ട്വന്‍റി 20 ലോകകപ്പ്: ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ 5 ഇന്ത്യന്‍ ബൗളര്‍മാര്‍ ആര്? നിലവിലെ ഒരേയൊരു താരം

First Published May 8, 2024, 8:23 PM IST

വീണ്ടുമൊരു ട്വന്‍റി 20 ലോകകപ്പ് ആവേശം വരികയാണ്. പുരുഷന്‍മാരുടെ ടി20 ലോക പോരാട്ടത്തിന് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ആതിഥേയമരുളുന്നത്. ട്വന്‍റി 20 ലോകകപ്പുകളുടെ ചരിത്രത്തില്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണ് എന്ന് നോക്കാം. വരാനിരിക്കുന്ന ലോകകപ്പിന്‍റെ സ്ക്വാഡിലുള്ള ഒരു താരം മാത്രമേ ഈ പട്ടികയിലുള്ളൂ എന്നതാണ് കൗതുകം. 
 

1. രവിചന്ദ്രന്‍ അശ്വിന്‍

ഐസിസി ട്വന്‍റി 20 ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ ടീം ഇന്ത്യക്കായി നേടിയത് സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ്. അഞ്ച് ടൂര്‍ണമെന്‍റുകളിലെ 24 മത്സരങ്ങളിലായി 32 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. 

2. രവീന്ദ്ര ജഡേജ

ഇടംകൈയന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനാണ് രണ്ടാമത്. 22 ടി20 ലോകകപ്പ് മത്സരങ്ങളിലായി 21 വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. 14 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ജഡ്ഡു ഇത്തവണത്തെ ലോകകപ്പിനുള്ള സ്ക്വാഡിലുണ്ട്. 

3. ഇര്‍ഫാന്‍ പത്താന്‍

മൂന്ന് ലോകകപ്പുകളില്‍ ടീം ഇന്ത്യയെ പ്രതിനിധീകരിച്ച ഇടംകൈയന്‍ പേസര്‍ ഇര്‍ഫാന്‍ പത്താനാണ് പട്ടികയില്‍ മൂന്നാമത്. 15 കളികളില്‍ 16 വിക്കറ്റുകളാണ് ഇര്‍ഫാന്‍റെ സമ്പാദ്യം. ഇര്‍ഫാന്‍ പത്താന്‍ വിരമിച്ച താരമാണ്.  
 

4. ഹര്‍ഭജന്‍ സിംഗ്

2007ല്‍ പ്രഥമ ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് നാലാമത്. 19 മത്സരങ്ങളില്‍ 16 വിക്കറ്റുകളാണ് അദേഹത്തിന്‍റെ പേരിലുള്ളത്. ലോകകപ്പുകളില്‍ 6.78 എന്ന മികച്ച ഇക്കോണമി ഭാജിക്കുണ്ട്. 

5. ആശിഷ് നെഹ്‌റ

വിരമിച്ച മറ്റൊരു താരമായ പേസര്‍ ആശിഷ് നെഹ്‌റയാണ് അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്നത്. 10 ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങളില്‍ നെഹ്‌റ 6.89 ഇക്കോണമിയില്‍ 15 വിക്കറ്റുകള്‍ പേരിലാക്കി. 19 റണ്‍സിന് നേടിയ മൂന്ന് വിക്കറ്റുകളാണ് മികച്ച പ്രകടനം. 

click me!