Published : Dec 02, 2020, 06:04 PM ISTUpdated : Dec 02, 2020, 06:05 PM IST
കാന്‍ബറ: കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ തട്ടിക്കൂട്ട് കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ച് പുലിവാല് പിടിച്ച മുന്‍ താരവും കമന്‍റേറ്റററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഒരുവര്‍ഷത്തെ വനവാസത്തിനുശേഷം ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലാണ് ബിസിസിഐയുടെ കമന്‍ററി പാനലില്‍ തിരിച്ചെത്തിയത്. കമന്‍റേറ്ററായി തിരിച്ചെത്തിയതിന് പിന്നാലെ ജഡേജയുമായി തനിക്ക് പ്രശ്നമൊന്നുമില്ലങ്കിലും അദ്ദേഹത്തെപ്പോലുള്ള കളിക്കാരെ തന്‍റെ ടീമിലെടുക്കില്ലെന്ന് പറഞ്ഞ് മഞ്ജരേക്കര്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജഡേജയെ മാത്രമല്ല, ബാറ്റിംഗിലോ ബൗളിംഗിലോ സ്പെഷലൈസ് ചെയ്യാത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയും തന്‍റെ ടീമിലെടുക്കില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ മധ്യനിര തകര്‍ന്നടിഞ്ഞപ്പോള്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 150 റണ്‍സടിച്ച് ഇന്ത്യയെ 300 കടത്തിയത് ജഡേജയും പാണ്ഡ്യയും ചേര്‍ന്നായിരുന്നു. പാണ്ഡ്യ 76 പന്തില്‍ 92 റണ്‍സടിച്ചപ്പോള്‍ ജഡേജ 50 പന്തില്‍ 66 റണ്‍സടിച്ചു. ഇരുവരും തകര്‍ത്തടിച്ച അവസാന ഓവറുകളില്‍ കമന്‍ററി ബോക്സിലുണ്ടായിരുന്നതാകട്ടെ മഞ്ജരേക്കറും ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്തുമായിരുന്നു. തനിക്ക് ഇഷ്ടമല്ലാത്ത ജഡേജയെയും പാണ്ഡ്യയെും കമന്‍ററി ബോക്സിലിരുന്ന് പുകഴ്ത്തേണ്ടിവന്ന മഞ്ജരേക്കറുടെ ഗതികേടിനെക്കുറിച്ചായിരുന്നു ആരാധകരുടെ കളിയാക്കലുകള്‍ മുഴുവനും. അവയില്‍ ചിലത് ഇതാ.