ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ (പിസിബി) കടുത്ത അച്ചടക്ക നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി).ലോകകപ്പിൽ നിന്ന് പാകിസ്ഥാനെ പൂർണ്ണമായി വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ഐസിസിയുടെ പരിഗണനയിലുള്ളത്.
27
കരാര്‍ ലംഘനം
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. എന്നാൽ, ഐസിസിയുമായും ബിസിസിഐയുമായും ഒപ്പിട്ട കരാറുകളുടെ ലംഘനമാണിതെന്ന് ഐസിസി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
37
ലോകകപ്പിൽ നിന്ന് പുറത്താക്കൽ
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ ടൂർണമെന്‍റിൽ നിന്ന് പാകിസ്ഥാനെ പൂർണ്ണമായും പുറത്താക്കുന്ന കാര്യവും ഐസിസി പരിഗണിക്കുന്നുണ്ട്. പകരക്കാരായി ഉഗാണ്ടയെ ലോകകപ്പിൽ കളിപ്പിക്കാനും ഐസിസി ആലോചിക്കുന്നു. തെരഞ്ഞെടുത്ത ടീമുുകള്‍ക്കെതിരെ മാത്രം ലോകകപ്പില്‍ കളിക്കാനാവില്ലെന്നാണ് ഐസിസിയുട നിലപാട്.
ഐസിസിയിൽ നിന്ന് ലഭിക്കേണ്ട വാർഷിക വരുമാനമായ 34.5 ദശലക്ഷം ഡോളർ തടഞ്ഞുവെക്കും. ഇന്ത്യൻ രൂപയില്‍ ഏകദേശം 316 കോടിയോളം വരും ഈ തുക. കൂടാതെ, മത്സരം നടക്കാത്തതിലൂടെ സംപ്രേക്ഷണാവകാശമുള്ള ജിയോ-സ്റ്റാർ കമ്പനിക്കുണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം പിസിബി നികത്തേണ്ടി വരും. ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഈ ഒരൊറ്റ മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
57
ഏഷ്യാ കപ്പിൽ നിന്നും പുറത്തേക്ക്
വരാനിരിക്കുന്ന ഏഷ്യാ കപ്പുകളിൽ നിന്ന് പാകിസ്ഥാനെ വിലക്കിയേക്കും. പാകിസ്ഥാനുമായുള്ള ദ്വിരാഷ്ട്ര പരമ്പരകളില്‍ നിന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ വിട്ടുനില്‍ക്കാൻ നിര്‍ബന്ധിതമായേക്കും. അടിമുടി തകര്‍ച്ചയിലേക്ക് നയിക്കപ്പെടാൻ സാധ്യതയുള്ളതാണ് ബഹിഷ്കരണം.
67
പിഎസ്എല്ലിന് പൂട്ടുവീഴും
പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എല്‍) വിദേശ താരങ്ങൾ കളിക്കുന്നത് വിലക്കിയേക്കും. പിഎസ്എല്ലില്‍ കളിക്കാന്‍ കളിക്കാര്‍ക്ക് എന്‍ഒസി നല്‍കരുതെന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളോട് ഐസിസി നിര്‍ദേശിച്ചാല്‍ പിഎസ്എല്ലിന്‍റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാം. പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിലെ വിദേശതാരങ്ങളുടെ പങ്കാളിത്തത്തിന് വിലക്കുണ്ടായേക്കും. ഇത് പിഎസ്എല്ലിന്‍റെ വാണിജ്യമൂല്യത്തില്‍ ഇടിവുണ്ടാക്കും.
77
ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം
സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഫഖർ സമാൻ, ഷദാബ് ഖാൻ, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!