രണ്ട് മാറ്റങ്ങളുറപ്പ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : Feb 12, 2021, 07:00 PM ISTUpdated : Feb 12, 2021, 07:05 PM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ ആഗ്രഹിക്കുന്നില്ല. ടോസ് നിര്‍ണായകമാകുന്ന ചെന്നൈയിലെ പിച്ചില്‍ ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഏതാനും മാറ്റങ്ങളുമായാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. ടോസിന് തൊട്ടു മുമ്പ് മാത്രമെ ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിക്കാനിടയുള്ളു. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.  

PREV
111
രണ്ട് മാറ്റങ്ങളുറപ്പ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ: ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയെങ്കിലും രോഹിത് ശര്‍മ തന്നെയാകും ഓപ്പണറുടെ റോളില്‍.

211

ശുഭ്മാന്‍ ഗില്‍: ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും മികച്ച തുടക്കമിട്ട ശുഭ്മാന്‍ ഗില്ലിന് അത് വലിയ സ്കോറാക്കി മാറ്റാനായില്ലെങ്കിലും ഗില്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.

311

ചേതേശ്വര്‍ പൂജാര: ബാറ്റിംഗില്‍ ഇന്ത്യയുടെ വന്‍മതിലായ പൂജാര മൂന്നാം നമ്പറിലെത്തും.

411

വിരാട് കോലി: ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയ ക്യാപ്റ്റന്‍ കോലി നാലാം നമ്പറിലെത്തും. കോലി ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസകരമാണ്.

511

അജിങ്ക്യാ രഹാനെ: ചെന്നൈ ടെസ്റ്റിലെ മോശം പ്രകടനത്തിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടെങ്കിലും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ തന്നെ അഞ്ചാം നമ്പറില്‍ എത്തും.

611

റിഷഭ് പന്ത്: വിക്കറ്റിന് പിന്നില്‍ നിറം മങ്ങിയെങ്കിലും ബാറ്റിംഗിലെ മികവുകൊണ്ട് റിഷഭ് പന്ത് ആറാം നമ്പറില്‍ എത്തും.

711

അക്സര്‍ പട്ടേല്‍: സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേല്‍ അന്തിമ ഇലവനില്‍ കളിച്ചേക്കും.

811

അശ്വിന്‍: സ്പെഷലിസ്റ്റ് സ്പിന്നറായി അശ്വിന്‍ കളിക്കും.

911

കുല്‍ദീപ് യാദവ്: രണ്ടാം സ്പിന്നറായി ഷഹബാസ് നദീമിന് പകരം കുല്‍ദീപ് യാദവ് അന്തിമ ഇലവനിലെത്തും.

1011

ഇഷാന്ത് ശര്‍മ: ഒന്നാം പേസറായി ഇഷാന്ത് കളിക്കും.

1111

ജസ്പ്രീത് ബുമ്ര/ മുഹമ്മദ് സിറാജ്: അഹമ്മദാബാദില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ജസ്പ്രീത് ബുമ്രക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ രണ്ടാം പേസറായി മുഹമ്മദ് സിറാജ് ടീമിലെത്തും.

click me!

Recommended Stories