അണ്ടര്‍ 19 ലോകകപ്പ്: റണ്‍വേട്ടക്കാരില്‍ വൈഭവിന് ഒന്നാം സ്ഥാനം അഞ്ച് റണ്‍സിന് നഷ്ടം; അവസാന നിമിഷം ഇംഗ്ലണ്ട് താരം മുന്നിലെത്തി

Published : Feb 06, 2026, 10:21 PM IST

അണ്ടര്‍ 19 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ ഓപ്പണര്‍ സൂര്യവന്‍ഷിക്ക് ഒന്നാം സ്ഥാനം നഷ്ടമായത് അഞ്ച് റണ്‍സിന്. ഇംഗ്ലണ്ടിനെതിരെ 175 റണ്‍സ് നേടിയതോടെ ഒന്നാമതായിരുന്നു വൈഭവ്. ഇംഗ്ലണ്ട് താരം മയേസ് 45 റണ്‍സ് നേടിയതോടെ വൈഭവ് രണ്ടാമനായി. പട്ടിക… 

PREV
110
ബെന്‍ മയേസ് (ഇംഗ്ലണ്ട്)

ഏഴ് മത്സരങ്ങളില്‍ നിന്ന് 444 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും താരം നേടി. 191 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 74.00. ഫൈനലില്‍ 45 റണ്‍സ് നേടിയതോടെ മയേസ്, വൈഭവിനെ മറികടന്നു. 191 റണ്‍സാണ് മയേസിന്റെ ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും മയേസ് നേടി.

210
വൈഭവ് സൂര്യവന്‍ഷി (ഇന്ത്യ)

ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ് വൈഭവ്. അതും രണ്ടാമത്. ഏഴ് മത്സരങ്ങളില്‍ (അത്രയും തന്നെ ഇന്നിംഗ്‌സ്) നിന്ന് നേടിയത് 439 റണ്‍സ്. ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയ 175 റണ്‍സാണ് വൈഭവിന്റെ ഉയര്‍ന്ന സ്‌കോര്‍. 62.71 ശരാശശരിയും 169.49 സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. 30 സിക്‌സും 41 ഫോറും നേടി. മൂന്ന് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. ഫൈനലിന് മുമ്പ് 264 റണ്‍സായിരുന്നു വൈഭവ് നേടിയിരുന്നത്.

310
ഫൈസല്‍ ഷിനോസാദ (അഫ്ഗാനിസ്ഥാന്‍)

റണ്‍വേട്ടക്കാരില്‍ ഒന്നാമത് നില്‍ക്കുന്ന ഫൈസല്‍ ആറ് മത്സരങ്ങള്‍ കളിച്ച താരം 435 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 163 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 87.00. അഫ്ഗാനിസ്ഥാന്‍ സെമി ഫൈനലില്‍ ഇന്ത്യയോട് തോറ്റാണ് പുറത്തായത്.

410
തോമസ് റ്യൂ (ഇംഗ്ലണ്ട്)

ഏഴ് മത്സരങ്ങള്‍ കളിച്ച റ്യൂ 330 റണ്‍സ് നേടി. 110 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും അക്കൗണ്ടിലുണ്ട്. ഫൈനലിന് മുമ്പ് അഞ്ചാമതായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍. എന്നാല്‍ ഇന്ത്യക്കെതിരെ 31 റണ്‍സ് നേടിയതോടെ നാലാം സ്ഥാനത്തേക്ക് കയറി.

510
വിരന്‍ ചമുഡിത (ശ്രീലങ്ക)

അഞ്ച് മത്സരം കളിച്ച ശ്രീലങ്കന്‍താരം 310 റണ്‍സ് അടിച്ചെടുത്തു. 192 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 62.00 ശരാശരിയും 122.04 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. രണ്ട് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

610
ജേസണ്‍ റൗള്‍സ് (ദക്ഷിണാഫ്രിക്ക)

അഞ്ച് മത്സരങ്ങളില്‍ നിന്ന് 280 റണ്‍സാണ് സമ്പാദ്യം. പുറത്താവാതെ നേടിയ 125 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരം നേടി. 70.00 ശരാശരിയുണ്ട് താരത്തിന്.

710
നിതേഷ് സാമുവല്‍ (ഓസ്ട്രേലിയ)

ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുന്ന നിതേഷ് ആറ് മത്സരങ്ളില്‍ നിന്ന് 275 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 77 റണ്‍സാണ് താരം നേടിയത്. മൂന്ന് അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്.

810
ഒലിവര്‍ പീക്ക് (ഓസ്ട്രേലിയ)

ഓസീസ് താരം ആറ് മത്സരങ്ങള്‍ കളിച്ചു. നാല് ഇന്നിംഗ്സില്‍ നിന്ന് നേടിയത് 234 റണ്‍സ്. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് സെഞ്ചുറികള്‍ താരം നേടി. 78.00 ശരാശരിയം പീക്കിനുണ്ട്.

910
ഒസ്മാന്‍ സാദത്ത് (അഫ്ഗാനിസ്ഥാന്‍)

അഫ്ഗാന്‍ താരം ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 222 റണ്‍സ്. 88 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ധ സെഞ്ചുറികളും താരം നേടി.

1010
ജോറിച്ച് ഷില്‍വിക്ക് (ദക്ഷിണാഫ്രിക്ക)

അഞ്ച് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്കന്‍ താരം 217 റണ്‍സ് അടിച്ചെടുത്തു. ഒരു സെഞ്ചുറി നേടി. 116 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories