വെറും ഏഴേ ഏഴ് ട്രോള്‍; ലോകകപ്പ് മഴയെ ട്രോളിക്കൊന്ന് ആരാധകര്‍

First Published Jun 13, 2019, 7:03 PM IST

ലോകകപ്പില്‍ റണ്‍മഴ കാണാം എന്നായിരുന്നു മത്സരങ്ങള്‍ തുടങ്ങും മുന്‍പ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ മത്സരങ്ങള്‍ തുടങ്ങിയതോടെ റണ്‍മഴയ്‌ക്ക് പകരം കനത്ത മഴയായി സ്റ്റേഡിയങ്ങളില്‍. ഇതോടെ ലോകകപ്പ് സമയക്രമത്തെ ചൊല്ലി ഐസിസിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. ട്രോളുകളും മീമുകളും കൊണ്ട് ഐസിസിക്ക് മറുപടി നല്‍കുന്നു ആരാധകര്‍. നോട്ടിംഗ്‌ഹാമില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം ടോസ് പോലും ഇടാനാകാതെ വന്നപ്പോള്‍ പ്രത്യക്ഷപ്പെട്ട ചില ട്രോളുകള്‍ കാണാം. 

ടോസ് ഇടുന്നതിനെ കുറിച്ചാണ് രസകരമായ ഒരു ട്രോള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണും വെള്ളത്തില്‍ ഇറങ്ങിനിന്ന് ടോസിടുകയാണ് ഇവിടെ. നോട്ടിംഗ്‌ഹാമില്‍ ഇതുവരെ ടോസ് ഇടാന്‍ കഴിഞ്ഞിട്ടില്ല, അപ്പോഴാണ് ട്രോളര്‍മാര്‍ ഇങ്ങനെ ടോസിട്ടത്!.
undefined
ടോസ് നേടിയ ടീമിനോട് ബാറ്റിംഗാണോ ബൗളിംഗാണോ തെരഞ്ഞെടുക്കുന്നത് എന്ന് ചോദിക്കും. ഈ സമയം നായകരിലൊരാള്‍ റെയ്‌നിംഗ്(മഴ) എന്ന് മറുപടി കൊടുക്കുകയാണ്. ഈ ക്യാപ്റ്റന്‍റെ കുപ്പായത്തില്‍ ഐസിസി എന്ന് എഴുതിയിരിക്കുന്നത് വ്യക്തം.
undefined
മഴയില്‍ ബാറ്റ് ചെയ്യുന്ന കോലിയാണ് മറ്റൊരു ഗംഭീരന്‍ ട്രോള്‍. പക്ഷേ, റണൗട്ട് ആവാതിരിക്കാന്‍ ക്രീസിലേക്ക് ജലത്തിലൂടെ നീന്തിയെത്തുകയാണ് ഇന്ത്യന്‍ നായകന്‍. അതും ഒരു ഒന്നൊന്നര എഡിറ്റിംഗ് ആണെന്നു പറയാതെവയ്യ.
undefined
ഏതോ ഒരു ക്രിക്കറ്റ് പ്രേമി സങ്കടം സഹിക്കവയ്യാതെ ലോകകപ്പ് ട്രോഫിക്ക് ഒരു കുടയും വെച്ചുകൊടുത്തു. നല്ല വെടിപ്പാര്‍ന്ന എഡിറ്റിംഗ് വിരുത്. ലോകകപ്പ് ലോഗോയ്‌ക്ക് മുകളില്‍ മഴ പെയ്യുന്നതായി എഡിറ്റ് ചെയ്ത ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
undefined
ലോകകപ്പിന് മുന്‍പ് ടീം നായകന്‍മാരുടെ ഫോട്ടോ ഷൂട്ട് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഈ ചിത്രത്തെ വെള്ളത്തിലിറക്കി വെച്ചിരിക്കുകയാണ് മറ്റൊരു ട്രോള്‍ വിരുതന്‍. സോഫയില്‍ ഇരിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി വെള്ളത്തിനടിയിലായിപ്പോയത് ദൗര്‍ഭാഗ്യം
undefined
വെള്ളത്തിനടിയിലെ ക്രിക്കറ്റ് കണ്ടിട്ടുണ്ടോ. അത് കാണാന്‍ ഇംഗ്ലണ്ടിലേക്ക് ചെന്നാല്‍ മതി എന്ന് സൂചിപ്പിക്കുന്ന ട്രോളും ശ്രദ്ധേയമായി. ഇംഗ്ലണ്ടിന്‍റെ പ്രൗഢമായ വെള്ളക്കുപ്പായത്തെ നന്നായി ട്രോളിയിട്ടുമുണ്ട്.
undefined
കുടയോ റെയ്‌ന്‍ കോട്ടോ ഇല്ലാതെ സ്റ്റേഡിയങ്ങളില്‍ എത്താനാവില്ല എന്നതാണ് ഇംഗ്ലണ്ടില്‍ ഇപ്പോഴത്തെ സ്ഥിതി. ഇംഗ്ലണ്ടിന്‍റെ ദേശീയ വസ്ത്രം റെയ്‌ന്‍ കോട്ടാണ് എന്നായിരുന്നു ഡാനിഷ് സൈത്തിന്‍റെ ട്വീറ്റ്. ആരാധകര്‍ നിരാശരെങ്കിലും ലോകകപ്പ് മഴ ട്രോളര്‍മാര്‍ മുതലെടുക്കുകയാണ്
undefined
click me!