സഞ്ജു സാംസണ് നേരിയ ആശ്വാസം; അത്ര പെട്ടന്നൊന്നും ഒഴിവാക്കാന്‍ സാധിക്കില്ല, തിലക് വര്‍മയുടെ വരവ് വൈകും

Published : Jan 26, 2026, 09:03 AM IST

പരിക്കിനെ തുടര്‍ന്നാണ് തിലക് വര്‍മയ്ക്ക് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര നഷ്ടമാകുന്നത്. ന്യൂസിലന്‍ഡിനെതിരെ അവസാന രണ്ട് ടി20 തിലക് കളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.  

PREV
110
തിലക് തിരിച്ചെത്തുന്നത് ഫെബ്രുവരിയില്‍

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തിലകിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

210
സമ്മര്‍ദ്ദത്തിലാക്കേണ്ട

പരിക്ക് പൂര്‍ണ്ണമായും മാറാത്ത സാഹചര്യത്തില്‍, ലോകകപ്പ് മുന്നില്‍ കണ്ട് താരത്തെ അനാവശ്യ സമ്മര്‍ദ്ദത്തിലാക്കേണ്ടെന്നാണ് ബിസിസിഐയുടെയും ടീം മാനേജ്മെന്റിന്റെയും തീരുമാനം.

310
ഫെബ്രുവരി 3

തിലക് മുംബൈയില്‍ ലോകകപ്പ് ടീമിനൊപ്പം ചേരും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വാം-അപ്പ് മത്സരത്തില്‍ താരം കളിച്ചേക്കും.

410
സഞ്ജുവിന് ആശ്വാസം

തിലകിന്റെ വരവ് വൈകുന്നത് നേരിയ രീതിയില്‍ സഞ്ജുവിന് ആശ്വാസം നല്‍കും. മോശം ഫോമിലൂടെയാണ് സഞ്ജു പോയികൊണ്ടിരിക്കുന്നത്.

510
സഞ്ജുവിന്റെ ഫോം തലവേദന

കിവീസിനെതിരെ മൂന്ന് മത്സരങ്ങളില്‍ 16 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. തിലക് വരുന്നതോടെ സഞ്ജുവിനെ ഒഴിവാക്കുകയെന്ന ചിന്ത ടീം മാനേജ്‌മെന്റിനുണ്ടാവും.

610
കിഷന്‍ ഓപ്പണറായേക്കും

സഞ്ജു മോശം ഫോമായതുകൊണ്ട്, ഇഷാന്‍ കിഷന്‍-അഭിഷേക് ശര്‍മ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. സഞ്ജു പുറത്തേക്കും. തിലകിനെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിപ്പിക്കും.

710
ഇഷാന്റെ ഫോം

രണ്ടാം ടി20യില്‍ വെറും 32 പന്തില്‍ നിന്ന് 76 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്റെ പ്രകടനം ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു.

810
തിലക് വിശ്വസ്തന്‍

ടി20യിലെ ഇന്ത്യയുടെ വിശ്വസ്തന്‍ ഇന്ത്യയുടെ ടി20 ലൈനപ്പിലെ ഏറ്റവും വിശ്വസ്തനായ താരങ്ങളില്‍ ഒരാളാണ് തിലക് വര്‍മ്മ. 40 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 1183 റണ്‍സ് താരം ഇതിനോടകം നേടിയിട്ടുണ്ട്.

910
ആവശ്യമായ വിശ്രമം

ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന് മുന്‍പ് ടീമിലെ നിര്‍ണ്ണായക താരത്തിന് മതിയായ വിശ്രമം നല്‍കാനുള്ള മാനേജ്മെന്റിന്റെ നീക്കം മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

1010
ഇന്ത്യയുടെ ആദ്യ മത്സരം

ഫെബ്രുവരി ഏഴിനാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. അന്ന് യുഎസ്എയാണ് ഇന്ത്യയുടെ എതിരാളി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories