അന്തിമ ഇലവനില്‍ സഞ്ജുവോ മനീഷോ; ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : Dec 03, 2020, 05:34 PM IST

കാന്‍ബറ: ഏകദിന പരമ്പര കൈവിട്ട ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ടി20 പോരാട്ടത്തിനിറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ കാന്‍ബറയില്‍ നടക്കും. ഇന്ത്യന്‍ സമം ഉച്ചക്ക് 1.40നാണ് മത്സരം തുടങ്ങുക. ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികള്‍. ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

PREV
111
അന്തിമ ഇലവനില്‍ സഞ്ജുവോ മനീഷോ; ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ശിഖര്‍ ധവാന്‍: ഐപിഎല്ലിലും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും തിളങ്ങിയ ധവാന്‍ ഓപ്പണറായി എത്തും.

211

കെ എല്‍ രാഹുല്‍: ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ കെ എല്‍ രാഹുലാവും ധവാന്‍റെ ഓപ്പണിംഗ് പങ്കാളി.

311

വിരാട് കോലി: വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി തന്നെയെത്തും. ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു കോലിയെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

411

ശ്രേയസ് അയ്യര്‍: ഏകദിന പരമ്പരയില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ വീണ്ടും പരീക്ഷിച്ചേക്കും.

511

മനീഷ് പാണ്ഡെ/ സഞ്ജു സാംസണ്‍: അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡെയോ മലയാളി താരം സഞ്ജു സാംസണോ എത്തും. ഓസ്ട്രേലിയക്കെതിരെ കളിച്ച പരിചയസമ്പത്ത് കണക്കിലെടുത്താല്‍ മനീഷിനാണ് കൂടുതല്‍ സാധ്യത.

611

ഹര്‍ദ്ദിക് പാണ്ഡ്യ: ഏകദിന പരമ്പരയില്‍ ആറാം നമ്പറില്‍ തിളങ്ങിയ ഹര്‍ദ്ദിക് പാണ്ഡ്യയാവും ഫിനിഷറുടെ റോളില്‍ ആറാം നമ്പറില്‍ എത്തുക.

711

രവീന്ദ്ര ജഡ‍േജ: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാവും സ്പിന്‍ ഓള്‍ റൗണ്ടറായി എത്തുക.

811

ദീപക് ചാഹര്‍/ വാഷിംഗ്ടണ്‍ സുന്ദര്‍: മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ അന്തിമ ഇലവനിലെത്തും. മൂന്ന് പേസര്‍മാരാണെങ്കില്‍ ദീപക് ചാഹറിന് അവസരം ലഭിക്കും.

911

ജസ്പ്രീത് ബുമ്ര: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ വിക്കറ്റെടുത്ത് വിജയം സമ്മാനിച്ച ബുമ്ര തന്നെയാവും ഇന്ത്യയുടെ പേസാക്രമണം നയിക്കുക.

1011

മുഹമ്മദ് ഷമി: ഏകദിന പരമ്പരയില്‍ തിളങ്ങിയ ഷമി ഐപിഎല്ലിലും മികവ് കാട്ടിയിരുന്നു. ബുമ്രക്കൊപ്പം ഷമിയാവും ന്യൂബോള്‍ പങ്കിടുക.

1111

യുസ്‌വേന്ദ്ര ചാഹല്‍: ഏകദിന പരമ്പരയില്‍ തിളങ്ങിയില്ലെങ്കിലും ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത യുസ്‌വേന്ദ്ര ചാഹല്‍ അന്തിമ ഇലവനില്‍ കളിച്ചേക്കും.

click me!

Recommended Stories