രോഹിത്തിനെ വലിച്ച് താഴെയിട്ടു; കോലി ഐസിസി റാങ്കിംഗിന്റെ നെറുകയില്‍, ആദ്യ പത്തില്‍ നാല് ഇന്ത്യക്കാര്‍

Published : Jan 14, 2026, 03:27 PM IST

2021 ജൂലൈയ്ക്ക് ശേഷം ആദ്യമായി വിരാട് കോലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. സഹതാരം രോഹിത് ശര്‍മയെ പിന്തള്ളിയാണ് കോലി ഒന്നാമതെത്തുന്നത്. കിവീസിനെതിരെ ആദ്യ ഏകദിനത്തില്‍ പുറത്തെടുത്ത പ്രകടനമാണ് കോലിക്ക് തുണയായത്. ആദ്യ പത്ത് സ്ഥാനങ്ങള്‍…

PREV
110
വിരാട് കോലി

സമീപകാലത്ത് പുറത്തെടുത്ത മികച്ച പ്രകടനമാണ് കോലിയെ ഒന്നാമതെത്തിച്ചത്. 785 റേറ്റിംഗ് പോയിന്റാണ് കോലിക്കുള്ളത്.

210
ഡാരില്‍ മിച്ചല്‍

ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ നേടിയ 84 റണ്‍സാണ് കിവീസ് താരം മിച്ചലിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. 784 റേറ്റിംഗ് പോയിന്റ് മിച്ചലിനുണ്ട്.

310
രോഹിത് ശര്‍മ

ഒന്നാമതുണ്ടായിരുന്ന രോഹിത് ശര്‍മ കോലിയുടെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. 775 റേറ്റിംഗ് പോയിന്റാണ് രോഹിത്തിന്.

410
ഇബ്രാഹിം സദ്രാന്‍

അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍ നാലാമത് തുടരുന്നു. 764 റേറ്റിംഗ്.

510
ശുഭ്മാന്‍ ഗില്‍

റാങ്കിംഗില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം ഗില്ലാണ്. അഞ്ചാമതുള്ള ഗില്ലിന് 725 റേറ്റിംഗ് പോയിന്റുണ്ട്.

610
ബാബര്‍ അസം

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആറാം സ്ഥാനത്ത് തുടരുന്നു. റേറ്റിംഗ് പോയിന്റ് 722.

710
ഹാരി ടെക്റ്റര്‍

അയര്‍ലന്‍ഡിന്റെ ടെക്റ്ററാണ് ഏഴാമത്. സ്ഥാനത്തിന് മാറ്റം സംഭവിച്ചിട്ടില്ല. 708 പോയിന്റാണ് ടെക്റ്റര്‍ക്ക്.

810
ഷായ് ഹോപ്പ്

വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പ് എട്ടാം സ്ഥാനത്ത് തുടരുന്നു. 701 റേറ്റിംഗ് പോയിന്റുണ്ട് ഹോപ്പിന്.

910
ചരിത് അസലങ്ക

ശ്രീലങ്കന്‍ താരം അസലങ്ക ഒമ്പതാം സ്ഥാനത്ത്. റേറ്റിംഗ് പോയിന്റ് 690.

1010
ശ്രേയസ് അയ്യര്‍

ആദ്യ പത്തിലുള്ള നാലാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. 682 പോയിന്റാണ് ശ്രേയസിന്റെ അക്കൗണ്ടിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories