ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ അനായാസ ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 50ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തു. യൂസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരെല്ലാം അടിമേടിച്ചു.