തളരരുത് ആരാധകരെ, ഇന്ത്യയുടെ തോല്‍വിയില്‍ വസീം ജാഫര്‍; പ്രതികരണങ്ങള്‍ നോക്കാം

First Published Feb 9, 2021, 2:46 PM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോല്‍വിയോടെ തുടങ്ങിയിരിക്കുന്നു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് വിരാട് കോലിയും സംഘവും നേരിട്ടത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സില്‍ പുറത്തായി. അഞ്ചാംദിനം ഒന്‍പത് വിക്കറ്റ് കയ്യിലിരിക്കേ 381 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. നായകന്‍ വിരാട് കോലി 72 റണ്‍സ് നേടിയെങ്കിലും നാല് വിക്കറ്റുമായി ജാക്ക് ലീച്ചും മൂന്ന് പേരെ പുറത്താക്കി ജയിംസ് ആന്‍ഡേഴ്‌സണും ഇന്ത്യയെ തളയ്‌ക്കുകയായിരുന്നു. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ മുന്‍താരങ്ങള്‍ ഉള്‍പ്പടെ പ്രതികരണവുമായി രംഗത്തെത്തി. 

ഇതിഹാസ പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണിന്‍റെ ഒരോവര്‍ നമ്മുടെ സമനില സാധ്യതകളെ കൊന്നു എന്നാണ് മുന്‍ സ്‌പിന്നര്‍ പ്രഗ്യാന്‍ ഓജയുടെ പ്രതികരണം. ഒരേ ഓവറില്‍ അപകടകാരികളായ അജിങ്ക്യ രഹാനെയേയും റിഷഭ് പന്തിനേയും പുറത്താക്കിയിരുന്നു ജിമ്മി.
undefined
ഇംഗ്ലീഷ് ടീമിനെ പ്രശംസിച്ചായിരുന്നു മിഥുന്‍ മന്‍ഹാസിന്‍റെ ട്വീറ്റ്. കൃത്യമായ പ്ലാനിംഗും നടത്തിപ്പും അര്‍ഹമായ ജയത്തിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചു എന്നാണ് മന്‍ഹാസ് പറയുന്നത്. ജോ റൂട്ടിനേയും സഹതാരങ്ങളേയും അദേഹം അഭിനന്ദിക്കാന്‍ മനസുകാട്ടി.
undefined
ഇംഗ്ലണ്ട് നന്നായി കളിച്ചു. ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ചെയ്ത് കാണിച്ചതിന് അഭിനന്ദനങ്ങള്‍. ഇന്ത്യയെ ഇന്ത്യയില്‍ കീഴടക്കുക ഒരിക്കലും എളുപ്പമല്ല, പ്രത്യേകിച്ച് ഈ ടീമിനെ. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നു എന്നോര്‍ക്കുക. ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു എന്നും ആര്‍ പി സിങ് കുറിച്ചു.
undefined
നായകനായി 26-ാം മത്സരം ജയിച്ച ജോ റൂട്ടിനാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണിന്‍റെ അഭിനന്ദനം.
undefined
ഇന്ത്യന്‍ ആരാധകരെ ആശ്വസിപ്പിക്കുന്നതായിരുന്നു വസീം ജാഫറിന്‍റെ ട്വീറ്റ്. ഇന്ത്യന്‍ ആരാധകരേ...ഹൃദയം തകരരുത്. ഇന്ത്യ അവസാനത്തെപരമ്പരയില്‍ആദ്യ ടെസ്റ്റ് തോറ്റപ്പോള്‍ സീരീസ് നേടി. അവസാന ഹോം സീരീസില്‍ ആദ്യ ടെസ്റ്റ് തോറ്റപ്പോഴും പരമ്പര നേടി എന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ജാഫറിന്‍റെ ട്വീറ്റ്.
undefined
ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച വിജയങ്ങളിലൊന്നാണ് ചെന്നൈയിലേത് എന്നാണ് ഇയാന്‍ ബെല്ലിന്‍റെ വിശേഷണം. ടോസ് നേടിയത് മുതല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് മുന്‍തൂക്കം സൂക്ഷിച്ചു. ആദ്യ ഇന്നിംഗ്‌സിലെ വമ്പന്‍ റണ്‍സും തന്ത്രങ്ങളും ജിമ്മിയുടേയും സ്‌പിന്നര്‍മാരുടേയും ടോപ് ക്ലാസ് ബൗളിംഗും. സ്വപ്‌ന തുടക്കമാണ് ഇതെന്നും ബെല്‍ കുറിച്ചു.
undefined
ഇംഗ്ലണ്ടിന്‍റെ ഓര്‍മ്മിക്കപ്പെടുന്ന പ്രകടനം എന്നാണ് മുന്‍താരം മൈക്ക് അതേര്‍ട്ടന്‍ പറയുന്നത്. ടോസിന്‍റെ ആനുകൂല്യം മുതലാക്കി മാസ്റ്റര്‍ ഇന്നിംഗ്‌സ് കാഴ്‌ചവെച്ച ശേഷം റൂട്ട് നിലംപരിശാക്കും വരെ എതിര്‍ ടീമിന് മേല്‍ സമ്മര്‍ദം സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു എന്ന് നിരീക്ഷിക്കുന്നു അദേഹം.
undefined
ഇംഗ്ലണ്ടിനെ അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍താരം വിവിഎസ് ലക്ഷ്‌മണും രംഗത്തെത്തി. അവിസ്‌മരണീയ ജയത്തിന് അഭിനന്ദനങ്ങള്‍. ജോ റൂട്ടും ജിമ്മി ആന്‍ഡേഴ്‌സണും അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ജയത്തിന് ഏറെ സംഭാവനകള്‍ നല്‍കിയെന്നും ലക്ഷ്‌മണ്‍ പറഞ്ഞു.
undefined
നാല് ഇംഗ്ലീഷ് താരങ്ങളെ പ്രശംസിക്കുന്നതായി വിനോദ് കാംബ്ലിയുടെ ട്വീറ്റ്. റൂട്ട്, ബെസ്സ്, ആന്‍ഡേഴ്‌സണ്‍, ലീച്ച് എന്നിവര്‍ക്കാണ് അഭിനന്ദനം. ഇംഗ്ലണ്ട് അര്‍ഹിച്ച ജയമാണിതെന്നും ഇന്ത്യ ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദേഹം വ്യക്തമാക്കി.
undefined
അതേസമയം 'മികച്ച തുടക്കം' എന്ന രണ്ട് വാക്കുകളിലൊതുക്കി പോള്‍ കോളിംഗ്‌വുഡ് തന്‍റെ പ്രതികരണം.
undefined
click me!