ടി20 ലോകകപ്പ്: ഇന്ത്യ- ന്യൂസിലന്‍ഡ് ജീവന്മരണ പോരാട്ടത്തിന് മുമ്പ് ഓര്‍ത്തിരിക്കേണ്ട അഞ്ച് മത്സരങ്ങള്‍

First Published Oct 31, 2021, 3:07 PM IST

ഇന്ത്യ- ന്യസിലന്‍ഡ് (INDvNZ) ടി20 മത്സരങ്ങള്‍ എപ്പോഴും ആവേശകരമാണ്. അവസാന ഓവറിലേക്കും പിന്നീട് സൂപ്പര്‍ ഓവറിലേക്കും മത്സരങ്ങള്‍ നീണ്ടിട്ടുണ്ട്. ഇന്ന് ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുമ്പോള്‍ മികച്ച അഞ്ച് മത്സരങ്ങള്‍ പരിശോധിക്കാം.

2007 ടി20 ലോകകപ്പ്

ആദ്യ ടി20 ലോകകപ്പില്‍ ജോഹഗന്നാസ്ബര്‍ഗില്‍ മത്സരം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 190 റണ്‍സ് അടിച്ചുകൂട്ടി. ബ്രണ്ടന്‍ മക്കല്ലം 31 ബോളില്‍ നേടിയത് 45 റണ്‍സ്. മറപടിയായി വീരേന്ദ്രന്‍ സേവാഗും ഗൗതം ഗംബീറും ആഞ്ഞടിച്ചെങ്കിലും മത്സരം ഇന്ത്യ 10 റണ്‍സിന് തോറ്റു. 

യുവരാജിന്റ തിരിച്ചുവരവ് 2012

ക്യാന്‍സറിനെ അതിജീവിച്ച് യുവ്രാജ് സിംഗ് ക്രിക്കര്‌റിലേക്ക് തിരിച്ചെത്തിയ മത്സരം. 2012ല്‍ ചെന്നൈയില്‍ ആയിരുന്നത്. 26 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ യുവി കളിക്കളത്തില്‍ നിറ്ഞു നിന്നെങ്കിലും മത്സരം ഇന്ത്യം 1 റണ്ണിന് തോറ്റു. 55 ബോളില്‍ നിന്ന് 91 റണ്‍സ് നേടിയ മെക്കല്ലത്തിന്റെ കരുത്തിലാണ് കിവീസ് 167 റണ്‍സ് നേടിയത്.

കിവീസിന്റെ സ്പിന്‍ ത്രയം

2016 ലെ ലോകകപ്പില്‍ നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 127 റണ്‍സെന്ന ചെറിയ സ്‌കോര്‍ പിന്‍തുടര്‍ന്ന ഇന്ത്യയെ ന്യൂസിലാണഡ് ബോളര്‍മാര്‍ 79 റണ്‍സിന് എറിഞ്ഞു വീഴ്ത്തി. പേസര്‍മാര്‍ക്ക് പകരം ഇഷ് സോഥി, നഥാന്‍ മക്കല്ലം, മിച്ചല്‍ സാന്റര്‍ എന്നീ സ്പിന്നര്‍മാരെ കളിപ്പിക്കാനുളള കോച്ച് മൈക്കല്‍ ഹെസ്സന്റെ തന്ത്രമാണ് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തില്‍ സാന്റര്‍ നാലും സോധി മൂന്ന് വിക്കറ്റും വീവ്ത്തി.

രോഹിത്തിന്റെ സിക്‌സര്‍

2020ല്‍ ഹാമില്‍ട്ടണില്‍ നടന്ന മത്സരം സൂപ്പര്‍ ഓവറിലൂടെയാണ് ഇന്ത്യ ജയിച്ചത്. കെയ്ന്‍ വില്യംസന്റെ 95 റണ്‍സിന്റെ മികവില്‍ ഇന്ത്യ നേടിയ 179 റണ്‍സിനൊപ്പം കിവീസുമെത്തി. സൂപ്പര്‍ ഓവറില്‍ ടിം സൗത്തിയെ അവസാനപന്തില്‍ സിക്‌സറടിച്ചാണ് ഹിറ്റ്മാന്‍ വിജയ ശില്‍പിയായത്.

വീണ്ടും സൂപ്പര്‍ ഓവര്‍

പരമ്പരയിലെ അടുത്ത മത്സരവും സൂപ്പര്‍ ഓവറിലെത്തി. 166 റണ്‍സിന്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന കിവീസ് വിജയത്തിനരികെ വീണു. സൂപ്പര്‍ ഓവറില്‍ കിവീസ് 13 റണ്‍സ് നേടിയെങ്കിലും വിരാട് കോലിയുടെ മികവില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

click me!