ചെപ്പോക്കില്‍ റെക്കോര്‍ഡുകള്‍ തച്ചുതകര്‍ത്ത് ഹിറ്റ്മാന്‍

First Published Feb 13, 2021, 5:35 PM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് ശര്‍മ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. 161 റണ്‍സുമായി ഇന്ത്യന്‍ സ്കോറിന്‍റെ നെടുന്തൂണായ രോഹിത് ചെപ്പോക്കില്‍ നിരവധി റെക്കോര്‍ഡുകളും അടിച്ചെടുത്തു. 18 ഫോറും രണ്ട് സിക്സും അടക്കം 231 പന്തിലാണ് രോഹിത് 161 റണ്‍സടിച്ചത്.

രണ്ട് സിക്സ് കൂടി സ്വന്തമാക്കിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ സ്വദേശത്ത് 200 സിക്സ് തികക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് രോഹിത് ഇന്ന് സ്വന്തമാക്കിയത്. സ്വദേശത്ത് 230 സിക്സ് അടിച്ചിട്ടുള്ള ന്യൂസിലന്‍ഡിന്‍റെ ബ്രണ്ടന്‍ മക്കല്ലം ഒന്നാമതും മാര്‍ട്ടിന്‍ ഗപ്ടില്‍(225) രണ്ടാമതും ക്രിസ് ഗെയ്ല്‍(212) എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിന് മുന്നിലുള്ളത്.
undefined
ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ നാലു രാജ്യങ്ങള്‍ക്കെതിരെ മൂന്ന് ഫോര്‍മാറ്റിലും(ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ചുറി തികക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും രോഹിത് സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിന് പുറമെ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെയാണ് മൂന്ന് ഫോര്‍മാറ്റിലും രോഹിത് സെഞ്ചുറി നേടിയിട്ടുള്ളത്.
undefined
ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനാണ് രോഹിത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ലാണ് രോഹിത്തിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാന്‍.
undefined
രോഹിത് ഇതുവരെ നേടിയ ഏഴ് ടെസ്റ്റ് സെഞ്ചുറികളും സ്വദേശത്താണ്. വിദേശത്ത് സെഞ്ചുറി നേടാതെ സ്വദേശത്ത് ഏറ്റവുും കൂടുതല്‍ സെഞ്ചുറിയ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ചന്ദു ബോര്‍ഡെ(അഞ്ച് സെഞ്ചുറികള്‍) ആണ് രോഹിത്തിന് പിന്നിലുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ വിദേശ സെഞ്ചുറിയില്ലാതെ ഏറ്റവും കൂടുതല്‍ സ്വദേശ സെഞ്ചുറികള്‍ സ്വന്തമാക്കിയത് താരം പാക്കിസ്ഥാന്‍റെ മൊനിമുള്‍ ഹഖാണ്(10).
undefined
ഓപ്പണര്‍ എന്ന നിലയില്‍ രാജ്യാന്തര ക്രിക്കറ്റെല 35ാം സെഞ്ചുറിയാണ് രോഹിത് ഇന്ന് കുറിച്ചത്. ഓപ്പണറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ സുനില്‍ ഗവാസ്സകറെ(34) രോഹിത് ഇന്ന് മറികടന്നു. രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിന് ഇപ്പോള്‍ ആകെ 40 സെഞ്ചുറികളായി.
undefined
click me!