ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
211
പ്രിയാന്‍ഷ് ആര്യ ടീമില്‍
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി തകര്‍ത്തടിച്ച യുവ ഓപ്പണര്‍ പ്രിയാന്‍ ആര്യ ഇന്ത്യ എ ടീമിന്‍റെ ഓപ്പണറാകും. അശുതോഷ് ശര്‍മയാണ് പ്രിയാന്‍ഷ് ആര്യക്കൊപ്പം ഓപ്പണറായി ടീമിലുള്ളത്.
311
തിലക് വര്‍മ കളിക്കും
വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യയുടെ ലോകകപ്പ് താരം തിലക് വര്‍മയും അമേരിക്കക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ കളിക്കും. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് മത്സരപരിചയം ഉറപ്പാക്കാനും കായികക്ഷമത തെളിയിക്കാനും തിലകിന് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. ലോകകപ്പില്‍ ഈ മാസം ഏഴിന് അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിന്‍റെ കളിക്കാരനുമായ ഊര്‍വില്‍ പട്ടേലും എ ടീമിലുണ്ട്.
511
മധ്യനിര കാക്കാന്‍ റിയാന്‍ പരാഗ്
ഇന്ത്യൻ ടീമില്‍ നിന്ന് ദീര്‍ഘകാലമായി പുറത്തിരിക്കുന്ന റിയാന്‍ പരാഗ് ആകും ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാന്‍ പരാഗിന് ലഭിക്കുന്ന സുവര്‍ണാവസരമാണിത്.
611
വിക്കറ്റ് കീപ്പറായി എന്‍ ജഗദീഷൻ
തമിഴ്നാട് താരം എന്‍ ജഗദീഷനാണ് എ ടീമിന്‍റെ വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ റിഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ ജഗദീഷനെ ധ്രുവ് ജുറെലിന്‍റെ ബാക്ക് അപ്പ് കീപ്പറായി ഇന്ത്യൻ ടീമിലെടുത്തിരുന്നു.
711
കറക്കി വീഴ്ത്താന്‍ രവി ബിഷ്ണോയ്
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ രവി ബിഷ്ണോയിയും ലോകകപ്പ് സന്നാഹ മത്സരത്തിനുള്ള എ ടീമിലുണ്ട്.
811
തിരിച്ചുവരവിന് മായങ്ക് യാദവ്
പരിക്കുമൂലം ദീര്‍ഘകാലമായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന എക്സപ്രസ് പേസര്‍ മായങ്ക് യാദവും എ ടീമിലിടം നേടി.
911
മത്സരം എപ്പോള്‍, ഇന്ത്യൻ സമയം
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ എ-യുഎസ്എ ലോകകപ്പ് സന്നാഹ മത്സരം നടക്കുക. ഈ മാസം ആറിന് നമീബിയയുമായും ഇന്ത്യ എ ടീം സന്നാഹ മത്സരം കളിക്കുന്നുണ്ട്. ബെംഗളൂരുവിലാണ് ഈ മത്സരം.
1011
മത്സരം കാണാനുള്ള വഴികള്‍
സന്നാഹ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലൂടെയും ഇന്ത്യയുടെ മത്സരങ്ങൾ തത്സമയം കാണാനാകും.
1111
സന്നാഹമത്സരത്തിനുള്ള നിയമങ്ങള്‍
സ്ക്വാഡിലെ 15 അംഗങ്ങൾക്കും മത്സരത്തിൽ കളിക്കാം. ടോസ് സമയത്ത് അന്തിമ ഇലവനെ പ്രഖ്യാപിക്കേണ്ടതില്ല. ഈ മത്സരങ്ങളിലെ പ്രകടനങ്ങൾ ഔദ്യോഗിക സ്റ്റാറ്റസിലോ റാങ്കിംഗിലോ ഉൾപ്പെടുത്തില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!