ടി20 ലോകകപ്പ്: അവന്‍ ഗെയിം ചെയ്ഞ്ചറാണ്!; പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ തിരഞ്ഞെടുത്ത് സ്റ്റെയ്ന്‍

First Published Oct 20, 2021, 12:36 PM IST

ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരായിരിക്കും ഇന്ത്യ- പാകിസ്ഥാന്‍ (INDvPAK) മത്സരം. 24ന് ദുബായിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. 2019 ഏകദിന ലോകകപ്പിന് ശേഷം ഇരുവരും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്. ലോകകപ്പുകൡ (T20 World Cup) പാകിസ്ഥാന് (Pakistan) ഇന്ത്യക്കെതിരെ (Team India) ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ശ്രദ്ധേയമായ കാര്യം. മത്സരത്തെ കുറിച്ച് പ്രവചനങ്ങളും വാദപ്രതിവാദങ്ങളും ആരംഭിച്ചു. ഇതിനിടെ പാകിസ്ഥാനെതിരെ ഇന്ത്യ ഗ്രൗണ്ടിലിറക്കേണ്ട ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ (South Africa) താരം ഡെയ്ല്‍ സ്റ്റെയ്ന്‍ (Dale Steyn). 
 

കെ എല്‍ രാഹുല്‍ 

ഓപ്പണറായി പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ രാഹുലിനെയാണ് സ്‌റ്റെയ്ന്‍ പരിഗണിക്കുന്നത്. ഐപിഎല്ലിലേയും ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലേയും ഫോം തന്നെയാണ് സ്‌റ്റെയ്‌നിന്റെ സെലക്ഷന് ആധാരം.

രോഹിത് ശര്‍മ

മറുവശത്ത് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ഉണ്ടാവും. സന്നാഹ മത്സരം കളിച്ചില്ലെങ്കില്‍ കൂടി അന്താരാഷ്ട്ര മത്സരങ്ങളില്‍ താരം മികച്ച പുറത്തെടുക്കാറുണ്ട്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

വിരാട് കോലി

മൂന്നാം നമ്പറില്‍ കോലിയെന്ന പേരിനപ്പുറത്ത് മറ്റൊരാളില്ല. അടുത്തകാലത്ത് മികച്ച ഫോമിലല്ലെങ്കില്‍ കൂടി എപ്പോഴും തിരിച്ചുവരാനുള്ള ശക്തി കോലിക്കുണ്ട്. ടീം ക്യാപ്റ്റന്‍ കൂടിയായ കോലി ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ മോശം ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ അവസാന മത്സരത്തില്‍ അദ്ദേഹം ഫോമില്‍ തിരിച്ചെത്തി. സന്നാഹ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. എന്നാല്‍ താരത്തിന്റെ മുന്‍കാല പ്രകടനം ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചു.

റിഷഭ് പന്ത്

ടീമിന്റെ വിക്കറ്റ് കീപ്പറായി ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ടീമിലെത്തി. ഒരുപാട് കാലങ്ങളായി ടീമിന്റെ സ്ഥിരം കീപ്പറാണ് താരം. അടുത്തകാലത്ത് കീപ്പിംഗില്‍ ഏറെ പുരോഗതി കൈവരിക്കാനും പന്തിനായിരുന്നു. സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവും പുറത്തെടുത്തു. 

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് അടുത്തകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ്. പന്തെറിയുന്നില്ലെന്നുള്ളത് കൊണ്ടുതന്നെയാണത്. എന്നാല്‍ താരത്തിന്റെ ബാറ്റിംഗ് മാത്രം മതി ടീമില്‍ സ്ഥാനമുറപ്പിക്കാനെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്. ടീമിന്റെ ഗെയിം ചെയ്ഞ്ചറെന്നും സ്റ്റെയ്ന്‍ വിളിക്കുന്നു.

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ ത്രീ ഡി പ്ലയറാണ് ജഡേജ. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും താരം തകര്‍പ്പന്‍ ഫോമില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമില്ലാത്തൊരു ടീം ഏതൊരാള്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല.

മുഹമ്മദ് ഷമി

ഭുവനേശ്വര്‍ കുമാറിന് മുകളിലാണ് സ്റ്റെയ്ന്‍ ഷമിയെ തിരഞ്ഞെടുത്തത്. ഇപ്പോഴത്തെ ഫോമിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബ് കിംഗ്‌സ് ബൗളര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചത്. സന്നാഹ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ ഷമിക്കായിരുന്നു.

ജസ്പ്രിത് ബുമ്ര

ഇന്ത്യയുടെ പേസ് അറ്റാക്ക് നയിക്കുന്നത് ബുമ്രയാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന താരം അത്യാവശ്യ ഘട്ടങ്ങളില്‍ വിക്കറ്റും വീഴ്ത്തും. ഏതൊരാളും ബുമ്രയെ പോലെ ഒരാളെ സ്വന്തം ടീമില്‍ ആഗ്രഹിക്കും. 

രാഹുല്‍ ചാഹര്‍

മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടത് തന്നെ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചാഹര്‍ വന്നതോടെ യൂസ്‌വേന്ദ്ര ചാഹലിന് ടീമില്‍ സ്ഥാനം നഷ്ടമായി. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ താരം ഏറെ റണ്‍സും വഴങ്ങി.

വരുണ്‍ ചക്രവര്‍ത്തി

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒരാള്‍. കൊല്‍ക്കത്തയെ ഫൈനലില്‍ എത്തിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ടായിരുന്നു.

click me!