില്‍ ഗുജറാത്ത്. നാളെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആണ് ഗുജറാത്തിന്‍റെ അടുത്ത മത്സരം.
99
ചെന്നൈ അവസാന സ്ഥാനത്ത്
കളിച്ച മൂന്ന് കളിയും തോറ്റ സഞ്ജു സാംസണിന്‍റെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. -2.52 നെറ്റ് റണ്‍റേറ്റും ചെന്നൈയുടെ നില പരുങ്ങലിലാക്കുന്നു. ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെപ്പോക്കിലാണ് ചെന്നൈയുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!