വയറുസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരം ചൊവ്വാഴ്ചത്തെ പരിശീലനം നടത്തിയിരുന്നില്ല.
210
ഞ്ജുവിന്റെ ഏകാന്ത പോരാട്ടം
സഅഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ അതീവ ഗൗരവത്തോടെ പരിശീലനം നടത്തി. നെറ്റ്‌സില്‍ തന്റെ പഴയ താളം കണ്ടെത്താന്‍ സഞ്ജു കഠിനമായി ശ്രമിക്കുന്നുണ്ട്.
310
ഇഷാന്‍ കിഷന്‍ ഫോമില്‍
സഞ്ജുവിനൊപ്പം ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ മികച്ച ഫോമിലായിരുന്നു. സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പന്ത് പായിച്ച ഇഷാന്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിലും ഏര്‍പ്പെട്ടു.
410
സഞ്ജുവും സ്പിന്നര്‍മാരും
പേസര്‍മാര്‍ക്കെതിരെ പതറിയെങ്കിലും കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ സ്പിന്നര്‍മാര്‍ക്കെതിരെ സഞ്ജു മികച്ച രീതിയില്‍ ബാറ്റ് ചെയ്തു.
510
പരിശീലകന്റെ പിന്തുണ
സഞ്ജുവിന് ടീം മാനേജ്മെന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും എന്നാല്‍ മറ്റ് താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ സെലക്ഷന്‍ സ്വാഭാവികമായും മാറുമെന്നും അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞു.
610
പ്രത്യേക പരിശീലനം
നെറ്റ്‌സിലെ സെഷന് ശേഷവും ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക്കിന് കീഴില്‍ സഞ്ജു ഏറെനേരം പ്രത്യേക പരിശീലനം നടത്തി.
710
വാഷിംഗ്ടണ്‍ സുന്ദറിന്റെ തിരിച്ചുവരവ്
പരിക്കില്‍ നിന്ന് മോചിതനായ വാഷിംഗ്ടണ്‍ സുന്ദര്‍ പന്തുകൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് തന്റെ ഫിറ്റ്നസ് തെളിയിച്ചു.
അസുഖം ഭേദമായി തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര പൂര്‍ണ്ണ സജ്ജനായി പന്തെറിഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി നമീബിയക്കെതിരെ താരം കളിച്ചേക്കും.
1010
സൂര്യകുമാറിന്റെ കര്‍ശന നിര്‍ദേശം
പരിശീലനത്തിനിടെ ബാറ്റര്‍മാര്‍ പന്ത് അതിശക്തമായി പ്രഹരിക്കുന്നതിനാല്‍, സുരക്ഷ മുന്‍നിര്‍ത്തി ബൗണ്ടറി ലൈനിലുള്ളവര്‍ പിച്ചിലേക്ക് നോക്കി നില്‍ക്കണമെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നിര്‍ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!